Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ജി ഭരിച്ചപ്പോള്‍ ഉപരോധകാലത്തും രൂപയ്‌ക്കു വിലയിടിഞ്ഞില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 12:46 am IST
inIndia

ഖേത്രി (രാജസ്ഥാന്‍): അന്ന് അടല്‍ ബിഹാരി വാജ്‌പേയി ഭരിക്കുമ്പോള്‍ ഇന്ത്യക്കെതിരേ ലോകരാഷ്‌ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷേ, അപ്പോഴും ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞില്ല. പക്ഷേ ഇന്നിപ്പോള്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ രാജ്യത്തെ പ്രധാനമന്ത്രിയാണ്. പക്ഷേ എന്താണു നമ്മുടെ രൂപയുടെ അവസ്ഥ. രൂപക്കും വിലയില്ലാതായിരിക്കുകയാണ്-കേന്ദ്രത്തിയെ യുപിഎ സര്‍ക്കാരിനെയും രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരിനെയും അവ രണ്ടും നയിക്കുന്ന കേണ്‍ഗ്രസ് പാര്‍ട്ടിയേയും കണക്കറ്റു പ്രഹരിച്ചുകൊണ്ട് ബിജെപി നേതാവ് നരേന്ദ്ര മോദി പ്രസംഗ വേദയില്‍ വാക്കിന്റെ കൊടുങ്കാറ്റായി. ഖേത്രിയില്‍ ബിജെപി തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വികസനത്തിന്റെ വഴിയറിയില്ല. സമ്പദ് രംഗം മൂക്കു കുത്തി വീഴുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ എട്ടിനു ശേഷം അയല്‍ സംസ്ഥാനത്തെ വികസന കാര്യങ്ങള്‍ പഠിക്കാന്‍ വരാന്‍ മോദി രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെ ക്ഷണിച്ചത് ജനങ്ങളെ ആവേശ ഭരിതരാക്കി. ഞാന്‍ ക്ഷണിക്കാന്‍ കാരണം വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ അദ്ദേഹം മുന്‍ മുഖ്യമന്ത്രിയാകും. ധാരാളം സമയമുണ്ടാകുമെന്നതിനാലാണെന്നും മോദി പറഞ്ഞു.

എന്തടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു സംസ്ഥാനത്ത് വോട്ടു ചോദിക്കാനാകും? രാജസ്ഥാന്റെ നന്മക്കു വേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും ഹൈക്കോടതിയും ഇത്ര കര്‍ശനമായ വിമര്‍ശനം നടത്തിയശേഷം രാജസ്ഥാനിലെ സര്‍ക്കാരിന് വാസ്തവത്തില്‍ ഓഫീസില്‍ തുടരാന്‍ ധാര്‍മികാവകാശമില്ല. രാജസ്ഥാന്‍ ഗവര്‍ണര്‍ ബിജെപിക്കാരിയല്ല. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാവായിരുന്ന അവര്‍ മുന്‍ മന്ത്രികൂടിയാണ്. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതിയില്‍ അവര്‍ ക്ഷുഭിതയായിട്ടുണ്ട്, മോദി വിശദീകരിച്ചു.

ഇത് ധീരന്മാരുടെ നാടാണ്. ഇവിടുത്തുകാര്‍ നാടിനു വേണ്ടി ബലിദാനികളായവരാണ്. ഗെഹ്‌ലോട്ജി ഡിസംബര്‍ എട്ടിനു ശേഷം താങ്കള്‍ സ്വതന്ത്രനാകും. കുടുംബത്തെയും കൂട്ടി ഗുജറാത്തിലേക്കു വരൂ. ഞാന്‍ താങ്കളെ കച്ചിലേക്കു കൊണ്ടു പോകാം. അവിടെ എങ്ങനെയാണ് യുദ്ധത്തില്‍ ബലിദാനികളായവര്‍ക്കു സ്മാരകം ഉണ്ടാക്കിയിരിക്കുന്നതെന്നു കാട്ടിത്തരാം… കച്ചില്‍നിന്നു ഞങ്ങള്‍ മാങ്ങ വിദേശത്തേക്കു കയറ്റി അയക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയും ചെയ്യാനാകും. പക്ഷേ കോണ്‍ഗ്രസ് വികസനത്തിനു തല്‍പരരല്ല, മോദി കുറ്റപ്പെടുത്തി.

എനിക്കു ഖേദമുണ്ട് നമ്മുടെ രാജ്യത്തെ ഓര്‍ത്ത്. ഫാക്ടറികള്‍ അടച്ചു പൂട്ടുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. ചെമ്പു വ്യവസായത്തിന് എന്താണു സംഭവിക്കുന്നത്. ആ വകുപ്പു നോക്കുന്ന കേന്ദ്ര മന്ത്രി രാജസ്ഥാന്‍ കാരനാണ്, മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മോദി മുമ്പ് രാഹുല്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിക്കുന്നതിനു പകരം രാഷ്‌ട്രീയ വഞ്ചകരുടെ മോട്ടോര്‍ ബൈക്കില്‍ പോയ സംഭവം മോദി വിവരിച്ചു. കോണ്‍ഗ്രസുകാരെ വിശ്വസിക്കരുത് അവര്‍ വഞ്ചകരാണെന്ന് മോദി രാജസ്ഥാനിനെ സഹോദരി സഹോദരന്മാരെ എന്നു സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തെക്കുറിച്ച് മോദി പറഞ്ഞു, അടല്‍ജി ആണവ പരീക്ഷണം നടത്തി. ആദ്യമായി അതു ചെയ്തപ്പോള്‍ ലോക രാഷ്‌ട്രങ്ങള്‍ ഇന്ത്യയുടെ ശക്തികണ്ട് ഞെട്ടി. അവര്‍ വിവിധ തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തി. നമുക്ക് ദുര്‍ബലനായൊരു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ അപ്പോള്‍ പേടിച്ചു വിറച്ചേനെ. പക്ഷേ ബിജെപിയും അടല്‍ജിയും തെല്ലും കുലുങ്ങിയില്ല. അടല്‍ജി ഉപരോധങ്ങളെ വകവെച്ചില്ല. മറ്റൊരു ആണവ പരീക്ഷണം കൂടി നടത്തി തുടര്‍ ദിവസങ്ങളില്‍. ഇതൊക്കെയായിട്ടും രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞില്ല. സമ്പദ്‌രംഗം കൂടുതല്‍ ശക്തമായി. പക്ഷേ, ഇപ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ ഭരണത്തില്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ, മോദി സദസ്സിന്റെ കരഘോഷങ്ങള്‍ക്കിടയില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.