കൊച്ചി: പ്രതീക്ഷിക്കാത്ത സ്വര്‍ണത്തിളക്കത്തിന്റെ നിറവിലാണ് കോഴിക്കോട് സെന്റ് ജോണ്‍ എച്ച്എസ്എസ് നെല്ലിപ്പൊയിലിലെ ഒമ്പതാം ക്ലാസുകാരന് അമല്‍ വി.എസ്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5 കിലോ മീറ്റര്‍ നടത്തത്തിലാണ് അമലിന്റെ സുവര്‍ണ മുത്തം. സംസ്ഥാനമീറ്റില്‍ അമലിന്റെ ആദ്യസ്വര്‍ണമാണിത്. മിനീഷാണ് അമലിന്റെ പരിശീലകന്. കോഴിക്കോട് വാഴവളപ്പില്‍ ശ്രീധരന്-സുമിത്ര ദമ്പതികളുടെ മകനാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആനന്ദും എട്ടാംക്ലാസുകാരിയായ ആതിരയുമാണ് സഹോദരങ്ങള്‍.
അമ്മ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് അമലിന്റെ കായിക പരിശീലനത്തിനുള്ള ഏക ആശ്രയം. സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അമല്‍ പറഞ്ഞു. കോട്ടയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസിലെ തോമസ് അബ്രഹാമിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് സെന്റ് ജോര്‍ജ്സ് എച്ച്എസ്എസ് കുളത്തുവയലിലെ അജിത്ത് പി.കെ. മൂന്നാം സ്ഥാനക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: