ബംഗളുരു: ഇന്ത്യന്‍ മുജാഹിദിന് തലവന്‍ യാസിന് ഭട്കല് കര്‍ണാടകയിലെ ഷിമോഗയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. യാസിന് ഭട്കല് വീട്ടില്‍ വന്നിരുന്നതായി തീര്‍ത്ഥഹള്ളിയിലെ യശോദ എന്ന കര്‍ഷക സ്ത്രീ സ്ഥിരീകരിച്ചു. 2011 ഏപ്രില്‍ പതിനേഴിനാണ് ഭട്കല് ഇവിടെ എത്തിയത്. അന്നേ ദിവസം യശോദയുടെ വീട്ടില്‍ നടന്ന പൂജയില്‍ യാസിന് ഭട്കലും പങ്കെടുത്തിരുന്നു.
യശോദയുടെ സുഹൃത്തെന്ന നിലയിലാണ് ഇയാളെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുത്തിയത്. എന്നാല്‍ പൂജ കഴിഞ്ഞ 15 ദിവസത്തിന് ശേഷം യശോദയുടെ ഭര്‍ത്താവ് മഞ്ജുനാഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ജുനാഥിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യശോദയേയും കാണാതായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യാസിന് ഭട്കലിനെ പിടികൂടിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴാണ് തീര്‍ത്ഥഹള്ളിയില്‍ ഒളിവില്‍ കഴിഞ്ഞത് ഭട്കാലാണെന്ന് മഞ്ജുനാഥിന്റെ ബന്ധുക്കളും നാട്ടുകാരും മനസിലാക്കുന്നത്.
എന്നാല്‍ ഭട്കല് മഞ്ജുനാഥിന്റെ സുഹൃത്തായിരുന്നുവെന്നും ഇയാള്‍ കൊടുംഭീകരനാണെന്ന് ഇപ്പോഴാണ് മനസിലാക്കുന്നതെന്നുമാണ് യശോധരയുടെ വെളിപ്പെടുത്തല്‍. യശോദയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് മുംബൈയിലാണ് താമസിക്കുന്നത്. ഇയാള്‍ക്ക് യാസിന് ഭട്കലുമായി അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ഭട്കലിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് യാസിന് ഭട്കലിനെ പോലീസ് പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: