Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുരോഗമനത്തിന്റെ അധോതലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2013, 08:41 pm IST
in Vicharam

മാതാ അമൃതാനന്ദമയീ ദേവിയെക്കുറിച്ച്‌ നോവലിസ്റ്റ്‌ പി.വത്സല ലേഖനം എഴുതിയതില്‍ പ്രതിഷേധിച്ച്‌ അവരുടെ ഒരു പുസ്തകത്തിന്‌ എഴുതിയ അവതാരിക പുരോഗമന കലാസാഹിത്യസംഘടനയുടെ നേതാവ്‌ പിന്‍വലിച്ചു. സിറിയ രാസായുധം പിന്‍വലിച്ചതിനുശേഷം ലോകം ഉറ്റുനോക്കിയ ഒരു പിന്‍വലിക്കലായിരുന്നു ഇത്‌. ഔപചാരിക ഫെമിനിസ്റ്റുകള്‍ക്ക്‌ പോലും ഇല്ലാത്ത സ്ത്രീസ്വത്വബോധം ‘അമ്മ’ യില്‍ കണ്ടെത്തുന്നതായും ആള്‍ ദൈവം എന്ന പദപ്രയോഗം ഭാഷയെ അപമാനിക്കലാണെന്നും നോവലിസ്റ്റ്‌ പ്രതികരിക്കുകയുണ്ടായി.

ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്‌ എങ്ങനെ ആള്‍ദൈവം എന്നൊരു പദം പ്രയോഗിക്കാന്‍ കഴിയുമെന്ന്‌ പുകസക്കാര്‍ക്ക്‌ മാത്രമേ അറിയൂ. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ തകര്‍ന്നുപോയ പള്ളികള്‍ പണിതു നല്‍കി മതേതരമായ മാതൃക അമ്മ കാട്ടി. അന്യമതസ്ഥരുടെ ആരാധനാലയം പണിയാന്‍ മദര്‍ തെരേസയുടെ മതം അനുവദിക്കുമോ? പാര്‍ട്ടി ദൈവങ്ങളായ യൂസഫലി, ഫാരീസ്‌ അബൂബേക്കര്‍, ലോട്ടറി മാര്‍ട്ടിന്‍, തച്ചങ്കരി, മമ്മൂട്ടി എന്നിവരെപ്പറ്റി ലേഖനമെഴുതണമെന്ന നിര്‍ദ്ദേശമാണ്‌ പുകസ വിലക്കിന്റെ വരികള്‍ക്കിടയില്‍ തെളിയുന്നത്‌.

പി.വത്സലയ്‌ക്കു നേരെയുള്ള പുകസ വിലക്ക്‌ പോലെയുള്ള സാംസ്കാരിക രംഗത്തെ ഗുണ്ടാത്മക ഇടപെടലുകള്‍ മാര്‍ക്സിസ്റ്റ്‌ പാരമ്പര്യത്തിലുള്ളതാണ്‌. ആലങ്കോട്‌ ലീലാകൃഷ്ണ്‍ തന്റെ ഒരു അനുഭവം ‘വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. “എണ്‍പതുകളുടെ ഒടുവില്‍ ഞാന്‍ കലാകൗമുദിയില്‍ പൂമുള്ളി ആറാം തമ്പുരാനെക്കുറിച്ച്‌ ഒരു ലേഖനമെഴുതി. അക്കാലത്ത്‌ ഒരു മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവി എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ‘കാല്‍ക്കാശിന്‌ വിവരമില്ലാത്ത ഫ്യൂഡല്‍ പൂമുള്ളിത്തമ്പുരാനെ അറിവിന്റെ തമ്പുരാനാക്കുന്ന ഈ പണി ജേര്‍ണലിസമല്ല, ജീര്‍ണലിസമാണ്‌. അദ്ദേഹത്തോട്‌ കുറച്ച്‌ കയര്‍ത്തു പറയേണ്ടിവന്നു. നിങ്ങള്‍ക്കറിവുള്ള മാര്‍ക്സിസത്തില്‍ നിങ്ങളെ കടന്ന അറിവ്‌ തമ്പുരാനുണ്ട്‌. തമ്പുരാനറിയുന്ന മറ്റൊരു വിഷയത്തിലും നിങ്ങള്‍ക്ക്‌ അറിവുമില്ല.”

പുകസയുടെ ജൂബിലി പ്രമാണിച്ച്‌ കവി പ്രഭാവര്‍മ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്‌ നോക്കുക- “അധിനിവേശ ഭാവുകത്വത്തിന്റെ കാര്‍പറ്റ്‌ ബോംബിങ്ങില്‍ വികസ്വര രാഷ്‌ട്രങ്ങളുടെ സാംസ്കാരിക സത്തകളും ഭാവുകത്വ സമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്‌. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍നിന്ന്‌ ചോര്‍ത്തിയെടുത്താല്‍ സാമ്രാജ്യത്വത്തിന്‌ എളുപ്പമാകും.” എങ്കില്‍ ഐക്യരാഷ്‌ട്രസഭയില്‍ ചെന്ന്‌ മലയാളത്തില്‍ സംസാരിച്ച്‌ ഭാഷാഭിമാനം ഉയര്‍ത്തിപ്പിടിച്ച അമ്മയല്ലേ അധിനിവേശവിരുദ്ധതയുടെ ശക്തമായ പ്രതീകം!

വയലാര്‍ അവാര്‍ഡ്‌ നേടിയ പ്രഭാവര്‍മയെപ്പറ്റി. പാര്‍ട്ടി പത്രത്തിന്റെ ആറാം പേജില്‍ (5.10.13) വന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ കാണുക. “1975 ഒക്ടോബര്‍ 27 ന്‌ ചങ്ങനാശ്ശേരി എന്‍എസ്‌എസ്‌ കോളേജില്‍ ആര്‍ട്സ്‌ ക്ലബ്‌ ഉദ്ഘാടനത്തിന്‌ വയലാര്‍ രാമവര്‍മ എത്തിയപ്പോള്‍ അന്ന്‌ പരുമല കോളേജ്‌ പ്രീഡിഗ്രി വിദ്യാര്‍ത്ഥി പ്രഭാവര്‍മ കാണാന്‍ ചെന്നു. രാജകുടുംബത്തില്‍ പിന്നെ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിയാണ്‌ വര്‍മയെന്നറിഞ്ഞപ്പോള്‍ വയലാര്‍ ഇങ്ങനെ ഒരു കവിത കുറിച്ചു നല്‍കി.

“പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ്‌

തെണ്ടാതിരിക്കട്ടെ നാളെയീ ക്ഷത്രിയന്‍”

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു തുടങ്ങിയ വിപ്ലവ ഗാനങ്ങളെഴുതിയ കവി ജാതി നോക്കി കവിത കുറിച്ചു എന്നുപറയുമ്പോള്‍ ഒരു മുഖം മൂടി കൂടി അഴിഞ്ഞുവീഴുന്നു. ഇന്ന്‌ ഒരു ചുവന്ന ലേബലിനുള്ളില്‍ ചുരുങ്ങി പോകില്ലായിരുന്നു ഈ ശ്യാമമാധവകാരന്‍, അന്ന്‌ വയലാര്‍ ഇങ്ങനെ കുറിച്ചിരുന്നെങ്കില്‍

“പണ്ടേ തുരുമ്പിച്ച പൊന്നരിവാളുമായ്‌

തെണ്ടാതിരിക്കട്ടെ നാളെയീ ബാലകന്‍”

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.