അമൃത്സര്‍: പാക്കിസ്ഥാനില്‍ നിന്നും കടത്തിയ 25 കിലോ മയക്കുമരുന്ന് ഇന്തോ-പാക്ക് അതിര്‍ത്തിയില്‍ നിന്നും പിടിച്ചെടുത്തു. അന്താരാഷ്‌ട്ര വിപണിയില്‍ 130 കോടി വില വരുന്ന ലഹരി വസ്തുക്കളാണ് ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അതിര്‍ത്തി പ്രദേശമായ രജാതലിലാണ് സംഭവം.
പാക്കിസ്ഥാനില്‍ നിന്നുമുള്ള ചിലര്‍ പൈപ്പിനുള്ളിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പൊതികള്‍ നിക്ഷേപിക്കുന്നത് അതിര്‍ത്തി പ്രദേശത്ത് പ്രെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥരില്‍ ചിലര്‍ അറിയാനിടയായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്തോ- പാക്ക് അതിര്‍ത്തിയിലൂടെ കള്ളക്കടത്ത് ശ്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അതിര്‍ത്തിയിലെ ഉയരം കൂടിയ പുല്ലുകള്‍ ഒളിക്കാന്‍ സഹായകമാണെന്നും ബിഎസ്‌എഫ് അധികൃതര്‍ അറിയിച്ചു.
















