Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 314-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 08:50 pm IST
in Samskriti

ദൃഢഭാവനയാ ത്യക്തപൂര്‍വ്വാപരവിചാരണം

യദാദാനം പദാര്‍ത്ഥസ്യ വാസനാ സാ പ്രകീര്‍ത്തിതാ

വസിഷ്ഠന്‍ തുടര്‍ന്നു: ‘ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേര്‍ന്നുനിന്നുകൊണ്ട്‌ സത്യത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതില്‍ നിന്നും സ്വയം വിമുഖനാകുമ്പോള്‍ ഒരുവനില്‍ ആ ഭാവനാവസ്തുവിനെപ്പറ്റി പ്രത്യക്ഷമായ ഒരറിവ്‌ അങ്കുരിക്കുന്നു. ഈ അറിവിനെയാണ്‌ ഉപാധികള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്നുപറയുന്നത്‌.’ ഈ അറിവില്‍ തീവ്രമായും തുടര്‍ച്ചയായും അഭിരമിക്കുമ്പോള്‍ പ്രത്യക്ഷലോകമെന്ന പ്രതീതി (പെര്‍സെപ്ഷന്‍) ബോധതലത്തില്‍ ഉദിച്ചുയരുന്നു. അവനവന്‍ തന്നെയുണ്ടാക്കിയ ആ ദൃശ്യവിസ്മയത്തില്‍ ആണ്ടുമുങ്ങി അവന്‍ തന്റെ സ്വരൂപത്തെ മറന്നു പോകുന്നു. പ്രതീതിയാണ്‌ സത്യമെന്ന്‌ അവന്‍ ഭ്രമിച്ചു വശാകുന്നു. അപ്പോള്‍ അവന്റെ ബോധസീമയില്‍ ഭ്രമാത്മകമായ, വെറും പ്രതീതിമാത്രമായ ഈ ലോകം മാത്രമേയുള്ളു.

ഇതെല്ലാം അജ്ഞാനിക്ക്‌ മാത്രം സംഭവിക്കുന്നതാണ്‌. വികലമായ പ്രതീതിയാണ്‌ മനസെന്നറിയപ്പെടുന്നത്‌. മനസ്സ്‌ തന്നിലെ വികല്‍പങ്ങളെ തന്നില്‍ത്തന്നെ സങ്കല്‍പ്പിച്ചുറപ്പിക്കുന്നതാണ്‌ ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ക്കും ജരാനരകള്‍ക്കും മരണത്തിനും ഹേതുവാകുന്നത്‌.

അഭികാമ്യം, അനഭികാമ്യം എന്നിങ്ങനെയുള്ള ഇഷ്ടാനിഷ്ടവിവേചനം ഉള്ളിലുയരുന്നില്ലെങ്കില്‍ മനസ്സില്ല എന്ന്‌ നിശ്ചയം. അവിടെയുള്ളത്‌ പരമപ്രശാന്തി മാത്രം. ആശയം, ധാരണ, സങ്കല്‍പ്പം, ചിന്ത, ഓര്‍മ എന്നിവയാണ്‌ മനസ്സിന്റെ ഘടകവസ്തുക്കള്‍ . ഘടകവസ്തുക്കളുടെ അഭാവത്തില്‍ മനസ്സെങ്ങനെയുണ്ടാകാനാണ്‌?

അഭാവ അവസ്ഥയിലുള്ള ഒരുവന്‍, തന്റെ അവസ്ഥയെപ്പറ്റി, അതായത്‌ താന്‍ ഭാവഅവസ്ഥയെ പ്രാപിച്ചിട്ടില്ലാ എന്ന അറിവില്‍ അഭിരമിക്കുന്നതായാല്‍ അയാള്‍ കാര്യങ്ങളെ അതേപടി, സത്യത്തില്‍ നിറഭേദം ചേര്‍ക്കാതെ കാണുന്നവനാണ്‌. അത്‌ നിര്‍മനമാണ്‌. അമനസ്സാണ്‌.

മാനസികമായ ഉപാധികളും വാസനകളും അത്രയധികം സാന്ദ്രമല്ലെങ്കില്‍, അവ സുതാര്യമാണെങ്കില്‍, ഒരുവന്‍ ജീവന്‍മുക്തനായി ജീവിക്കുന്നത്‌ പൂര്‍വ്വാര്‍ജിതകര്‍മങ്ങളുടെ ചാലകശക്തിയാലാണ്‌. ആ ചാലകശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാലാണ്‌. പുതിയ ചാലകശക്തിയൊന്നും ചെലുത്തിയില്ലെങ്കിലും കുശവന്റെ ചക്രം കുറച്ചു നേരംകൂടി കറങ്ങുന്നതു പോലെയാണിത്‌. അങ്ങനെയുള്ള ജീവന്മുക്തനു പുനര്‍ജനിയില്ല. വറുത്തുണക്കിയ വിത്തിന്‌ മുളപൊട്ടാന്‍ കഴിയാത്തതുപോലെ ലോകമെന്ന വിഭ്രമദൃശ്യം അവനെയിനി അലട്ടുകയില്ല. അവന്റെ ദേഹം പതിക്കുമ്പോള്‍ ജീവന്‍ അനന്താവബോധത്തില്‍ വിലീനമാകുന്നു.

ലോകദൃശ്യമെന്ന വിഭ്രമത്തിനു കാരണമായ ദൃഢഭാവന, പ്രാണശക്തി എന്നിവയില്‍ ഒരെണ്ണം ഇല്ലാതായാല്‍ മറ്റേതും താനേ ഇല്ലാതാകുന്നു. കാരണം അവ പരസ്പരപൂരകങ്ങളാണ്‌. മനസ്സാണ്‌ ലോകമുണ്ടാക്കിയത്‌. മനസ്സിനെ ഉണ്ടാക്കിയതോ പ്രാണന്റെ ഉപാധികളിലൂടെയുള്ള സഞ്ചാരവുമാണ്‌. ഭാവന കാരണമാണ്‌ പ്രാണന്‌ ചാലകശക്തി ഉണ്ടായത്‌. ഇതൊരു ദുര്‍വൃത്ത ചക്രമാണ്‌. ഒന്ന്‌ മറ്റേതിനു വളമാകുന്നു. അങ്ങനെ പരസ്പരം പരിപോഷിപ്പിച്ച്‌ അവ തഴച്ചുവളരുന്നു. ഒന്ന്‌ മറ്റേതിനെ കര്‍മനിരതമാക്കുന്നു.

ചലനം പ്രാണന്‌ സഹജമാണ്‌. അത്‌ ബോധത്തില്‍ ചലിക്കുമ്പോള്‍ മനസ്സുദിക്കുന്നു. ഉപാധികള്‍ പ്രാണനു വേണ്ട ചാലകശക്തി നല്‍കുന്നു. അവയില്‍ ഒരെണ്ണം നിര്‍ത്തുമ്പോള്‍ മറ്റേതും താനേ നില്‍ക്കുന്നു. മാനസികമായുള്ള ഉപാധികളാണ്‌ പറയാനരുതാത്ത വേദനകളെയും ദുരിതങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്‌. അതാണ്‌ അവിദ്യയുടെ മൂലം. എന്നാല്‍ ഈ ഉപാധികള്‍ ഇല്ലാതാകുന്നതോടെ മനസ്സും ഇല്ലാതാകുന്നു. അതിനാല്‍ പ്രാണന്റെ നിയന്ത്രണം (പ്രാണായാമം) വഴി മനസ്സിനെ ലോകദൃശ്യങ്ങളില്‍ ഭ്രമിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്താന്‍ നമുക്ക്‌ കഴിയും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.