Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ മൈക്കുകള്‍ നിശബ്ദമാകുന്ന സ്ത്രീ പീഡനക്കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:50 pm IST
inIndia

രാജസ്ഥാനിലും ദല്‍ഹിയിലും നിയമസഭ തെരഞ്ഞടുപ്പുകളെ ചൂടു പിടിപ്പിക്കുന്നത്‌ സ്ത്രീ പീഡനക്കേസുകളാണ്‌.രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസാവട്ടെ ഈ വിഷയത്തില്‍ ഏറെക്കുറെ നിശബ്ദമായ അവസ്ഥയിലാണ്‌.

ദല്‍ഹി നിയമസഭ തെരഞ്ഞടുപ്പില്‍ ഇക്കുറി ഏറ്റവും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത്‌ തലസ്ഥാന നഗരിയിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചാണ്‌. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരുന്നിട്ടും രാജ്യ തലസ്ഥാനത്ത്‌ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല എന്നാണ്‌ പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിന്‌ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവട്ടെ വാക്കുകള്‍ കിട്ടുന്നുമില്ല. നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ രാജ്യത്തിന്റെ യശസ്സിന്‌ കളങ്കം ഉണ്ടാക്കിയതായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ പതിവു പ്രസ്താവനകളുമായി രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങള്‍ രംഗത്തെത്തിയെങ്കിലും ദല്‍ഹിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിക്കൂട്ടിലായി. പട്ടാപ്പകല്‍ പോലും നഗരത്തില്‍ വിദേശ വനിതകളടക്കമുള്ളവര്‍ ആക്രമണത്തിനിരയായ സംഭവങ്ങള്‍ തുടര്‍ക്കഥകളായി. ദല്‍ഹിയുടെ യശസ്സ്‌ ഇത്രമാത്രം കളങ്കപ്പെട്ട കാലഘട്ടം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

സമീപ സംസ്ഥാനങ്ങളായ യു.പി, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന്‌ കുടിയേറിയ തൊഴിലാളികളും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ മധ്യ- ഉപരി വര്‍ഗ സമൂഹവുമാണ്‌ ദല്‍ഹി ജനസംഖ്യയില്‍ ഏറിയ കൂറും . ഈ സമൂഹങ്ങള്‍ തമ്മിലുള്ള വിടവ്‌ ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനും പരസ്പര സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും നിര്‍ഭയ സംഭവം കാരണമായിട്ടുണ്ട്‌. പഴയ പോലെ ഇപ്പോള്‍ ദല്‍ഹി ബാബുമാര്‍ യു.പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പരിഗണിക്കുന്നില്ല. ഇത്‌ ദല്‍ഹിയുടെ രാഷ്‌ട്രീയ സാമൂഹ്യ വ്യവസ്ഥക്കുമേല്‍ ആഴത്തിലുള്ള പോറലേല്‍പ്പിക്കുകയും ചെയ്യും. നിര്‍ഭയ പ്രശ്നവും തുടര്‍ന്നുള്ള സംഭവങ്ങളും ഷീലാ ദീക്ഷിത്‌ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ പൊതുവെ എല്ലാ വിഭാഗത്തിനും അതൃപ്തിയുണ്ട്‌. തുടര്‍ന്നും സ്ത്രീകള്‍ക്ക്‌ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്നതും ഈ അതൃപ്തിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ഇതിനിടയിലാണ്‌ തെരഞ്ഞടുപ്പ്‌ ച്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചവേളയില്‍ത്തന്നെ പഴയ തന്തൂരി കൊലക്കേസില്‍ വിധി വന്നിരിക്കുന്നത്‌. ഭാര്യ നൈന സാഹ്നിയെന്ന യുവതിയെ കൊലപ്പെടുത്തി തന്തൂരി അടുപ്പില്‍ കത്തിച്ച സംഭവത്തില്‍ പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സുശീല്‍ ശര്‍മ്മയാണ്‌.

നിര്‍ഭയ കേസ്‌ പോലെ തന്നെ ദല്‍ഹിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ്‌ നൈന സാഹ്നി വധക്കേസും. നൈന സാഹ്നിയെ കൊലപ്പെടുത്തിയതിന്‌ ഭര്‍ത്താവും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ സുശീല്‍ ശര്‍മ്മയെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഈ കോടതി വിധി കൂടി പുറത്തു വന്നതോടെ ദല്‍ഹിയില്‍ കോണ്‍ഗ്രസിനു ശനിദശ തന്നെയാണെന്ന്‌ ഉറപ്പായി. സുശീല്‍ ശര്‍മ്മയെ രക്ഷിക്കാന്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയ ഇടപെടലുകളും പ്രശ്നം വഷളാക്കി. ഇപ്പോള്‍ തെരഞ്ഞടുപ്പ്‌ വേദികളില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്‌ നേതൃത്വം മറുപടി പറയാറില്ല.

ഇതിലും കഷ്ടമാണ്‌ രാജസ്ഥാനിലെ സ്ഥിതി. തെരഞ്ഞടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ്‌ സംസ്ഥാന മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രിയായിരുന്ന ബാബുലാല്‍ നാഗര്‍ ലൈഗിക ആരോപണത്തെ തുടര്‍ന്ന്‌ രാജി വച്ചത്‌. വീട്ടുവേലക്കാരിയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ്‌ ബാബുലാല്‍ നാഗറിനെതിരായ പരാതി. പരാതിക്കാരിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസൊതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ പോലീസിന്‌ നാഗറിനെതിരെ കേസെടുക്കാതെ രക്ഷയില്ലെന്ന അവസ്ഥ വന്നു.

രാജസ്ഥാനിലും തെരഞ്ഞടുപ്പ്‌ പ്രചരണ വേദികളില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്‌ ഇതാണ്‌. മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു ബാബുലാല്‍ നാഗര്‍. കേസ്‌ ഇപ്പോള്‍ സി.ബി.ഐയുടെ പരിഗണനക്കു വിട്ടിരിക്കുകയാണ്‌. പരാതിക്കാരിയില്‍ നിന്ന്‌ സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ബാബുലാല്‍ നാഗറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

അതിനിടെ ബാബുലാല്‍ നാഗറിന്റെ വിശ്വസ്തനും അടുത്ത അനുയായിയുമായ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവ്‌ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച്‌ വെട്ടിലായത്‌ പുതിയ നാണക്കേടായി. പരാതി പിന്‍വലിച്ചാല്‍ ഏഴുകോടി രൂപ നല്‍കാമെന്ന്‌ നാഗറിനുവേണ്ടി ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി വാഗ്ദാനം ചെയ്യുകയായിരുന്നു. പരാതിക്കാരിയായ സ്ത്രീയുടെ മകന്‍ ഇത്‌ ക്യാമറയില്‍ പകര്‍ത്തി. ഐബിഎന്‍ ചാനല്‍ ഇത്‌ ലോകം മുഴുവന്‍ എത്തിച്ചു.

ഇതോടെ താന്‍ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമുള്ള നാഗറിന്റെ വാദവും പൊളിഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതായതോടെ നാഗറിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയിരിക്കയാണ്‌. എങ്കിലും നാഗര്‍ സംഭവത്തിന്റെ നാണക്കേടില്‍ നിന്ന്‌ കോണ്‍ഗ്രസിന്‌ കരകയറുക എളുപ്പമല്ല.

ടി. എസ്‌. നീലാംബരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

World

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.