വായനക്കാര്‍ക്കായി
ഒരു നോവല്‍
നാളെ മുതല്‍
ആരംഭിക്കുന്നു.
ദിവസവും വായിക്കാന്‍
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
നോവല്‍ എഴുതിയത് ശ്രീ കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി. പ്രശസ്ത വേദജ്ഞാനി, സാഹിത്യകാരന്, ഗുരുവായൂര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി.
ഇപ്പോള്‍ ക്യാനഡയിലെ ബ്രംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല വഹിക്കുന്നു, മുഖ്യ പൂജാരിയുമാണ്. കുഞ്ഞടിപ്പാടുകള്‍ എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധേയമായിരുന്നു.
ഈ നോവല്‍ വിനോദ വായനയ്ക്കുമാത്രമുള്ള നോവലല്ല. എങ്ങനെയാണ് ഈ നോവലില്‍ നിത്യ ജീവിതവും യജ്ഞ സംസ്കാര ജീവിതരീതിയും ഇഴപിരിഞ്ഞിരിക്കുന്നതെന്നു പറഞ്ഞറിയിക്കുക എളുപ്പമല്ല, അത് പാലില്‍ പഞ്ചസാരപോലെ ലയിച്ചിരിക്കുന്നു.
അങ്ങനെ വായനാ വിനോദത്തിലൂടെ ഈ യജ്ഞം വിജ്ഞാന സമ്പാദനവും കൂടിയാകുന്നു.
ഒരുപക്ഷേ, ഇന്നത്തെ സാഹിത്യത്തില്‍ നടക്കുന്ന ന്യൂജനറേഷന്റെ ബോധപൂര്‍വമുള്ള അപനിര്‍മിതിയെ ഉടച്ചു വാര്‍ക്കുകയാണ് ഈ എഴുത്തിന്റെ രീതിയെന്നും പറയാം. ഈ നോവലിനെ ഏതു രീതിയില്‍ സമീപിക്കുന്നയാളിനും ഇതു തികച്ചും ആസ്വാദ്യമാകുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. നിങ്ങളാണ് വിലയിരുത്തേണ്ടത്.
– പത്രാധിപര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: