Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടാശ്വാസ കമ്മീഷന്‍ തീരുമാനം ബാങ്കുകള്‍ നടപ്പാക്കണം: നിയമസഭാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 08:13 pm IST
in Kollam

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക്‌ കടാശ്വാസ കമ്മീഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കണമെന്ന്‌ നിയമസഭാസമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടേയും അനുബന്ധതൊഴിലാളികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി നീണ്ടകരയില്‍ തെളിവെടുത്തു. സമിതി ചെയര്‍മാന്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, ഗീതാഗോപി എംഎല്‍എ എന്നിവരാണ്‌ തെളിവെടുപ്പിന്‌ എത്തിയത്‌.

കടാശ്വാസ കമ്മീഷന്‍ ഉത്തരവുകള്‍ ലഭിച്ചിട്ടും സഹകരണ ബാങ്കുകള്‍ സമാന്തര അന്വേഷണം നടത്തുന്നതായി സമിതി മുമ്പാകെ പരാതിയെത്തി. കടാശ്വാസ കമ്മീഷന്‍ ഉത്തരവ്‌ അന്തിമമാണെന്നും അതിന്മേല്‍ സമാന്തര അന്വേഷണം നടത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സമിതി ചെയര്‍മാന്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ അറിയിച്ചു. മത്സ്യബന്ധന അനുബന്ധ മേഖലകളിലെ പ്രശ്നങ്ങളെക്കുറിച്ച്‌ നിരവധി നിവേദനങ്ങളും സമിതിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
നിവേദനങ്ങള്‍ പഠിച്ച്‌ പരിഹാരം കാണും. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലെ പ്രശ്നങ്ങള്‍ സമിതി നേരിട്ട്‌ വിലയിരുത്തി. ഹാര്‍ബറില്‍ പീലിംഗ്‌ നടത്തുന്നത്‌ യൂറോപ്യന്‍ യൂണിയന്റെ ശുചീകരണ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായതിനാല്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ പീലിംഗ്‌ നടത്തണം. അതിനായി മത്സ്യഫെഡ്‌ പണിതീര്‍ത്ത പ്രോസസിംഗ്‌ സെന്ററിലേക്ക്‌ തൊഴിലാളികള്‍ മാറണമെന്നും സമിതി അഭിപ്രായപ്പെട്ടു. മത്സ്യഫെഡിന്റെ പ്രോസസിംഗ്‌ സെന്ററും സമിതി സന്ദര്‍ശിച്ചു.
നീണ്ടകര പോര്‍ട്ട്‌ പ്രോജക്ട്‌ പൂര്‍ത്തീകരിക്കുന്നതിന്‌ ആവശ്യമായ സ്ഥലം ഏറ്റെടുക്കണം. ഏറ്റെടുക്കുന്ന സ്ഥലം ക്രിയാത്മകമായി വിനിയോഗിക്കണം. അഷ്ടമുടിക്കായല്‍ ഡ്രഡ്ജിംഗ്‌ നടത്തണം മലിനീകരണം തടയണം, വൈദ്യുതി, ശുദ്ധജലം എന്നിവ എത്തിക്കണം, പൊലീസ്‌ ഔട്ട്പോസ്റ്റ്‌ സ്ഥാപിക്കണം, മത്സ്യഅനുബന്ധ മേഖലക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം, ഇ എസ്‌ ഐ ആനുകൂല്യം തൊഴിലാളികള്‍ക്ക്‌ അനുവദിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ സമിതിക്ക്‌ മുന്നില്‍ വിവിധ സംഘടനകള്‍ നല്‍കി. എല്ലാ നിവേദനങ്ങളും ഗൗരവമായി കണ്ട്‌ നടപടികള്‍ എടുക്കുമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാകളക്ടര്‍ ബി.മോഹനന്‍, എഡിഎം ഒ.രാജു, നീണ്ടകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രമോഹന്‍, കൗണ്‍സിലര്‍ അല്‍ഫോണ്‍സ്‌, അണ്ടര്‍ സെക്രട്ടറി വേണുഗോപാല്‍, മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധി എബ്രഹാം സാമുവല്‍, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്കുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയര്‍ രാജീവ്‌, വിവിധ വകുപ്പുതല മേധാവികള്‍, വിവിധ ബോട്ടുടമാ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികള്‍, മത്സ്യഫെഡ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.