കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം ലഭിക്കാത്ത കായിക അധ്യാപകര്‍ പ്രതിഷേധവുമായെത്തിയത് കായികമേളയുടെ ആദ്യദിനം കല്ലുകടിയായി. 2006 മുതല്‍ ദിവസവേതനം പോലും ലഭിക്കാത്ത എഴുപതോളം പേരാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിരാഹാരസമര ആഹ്വാനവുമായി എത്തിയത്.
അഞ്ച് വര്‍ഷം ജോലിചെയ്ത തങ്ങളുടെ നിയമന ഉത്തരവിന് അംഗീകാരം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് കായികരംഗത്തെ തകര്‍ക്കാനാണെന്ന് പ്രതിഷേധക്കാരായ അധ്യാപകര്‍ പറഞ്ഞു.
രാവിലെ മത്സരങ്ങള്‍ ആരംഭിച്ചതു മുതല്‍ പവലിയനുതാഴെ പ്ലക്കാര്‍ഡുകളുമായി കുത്തിയിരുന്ന അധ്യാപകര്‍ വൈകിട്ട് ഡിപിഐ, സംസ്ഥാന സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
30ന് വിഷയം ചര്‍ച്ചചെയ്ത് അനുകൂല തീരുമാനമെടുക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നു അധ്യാപകര്‍ പിരിഞ്ഞുപോയി. ചര്‍ച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാരം ഉള്‍പ്പെടെ സമരം തുടരുമെന്ന് അധ്യാപകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: