Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 310-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 07:30 pm IST
inSamskriti

അചിന്മയം ചിന്മയം കാ നേതി നേതി യദുച്യതേ

തതസ്തത്സംബഭൂവാസ്‌ യദ്ഗിരാമപ്യഗോചര:

വസിഷ്ഠന്‍ തുടര്‍ന്നു: ആസക്തികളൊടുങ്ങിയ മനസ്സോടെ അദ്വൈതമായ ആ അവബോധതലത്തില്‍ സ്വയം ദൃഢമായുറച്ച്‌ വീതഹവ്യമഹര്‍ഷി ഓംകാരമന്ത്രം ജപിച്ചു. ഓംകാരത്തിന്റെ അഭ്മമായ പ്രാധാന്യത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട്‌ ബാഹ്യമായ കാഴ്ചയും ആന്തരസത്തയായ ഉണ്മയും തമ്മില്‍ ഉണ്ടാകാവുന്ന ചിന്താക്കുഴപ്പത്തെപ്പറ്റി അദ്ദേഹം മനനം ചെയ്തു. എല്ലാ ധാരണകളെയും ആശയസങ്കേതങ്ങളെയും ഉപേക്ഷിച്ച്‌ അദേഹം മൂന്നു ലോകങ്ങളെയും സംത്യജിച്ചു. കുശവന്റെ പണിച്ചക്രം ചുറ്റിത്തിരിഞ്ഞു തിരിഞ്ഞ്‌ അവസാനം കൂടുതല്‍ ചാലകശക്തി എങ്ങുനിന്നും വരാനില്ലാത്തതിനാല്‍ ക്രമാനുഗതമായി ചലനരഹിതമാകുന്നതുപോലെ അദ്ദേഹം പരമശാന്തിയെ പ്രാപിച്ചു.

കാറ്റ്‌ ഗന്ധത്തെ നീക്കം ചെയ്യുന്നതുപോലെ ഓംകാരജപത്തോടെ അദ്ദേഹത്തിലെ ഇന്ദ്രിയങ്ങളും അവയുടെ വലയത്തിലുള്ള വസ്തുക്കളും പൂര്‍ണമായും ഇല്ലാതായി. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം അജ്ഞാനത്തിന്റെ ഇരുട്ടിനെ തുളച്ചു പുറത്തുകടന്നു. ആന്തരീകമായി പെട്ടെന്ന്‌ കാണായ ജാജ്വല്യമാനമായ മിന്നല്‍പിണരിനെ ഒരു നിമിഷം വീക്ഷിച്ചശേഷം അതിനെയും അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹം ഇരുട്ടിനും വെളിച്ചത്തിനും അതീതനായി. അവിടെ ചിന്താശകലത്തിന്റെ നിഴല്‍ മാത്രം അവശേഷിച്ചിരുന്നു. അതും കണ്ണുചിമ്മുന്ന വേഗത്തില്‍ അദ്ദേഹം അറുത്തുമാറ്റി.

ഇപ്പോള്‍ മുനി നിത്യശുദ്ധമായ പരമാവബോധത്തിന്റെ തലത്തിലാണുള്ളത്‌. ഉപാധികളില്ലാത്ത, സീമാതീതമായ അവബോധം മാത്രമാണപ്പോള്‍. ഇപ്പോള്‍പ്പിറന്നുവീണ കുഞ്ഞിന്റെ ബോധതലമെന്നപോലെ പവിത്രമായിരുന്നു അത്‌. എല്ലാ വസ്തുബോധവും ബോധത്തിന്റെ നേരിയ ചലനസാദ്ധ്യതപോലും ഉപേക്ഷിച്ച അദ്ദേഹം ‘പശ്യന്തി’ എന്ന അവസ്ഥയിലെത്തി. ദീര്‍ഘസുഷുപ്തിയിലെ ബോധതലം പ്രാപിച്ചു. അവിടെനിന്നും വീണ്ടും അദ്ദേഹം അതീന്ദ്രിയമായ ‘തുരീയ’ത്തില്‍ എത്തി. ഈ അവസ്ഥയ്‌ക്ക്‌ നിര്‍വചനങ്ങളില്ല. അത്‌ സത്താണെന്നും അസത്താണെന്നും അവയൊന്നുമല്ലെന്നും; ഇരുട്ടാണെന്നും വെളിച്ചമാണെന്നും, അത്‌ രണ്ടുമല്ലെന്നും പറയാം. പറയാതെയുമിരിക്കാം.

