കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ ദേശീയ റെക്കോഡ് ഭേദിക്കുന്ന കായികതാരങ്ങള്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്കുന്നു.
പ്രമുഖ വ്യവസായിയും വിവ കൊച്ചിന് ഫുട്ബോള്‍ ക്ലബിന്റെ മാനേജിംഗ് ഡയറക്ടറും കൊച്ചിയിലെ പൈപ് ഫീല്‍ഡ് ഗ്രൂപ്പ് കമ്പനിയുടെ ചെയര്‍മാനുമായ പി. ഭാസ്കരനാണ് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ റെക്കോഡ് മറികടക്കുന്ന മുഴുവന്‍ കായികതാരങ്ങള്‍ക്കും സമാപനദിവസം ഗ്രൗണ്ടില്‍വെച്ച് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് പി. ഭാസ്കരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: