Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതിയ ഇന്ത്യയ്‌ക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 09:31 pm IST
inVicharam

പിരമിഡ്‌ ഭരണസമ്പ്രദായവും പാരലല്‍ ഭരണ സമ്പ്രദായവും അനുഭവിച്ചറിഞ്ഞ നമ്മുടെ നാട്‌ ഇന്ന്‌ ജനാധിപത്യഭരണ സമ്പ്രദായത്തിന്റെ നന്മയും തിന്മയും ഏറ്റുവാങ്ങി ജീവിക്കുകയാണ്‌. ഏതു രാഷ്‌ട്രീയ പാര്‍ട്ടിയുടേതായാലും കുറെ നേതാക്കന്മാരും അവരുടെ ശിങ്കിടികളും അഴിമതിക്കാരായി പോയതാണ്‌ ഈ നാടിന്റെ ഏറ്റവും വലിയ ശാപം. ഇതിനെല്ലാം ഒരു മാറ്റം വരണമെന്ന്‌ നാടിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌?

പ്രശ്നങ്ങളുടെ നടുവിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. എന്തെല്ലാം പ്രശ്നങ്ങളാണ്‌? അര്‍ദ്ധപട്ടിണിക്കാര്‍, ഒരു തുണ്ടു ഭൂമിയില്ലാത്തവര്‍, പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന്‍ നിവര്‍ത്തിയില്ലാത്തവര്‍, രോഗം ചികിത്സിച്ചു മാറ്റാന്‍ ദാരിദ്ര്യം കൊണ്ട്‌ സാധിക്കാത്തവര്‍, അന്യരുടെ കുട്ടികളെ പെറ്റ്‌ വളര്‍ത്താന്‍ വീണ്ടും വീണ്ടും ശരീരം വില്‍ക്കുന്നവര്‍, മാനസിക രോഗമൊന്നുമില്ലാതെ തന്നെ വര്‍ഷങ്ങളായി മാനസിക രോഗാശുപത്രികളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ എന്നിങ്ങനെ സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന കുറെ മനുഷ്യക്കോലങ്ങള്‍ ഇവിടെയുണ്ടെന്നുള്ളത്‌ ആരും മറക്കരുത്‌. അവര്‍ക്കുവേണ്ടി നാം എന്തെങ്കിലും ചെയ്തേ പറ്റൂ.

സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള രാജ്യത്തിന്റെ യാത്ര ഇന്ന്‌ സമസ്ത മേഖലകളെയും ഗ്രസിച്ചിരുന്ന അരാജകത്വത്തിലെത്തി നില്‍ക്കുകയാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം കൂടി ഉരുള ഉരുട്ടി സാധാരണക്കാരന്റെ വായില്‍വച്ചു കൊടുത്താല്‍ അവനെങ്ങനെ വിഴുങ്ങും എന്ന്‌ വിളമ്പുന്നവര്‍ ഓര്‍ക്കണം. സ്വകാര്യവല്‍ക്കരണം കൊണ്ട്‌ നല്ല സേവനം ചിലപ്പോള്‍ കിട്ടിയേക്കാം. പക്ഷേ അതിന്‌ വലിയ വില കൊടുക്കേണ്ടി വരും. കാലക്രമേണ സാധാരണക്കാരുടെ നട്ടെല്ലൊടിയും.

ഇവിടെ ഇന്ന്‌ വേണ്ടത്‌ ദാരിദ്ര്യ നിര്‍മാര്‍ജ്ജനവുംതൊഴിലില്ലായ്‌മയ്‌ക്കെതിരെയുള്ള നടപടികളുമാണ്‌. സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന്‌ രാഷ്‌ട്രീയ നിര്‍മാണത്തിന്‌ ഇന്ത്യ കൈക്കൊണ്ട ദേശീയ സമീപനത്തില്‍നിന്നുള്ള തിരിച്ചുപോക്കാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണമെന്നത്‌ പലര്‍ക്കുമറിയാം. ആഗോളവല്‍ക്കരണം പൊതുമേഖലയെ മാത്രമല്ല സ്വകാര്യ മേഖലയെയും തകര്‍ക്കും.

നമ്മുടെ കാലാവസ്ഥക്കനുസരിച്ച്‌ ഒരു മാറ്റമാണ്‌ ഇന്ന്‌ ഇന്ത്യക്ക്‌ വേണ്ടത്‌. ഇന്ത്യയുടെ വന്‍കടം നികത്താനുള്ള പോംവഴികള്‍ ആരായേണ്ടതുണ്ട്‌. ഇതിന്‌ വേണ്ട മൂലധനം ജനങ്ങളില്‍നിന്ന്‌ ഓഹരിയായി സമാഹരിക്കാം. വിദേശരാജ്യങ്ങളില്‍നിന്നും കിട്ടുന്ന ലാഭം വിദേശ കടങ്ങള്‍ വീട്ടുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും ഉപയോഗിക്കാം. തൊഴിലില്ലായ്‌മ ഒരു പരിധിവരെ കുറയ്‌ക്കാനും ഇതുവഴി സാധിക്കും. തല്‍ക്കാലം നമുക്ക്‌ ഈ സംവിധാനത്തെ “കിറശമി ചമശ്ി‍മഹ ടീരശമഹ അരശേ്ശ്യ‍േ എീ‍ൃ‍രല” അഥവാ കചടഅഎ (നീതി) എന്നുവിളിക്കാം.

ടാറ്റാ, ബിര്‍ള, അംബാനി തുടങ്ങിയ സ്വകാര്യ വ്യക്തികളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇന്‍സാഫിന്റെ ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ മത്സരത്തിലെത്തണം. ഇന്‍സാഫിന്റെ പല ഉത്പന്നങ്ങളും ഒരൊറ്റ പേരില്‍ ആകയാല്‍ പരസ്യ ചെലവ്‌ ധാരാളം കുറക്കാന്‍ സാധിക്കുന്നു.

പാവപ്പെട്ട പൊതുജനങ്ങള്‍ക്ക്‌ റേഷന്‍ കടവഴി സൈക്കിള്‍, ടിവി, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കാനും സാധിക്കും. നല്ല ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുക വഴി വിദേശനാണ്യം നേടിത്തരും. ലോകവിപണിയില്‍ ചൈനയോടും ജപ്പാനോടുമൊപ്പമെത്താന്‍ ഇന്ത്യക്ക്‌ കഴിയും.

ധാരാളം തൊഴിലവസരങ്ങള്‍ കൈവരുന്നതോടുകൂടി തൊഴിലില്ലായ്‌മ ഒരു പരിധിവരെ കുറയ്‌ക്കാനും യുവതീ യുവാക്കള്‍ക്ക്‌ കൈവശം ധാരാളം പണം ലഭിക്കുവാനും സാധിക്കും.

ദേശരക്ഷയ്‌ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ വിപുലീകരിച്ച്‌ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാക്കി വിപണനം ചെയ്യുകയാണ്‌ വേണ്ടത്‌. സേനയില്‍ അഴിമതി ഇല്ലെന്നല്ല, പക്ഷെ പൊതുവെ കുറവാണ്‌. ശിക്ഷ കിട്ടിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ.

ഇങ്ങനെയുള്ള ശക്തമായ ഒരു സംവിധാനത്തിന്‌ മറ്റു സ്വകാര്യ കമ്പനികളോട്‌ മത്സരിച്ച്‌ ജയിക്കാനും അതുവഴി നല്ല സാധനങ്ങള്‍ ജനങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയില്‍ ലഭ്യമാക്കാനും സാധിക്കും. റഷ്യയിലും ചൈനയിലും മറ്റുമുള്ള പട്ടാള ഭരണമല്ല ഉദ്ദേശിക്കുന്നത്‌. സമരവും ബന്ദും ഒന്നുമില്ലാതെ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. മിലിട്ടറി സംവിധാനമായതുകൊണ്ട്‌ അഴിമതി വളര്‍ന്നുവരാതെ സൂക്ഷിക്കുവാനും അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നവരെ ശക്തമായി ശിക്ഷിക്കുവാനും കഴിയും. ഇന്ത്യയുടെ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന ഒരു വലിയ കാര്യമായിരിക്കും ഇത്‌. ശ്രദ്ധിച്ച്‌ നടത്തിയാല്‍ കുറച്ച്‌ കാലംകൊണ്ട്‌ ഇന്ത്യ ലോകരാജ്യങ്ങളില്‍ വന്‍ശക്തിയായിത്തീരുമെന്ന്‌ നിസ്സംശയം പറയാം.

ഗിരിധരന്‍ നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.