‘അത്‌ മുഴുവന്‍ ബോധവസ്തുവില്ലാത്ത അവബോധം മാത്രമാണ്‌. നേതി, നേതി (ഇതല്ല, ഇതല്ല) എന്ന മട്ടില്‍ മാത്രമേ അതിനെ സൂചിപ്പിക്കാനാവൂ. അദ്ദേഹം എല്ലാ വിവരണങ്ങള്‍ക്കും അതീതനായിത്തീര്‍ന്നു.’ ഇതാണ്‌ നിശ്ശൂന്യമായ ബ്രഹ്മാവസ്ഥ; അവബോധം; ആത്മാവ്‌, അനാത്മാവ്‌, സാംഖ്യയോഗികള്‍ പറയുന്ന പുരുഷന്‍; യോഗികള്‍ വിവക്ഷിക്കുന്ന ഈശ്വരന്‍; ശിവന്‍, കാലം എന്നിങ്ങനെയെല്ലാം വിവിധരീതിയില്‍ മഹാത്മാക്കള്‍ പറയാന്‍ ശ്രമിക്കുന്ന ഉണ്മ. സത്യദര്‍ശികളായ എല്ലാ മഹാത്മാക്കളും വൈവിദ്ധ്യമാര്‍ന്ന ആത്മീയ ചിന്താസരണികളും സൂചിപ്പിക്കുന്ന, എല്ലാത്തിന്റെയും എല്ലാമെല്ലാമായ ആ അനന്തമായ അവബോധത്തില്‍ ഋഷി അഭിരമിച്ചു. ഇങ്ങനെ സത്തയുമായി എകാത്മതയെ പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദേഹം വിഘടിച്ച്‌ പഞ്ചഭൂതഘടകങ്ങളിലേക്ക്‌ തിരിച്ചുപോയി വിലയിച്ചു.

ഇതാണ്‌ രാമാ വീതഹവ്യമുനിയുടെ കഥ. അതേക്കുറിച്ച്‌ മനനം ചെയ്താലും. ഞാനിപ്പോള്‍ നിന്നോടു പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമെല്ലാം എന്റെ ധ്യാനസപര്യയുടെയും നേരറിവിന്റെയും പിന്‍ബലത്തോടെയുളളതാണെന്നറിയുക. ഇതേക്കുറിച്ച്‌ ധ്യാനിച്ച്‌ ജ്ഞാനിയാവൂ, കാരണം മുക്തിയെന്നത്‌ ആത്മജ്ഞാനത്താല്‍ മാത്രം ലഭ്യമായതാണ്‌. ആ വിവേകവിജ്ഞാനത്തിനാല്‍ മാത്രമേ ഒരുവന്‌ ദുഃഖത്തിന്റെ മറുകര കാണുവാന്‍ കഴിയൂ; അജ്ഞാനം നശിപ്പിച്ചു പൂര്‍ണതയെ പുല്‍കാന്‍ കഴിയൂ. വീതഹവ്യന്‍ എന്ന്‌ നാം വിവരിച്ച ആള്‍ നമ്മുടെ മനസ്സിന്റെ ഒരു ധാരണ മാത്രം, നീയും ഞാനും അങ്ങനെ തന്നെയാണ്‌. മനസ്സിന്റെ ധാരണകള്‍. ഇന്ദ്രിയങ്ങളും ഇക്കാണുന്ന ലോകവുമെല്ലാം മനസ്സല്ലാതെ മറ്റൊന്നുമല്ല. രാമാ, അവ മറ്റൊന്നും ആവുക സാദ്ധ്യമല്ലതന്നെ.

(തുടരും)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.