Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരേഖിനു പിന്തുണയുമായി മുന്‍ ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2013, 09:28 pm IST
inIndia

ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന കല്‍ക്കരിപ്പാടം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരേ രംഗത്തുവന്ന മുന്‍ കല്‍ക്കരി വകുപ്പു സെക്രട്ടറി പി.സി.പരേഖിനു പിന്തുണയുമായി മുന്‍ ഉദ്യോഗസ്ഥരും രംഗത്ത്‌. പരേഖ്‌ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സിബിഐ അദ്ദേഹത്തിനെതിരേ മാത്രം കേസെടുത്തത്‌ ശരിയായില്ലെന്നും മുന്‍ കല്‍ക്കരി വകുപ്പു സെക്രട്ടറി ഇ.എ.എസ്‌ ശര്‍മ ചൂണ്ടിക്കാട്ടി. പരേഖിനെതിരെ കേസെടുത്ത സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കെങ്കിലുമെതിരെയോ ഏതെങ്കിലും മന്ത്രിമാര്‍ക്കെതിരേയോ കേസെടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹം ചോദിച്ചു.

ഗൂഢാലോചന നടന്നെങ്കില്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം. കല്‍ക്കരിപ്പാടം ഇടപാടില്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നതായി താന്‍ കരുതുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണം നടത്തുന്നവര്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്നു മുക്തരായിരിക്കണം.
സത്യസന്ധതയില്ലാത്ത മന്ത്രിമാരേയും രാഷ്‌ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ഒഴിവാക്കി സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌.

സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായയും വിശ്വാസ്യതയും കൂടുതല്‍ തകര്‍ക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷനു പരാതി നല്‍കിയെങ്കിലും അത്‌ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരേഖിനെതിരായ സിബിഐയുടെ നീക്കം ഭാവിയില്‍ മറ്റ്‌ ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍ നിന്നു തടയുന്നതാകുമെന്ന്‌ മുന്‍ കാബിനറ്റ്‌ സെക്രട്ടറി ടിഎസ്‌ആര്‍ സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരില്‍ എല്ലാ തരക്കാരുമുണ്ടാകും. അന്വേഷണ ഏജന്‍സി നടപടിയെടുക്കുമ്പോള്‍ അതു ന്യായയുക്തമായിരിക്കണം. പരേഖ്‌ കുമാരമംഗലം ബിര്‍ളയെ കണ്ടു എന്നാണ്‌ എഫ്‌ഐആറില്‍ പറയുന്നത്‌.

കാബിനറ്റ്‌ സെക്രട്ടറി എന്ന നിലയില്‍ ദിവസേന പത്ത്‌ ഉദ്യോഗസ്ഥരെയും പത്ത്‌ രാഷ്‌ട്രീയ നേതാക്കളെയും പത്ത്‌ ബിസിനസുകാരെയും താന്‍ കണ്ടിട്ടുണ്ടെന്നും അത്‌ കുറ്റക്കാരനായി ചിത്രീകരിക്കാനുള്ള കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ തന്ത്രങ്ങളുടെ ഫലമാണ്‌ പരേഖിനെതിരായ കേസ്‌. പ്രതിസ്ഥാനത്ത്‌ എത്തിയില്ലെങ്കില്‍ അദ്ദേഹം സാക്ഷിയായേനെ. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

പരേഖിനെതിരായ സിബിഐയുടെ നടപടിയെ മുന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ എന്‍ വിറ്റലും അപലപിച്ചു. പരേഖ്‌ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ജി.സുന്ദരവും സിബിഐയുടെ നടപടിയില്‍ ദുഃഖം പ്രകടിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

World

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.