ബംഗളൂരു: ബംഗളൂരുവിലെ അടുഗോഡിയില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്മാവതി സ്‌കൂളിനടുത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം തകരുന്നതിനു മുമ്പ് കെട്ടിടത്തില്‍ തീ പിടിച്ചതായും വിവരങ്ങളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
















