Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 07:29 pm IST
in Vicharam

സംസ്ഥാനങ്ങളിലെ പോലീസ്‌ മേധാവികളുടെ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പ്രാധാന്യമേറിയതു തന്നെയാണ്‌. ജനാധിപത്യത്തെ അട്ടിമറിക്കാനും കലാപങ്ങള്‍ നടത്താനും ഭീകരന്മാര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടത്രേ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്‌ നേര്‍ക്കും അവശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുനേരെയും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌.

തെരഞ്ഞെടുപ്പുകള്‍ അലങ്കോലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സുരക്ഷാസേനകള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ്‌ നല്‍കി. ചില സംസ്ഥാനങ്ങളില്‍ വര്‍ഗീയകലാപങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ശക്തമായും മുന്‍വിധിയില്ലാതെയും പക്ഷപാതരഹിതമായും ഇത്തരം സംഭവങ്ങള്‍ അടിച്ചമര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രാദേശിക പ്രശ്നങ്ങള്‍ ചൂഷണം ചെയ്ത്‌ വര്‍ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കാന്‍ സ്ഥാപിതശക്തികളെ അനുവദിക്കരുതെന്ന്‌ യുപിയില്‍ ഉണ്ടായ മുസാഫര്‍നഗര്‍ കലാപത്തെ പരാമര്‍ശിച്ചുകൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു. മുസാഫര്‍നഗര്‍ കലാപത്തില്‍ നിരവധിപേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. വര്‍ഗീയമായ ചെയ്തികള്‍ തടയാന്‍ പോലീസ്‌ മതിയായ നടപടികള്‍ എടുക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയെ ദുരുപയോഗിച്ച്‌ ചിലര്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മുസാഫര്‍നഗറിലെ സംഘര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്‌. സോഷ്യല്‍ മീഡിയ നല്‍കുന്ന വാര്‍ത്താ വിനിമയ സൗകര്യവും ആവിഷ്കാരസ്വാതന്ത്ര്യവും തടസപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിയണം.

ലഷ്കറെ തോയ്ബപോലുള്ള ഭീകരസംഘടനകളുടെ ഉയര്‍ച്ചയും നുഴഞ്ഞുകയറ്റ ശ്രമങ്ങളും തടയാന്‍ ശക്തമായ ജാഗ്രതയും ഏകോപനവും ആവശ്യമാണ്‌. നിരവധി ഭീകരാക്രമണങ്ങളില്‍ സംശയമുള്ളവരെ പിടികൂടാന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍ സഹായകമാണ്‌. മാവോയിസ്റ്റുകളെ ഒരുതരത്തിലും വിജയിക്കാന്‍ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട പ്രധാനമന്ത്രി ഛത്തീസ്ഗഢ്‌ തെരഞ്ഞെടുപ്പില്‍ നക്സല്‍ ബാധിതപ്രദേശങ്ങളില്‍ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ പ്രശംസാവഹമായ പ്രവര്‍ത്തനമാണ്‌ രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും സമാന്തരസൈന്യവും നടത്തിയതെന്നും വ്യക്തമാക്കിയിരിക്കുന്നു.

നക്സല്‍ബാധിത പ്രദേശങ്ങളിലെ ഭരണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കണമെന്നും വികസനം ത്വരിതപ്പെടുത്തണമെന്നും പറഞ്ഞ പ്രധാനമന്ത്രി ‘രാത്രിയും പകലും ഉണര്‍ന്നിരിക്കുക’ എന്ന ഐബിയുടെ ലോഗോയുള്ള സ്റ്റാമ്പും പുറത്തിറക്കുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞതെല്ലാം ഇന്നത്തെ അവസ്ഥയുടെ നേര്‍ചിത്രം തന്നെയാണ്‌. എന്നാല്‍ ഐബിയും മറ്റ്‌ രഹസ്യാന്വേഷണവിഭാഗവും നല്‍കുന്ന റിപ്പോര്‍ട്ടുകളെ അവഗണിക്കുകയോ മനപ്പൂര്‍വ്വം മാറ്റിവയ്‌ക്കുകയോ ചെയ്യുന്ന കാഴ്ചയാണ്‌ രാജ്യമെങ്ങും കാണുന്നത്‌. പ്രത്യേകിച്ചു കേന്ദ്രവും ചില സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളും ഭീകരര്‍ക്ക്‌ ഒത്താശ നല്‍കുന്ന വാര്‍ത്തകളാണ്‌ കേള്‍ക്കാനാകുന്നത്‌.

കാശ്മീരില്‍ രാപ്പകല്‍ കാവല്‍നില്‍ക്കുന്ന സുരക്ഷാസേനയെ നിര്‍വീര്യമാക്കി നുഴഞ്ഞുകയറ്റക്കാര്‍ക്ക്‌ സഹായകരമായ നിലപാട്‌ സ്വീകരിക്കുന്നത്‌ ആര്‍ക്കുവേണ്ടിയാണെന്ന്‌ വ്യക്തമാക്കാനുള്ള ബാധ്യതയില്ലേ ? കേരളമാണ്‌ ഭീകരവാദികളുടെ വിളനിലമെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടതാണ്‌. എന്നാല്‍ കേരളത്തിലെ ഭീകരരെ പൂട്ടാനല്ല, പോറ്റാനാണ്‌ കോണ്‍ഗ്രസും സര്‍ക്കാരും ശ്രമിക്കുന്നത്‌. ഭീകരവാദ കേസില്‍ പ്രതിയായ മദനിക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രയത്നങ്ങള്‍ തന്നെ അതിന്റെ തെളിവാണ്‌. ഏറ്റവും ഒടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന സമരങ്ങളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌.

രക്തച്ചൊരിച്ചിലുണ്ടാകുമെന്നും മാവോയിസ്റ്റുകളാകുമെന്നും ജാലിയന്‍വാലാബാഗ്‌ ആവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച ഒരു മതമേധാവിയുടെ നടപടിയെ അപലപിക്കാന്‍പോലും കഴിയാത്ത കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌ നിലനില്‍ക്കുന്നത്‌. ഇത്തരക്കാരെ നിലയ്‌ക്കുനിര്‍ത്താന്‍ ത്രാണിയില്ലാത്ത പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്‌ ആരാണ്‌ വില കല്‍പ്പിക്കുക. പറയുന്നത്‌ ആത്മാര്‍ഥതയോടെയാണെങ്കില്‍ അട്ടിമറിക്കാരെയും ഭീകരന്മാരെയും നിഷ്കരുണം നേരിടാനുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.