ന്യൂദല്‍ഹി: മൂന്നാം മുന്നണി അയഥാര്‍ത്ഥമായ സങ്കല്‍പ്പം മാത്രമാണെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍. ബിജെപിയുടേയോ, കോണ്‍ഗ്രസ്സിന്റേയോ, സഹായത്തോടുകൂടി മാത്രമേ ആര്‍ക്കായാലും അധികാരത്തില്‍ വരാന്‍ കഴിയുകയുള്ളുവെന്ന് വിലയിരുത്തുന്നതായി പാസ്വാന്‍ പറഞ്ഞു. അങ്ങനെയിരിക്കെ മൂന്നാം മുന്നണി എന്നത് ഉട്ടോപ്യന്‍ സങ്കല്‍പ്പം മത്രമാണെന്നു പാസ്വാന്‍ പറഞ്ഞു.
യുപിഎ സഖ്യഘടക കക്ഷിയംഗമായ ആര്‍ജെഡി നേതാവ് ജയിലിലായി, തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ്സുമായി കൂടിയാലോചിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പാസ്വാന്‍ പറഞ്ഞു. ബിജെപിയുടെ സഹായത്തോടെ കേന്ദ്രത്തില്‍ മന്ത്രി സ്ഥാനത്ത് എത്തിയത് ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















