കൊച്ചി: ഹര്‍ഡില്‍സില്‍ റെക്കോര്‍ഡുകള്‍ ആലിലപോലെ പൊഴിഞ്ഞുവീണ ദിനമായിരുന്നു കടന്നു പോയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ ജേതാക്കളെല്ലാം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികളിലും പുതിയ ദേശീയ റെക്കോര്‍ഡ് എഴുതപ്പെട്ടു.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ എം.എന്‍. നാസിമുദ്ദീനാണ് (14.17 സെക്കന്റ്) ദേശീയ റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണം കൈപ്പിടിയിലാക്കിയത്. ഹര്‍ഡില്‍സിലെ നാസിമുദ്ദീന്റെ തുടര്‍ച്ചയായ ആറാം സ്വര്‍ണം കൂടിയായത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ തൃശൂര്‍ സായിയുടെ മൈമോന്‍ പൗലോസും (14.45) കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസിലെ അനസ് ബാബുവും (14.67) ദേശീയ സ്കൂള്‍ മീറ്റിലെ സമയത്തേക്കാള്‍ മികച്ചു നിന്നു. അവസാന മീറ്റിനിറങ്ങിയ നാസിമുദ്ദീന്റെ പേരിലായിരുന്നു മുന്‍പത്തെ ദേശീയ, മീറ്റ് റെക്കോര്‍ഡുകളെന്ന പ്രത്യേകയുമുണ്ടായിരുന്നു. 2012 തിരുവനന്തപുരത്ത് തീര്‍ത്തതായിരുന്നു നാസിമുദ്ദിന്റെ (14.53) മുന്‍ മീറ്റ് റെക്കോര്‍ഡ്.
തുടര്‍ച്ചയായ മൂന്നുവര്‍ഷം ദേശീയതലത്തിലും സ്വര്‍ണം സ്വന്തമാക്കിയിട്ടുള്ള ഈ കനകതാരം കഴിഞ്ഞ ദിവസം നൂറുമിറ്ററില് വെള്ളിയും നേടിയിരുന്നു. ഇന്നു 200 മീറ്ററില്‍ ട്രാക്കിലിറങ്ങുന്ന നാസിമുദ്ദീന് മറ്റൊരു റെക്കോര്‍ഡോടെ വിടവാങ്ങണമെന്ന ലക്ഷ്യത്തിലാണ്. പാലക്കാട് പട്ടാമ്പി പാലിശ്ശേരി മാനംകണ്ടത്തില് നുറുദ്ദീന്-നൂര്ജഹമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: