Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിര്‍ഭാഗ്യം വിടാതെ ദ്രാവിഡ്‌; കിരീടത്തോടെ സച്ചിനും ട്വന്റി 20യോട്‌ വിടചൊല്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:34 pm IST
inSports

സച്ചിന്‌ മുന്നില്‍ ഇനി ടെസ്റ്റ്‌ ക്രിക്കറ്റ്‌ ബാക്കിയുള്ളപ്പോള്‍ ദ്രാവിഡ്‌ അവസാന മത്സരവും പൂര്‍ത്തിയാക്കി പാഡഴിച്ചു. ക്രിക്കറ്റിന്റെ ഒരു രൂപങ്ങളിലും രാഹുല്‍ ദ്രാവിഡിനെ കാണാന്‍ കഴിയില്ല. നേരത്തെ തന്നെ ഏകദിന, ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വിരമിച്ചിരുന്ന ദ്രാവിഡിന്റെ അവസാന ട്വന്റി 20 മത്സരമായിരുന്നു ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റ്‌. അതേപോലെ സച്ചിനും സമ്പൂര്‍ണ്ണ ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്ന കാലം വിദൂരമല്ല. ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി 20യോടെ കുട്ടിക്രിക്കറ്റിലെ അവസാന ഇന്നിംഗ്സ്‌ കളിച്ച സച്ചിന്‍ ഏകദിനത്തില്‍ നിന്ന്‌ നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇന്ത്യ ലോകക്രിക്കറ്റിന്‌ സംഭാവന നല്‍കിയ രണ്ട്‌ മഹാരഥന്മാരുടെ നേര്‍ക്കുനേര്‍ വന്ന ഫൈനലില്‍ വിജയം സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു. എന്നാല്‍ ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ല ഗാലറിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ വികാര നിര്‍ഭരമായ വിടവാങ്ങലാണ്‌ ഇരുവര്‍ക്കും നല്‍കിയത്‌.

എല്ലായ്‌പ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാമേരുവിന്‌ പിന്നില്‍ രണ്ടാമൂഴക്കാരനാകേണ്ടിവന്ന ദ്രാവിഡിന്‌ അവസാന മത്സരത്തിലും അതിനുതന്നെയായിരുന്നു വിധി. സച്ചിന്റെ അവസാന ട്വന്റി 20 എന്ന വൈകാരിക പ്രളയത്തില്‍ ദ്രാവിഡ്‌ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്‌ ആരും അത്രകാര്യമാക്കിയില്ല. രാഹുലിന്റെ ആദ്യ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സംഭവിച്ച മത്സരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്‌ രാഹുലിന്റെ പേരില്‍ ആയിരുന്നില്ല. അതിന്റെ ക്രെഡിറ്റ്‌ മറ്റുള്ളവരുടെ സ്കോര്‍ഷീറ്റിലെഴുതപ്പെട്ടു. 1997ല്‍ പാകിസ്ഥാനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിലാണ്‌ രാഹുലിന്റെ (107) സെഞ്ച്വറി. എന്നാല്‍ അന്നേദിവസം മറ്റൊന്നുകൂടി സംഭവിച്ചു. സയ്ദ്‌ അന്‍വറിന്റെ 194 റണ്‍സ്‌. അത്‌ പുതിയ ചരിത്രമായപ്പോള്‍ രാഹുലിന്റെത്‌ സ്റ്റാറ്റിസ്റ്റിക്സ്‌ മാത്രമായി.

രാഹുല്‍ തന്റെ ഉയര്‍ന്ന ഏകദിന സ്കോര്‍ (153) കണ്ടെത്തിയത്‌ 1999ല്‍ ന്യൂസിലാന്റിനെതിരെ ആയിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നടന്ന ആ മത്സരം ഓര്‍മിക്കുന്നത്‌ സച്ചിനെന്ന മാന്ത്രികന്റെ പേരിലാണ്‌. ആ മത്സരത്തിലാണ്‌ സച്ചിന്റെ അന്നത്തെ ഏറ്റവും ഉയര്‍ന്ന സ്കോറും (186നോട്ടൗട്ട്‌) പിനറ്റത്‌. രാഹുലിന്റെ മികച്ച രണ്ടാമത്തെ സ്കോര്‍ (145) ശ്രീലങ്കക്കെതിരായ ലോകകപ്പ്‌ മത്സരത്തിലായിരുന്നു. അതേ മത്സരത്തില്‍ തന്നെയാണ്‌ സൗരവ്‌ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ 183 നേടിയത്‌. സച്ചിനോടോത്തും സൗരവിനോടൊത്തും ഏകദിന മത്സരങ്ങളില്‍ ലോകറെക്കോഡുകള്‍ സൃഷ്ടിച്ച രാഹുലിന്‌ ഈ മത്സരത്തിലും ഒന്നാമത്തെ ഇടം നഷ്ടമായി. 750 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്തവരില്‍ ഇരുപത്തിരണ്ട്‌ മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ ശരാശരിയേക്കാള്‍ (61.42) മുകളില്‍ നില്‍ക്കുന്നത്‌ വിവ്‌ റിച്ചാര്‍ഡ്സ്‌ (63.31) മാത്രമാണ്‌. മാത്രമല്ല, രാഹുല്‍ ഇന്ത്യയുടെ നായകസ്ഥാനത്ത്‌ ഉണ്ടായിരുന്ന കാലത്തെ വിജയത്തിന്റെ അനുപാതം ധോണിയുടെതൊഴികെ മേറ്റ്ല്ലാ നായകന്മാരുടെ കാലത്തേക്കാള്‍ മികച്ചതുമാണ്‌. എങ്കിലും രാഹുലിന്റെ നായക കാലത്താണ്‌ ഇന്ത്യ ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വി ബംഗ്ലാദേശില്‍ നിന്ന്‌ ഏറ്റുവാങ്ങുന്നത്‌. ആ പരാജയത്തിന്റെ അശുഭ ഓര്‍മയാണ്‌ രാഹുലിന്റെ ഉജ്ജ്വലമായ ലോകകപ്പ്‌ പ്രകടനങ്ങളെക്കാള്‍ ആയുസ്സ്‌ നേടിയത്‌.

എന്തായാലും ഇന്ത്യക്കും പരാജയത്തിനുമിടയില്‍ നിരവധി തവണ ഉയര്‍ന്നുനിന്ന കെട്ടുറപ്പുള്ള ഈ വന്‍മതിലിനെ ഇനിമുതല്‍ മൈതാനങ്ങളില്‍ കാണാനാവില്ല. തന്റെ അവസാന മത്സരവും കളിച്ച ദ്രാവിഡിനെ ഇനി പുതിയ ഭാവത്തില്‍ കാണാനാവുമെന്ന്‌ പ്രതീക്ഷിക്കാം. തന്റെ അവസാന മത്സരത്തില്‍ കള്‍ട്ടര്‍ നീലിന്റെ പന്തില്‍ ബൗള്‍ഡായാണ്‌ ദ്രാവിഡിന്റെ കരിയറിന്‌ തിരശ്ശീല വീണത്‌. ഒരു റണ്‍സ്‌ മാത്രമാണ്‌ അവസാന മത്സരത്തില്‍ ദ്രാവിഡിന്‌ നേടാന്‍ കഴിഞ്ഞത്‌.

164 ടെസ്റ്റുകളില്‍നിന്ന്‌ 13,288 റണ്‍സും 344 ഏകദിനങ്ങളില്‍നിന്ന്‌ 10,889 റണ്‍സും സ്വന്തമാക്കിയ ദ്രാവിഡ്‌ ഒരേയൊരു രാജ്യാന്തര ട്വന്റി20യിലാണ്‌ പാഡ്‌ കെട്ടിയത്‌. 2011 ആഗസ്റ്റ്‌ 31ന്‌ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്‌. ഈ മത്സരത്തില 31 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഐപിഎല്ലും ചാമ്പ്യന്‍സ്‌ ലീഗുമെല്ലാം കൂട്ടുമ്പോള്‍ ദ്രാവിഡിന്റെ ട്വന്റി 20 മല്‍സരങ്ങളുടെ എണ്ണം 109 ലെത്തും. 2586 റണ്‍സാണ്‌ ആകെ സമ്പാദ്യം. പുറത്താകാതെ നേടിയ 75 റണ്‍സ്‌ ഉയര്‍ന്ന സ്കോറും. 13 അര്‍ധസെഞ്ചുറികളും ദ്രാവിഡ്‌ സ്വന്തമാക്കി.

1996ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ദ്രാവിഡ്‌ 13 വര്‍ഷങ്ങള്‍ക്കുശേഷം ട്വന്റി 20യുടെ ചടുലതാളവും ഉപേക്ഷിക്കുമ്പോള്‍ ബാക്കിയാകുന്നത്‌ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി വിയര്‍പ്പൊഴുക്കി നേടിയ ചരിത്ര ഇന്നിങ്ങ്സുകളാണ്‌.

അതേസമയം ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയുമായുള്ള സെമിഫൈനല്‍ മത്സരത്തിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു നാഴികക്കല്ല്‌ കൂടി പിന്നിട്ടു. അംഗീകൃത ക്രിക്കറ്റില്‍ 50,000 റണ്‍സ്‌ തികക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ്‌ സച്ചിന്‍ സ്വന്തമാക്കിയത്‌. 953 അംഗീകൃത മത്സരങ്ങളില്‍ നിന്നാണ്‌ സച്ചിന്‍ അരലക്ഷം റണ്‍ എന്ന നാഴികക്കല്ല്‌ പിന്നിട്ടത്‌. അവസാന ട്വന്റി20 മല്‍സരം കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നന്നായി തുടങ്ങിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത്‌ പുറത്തായി. പന്ത്‌ മൂന്ന്‌ തവണ ബൗണ്ടറി കടത്തുകയും ചെയ്തു. എന്നാല്‍ ഷെയ്ന്‍ വാട്സന്റെ മികച്ചൊരു പന്ത്‌ സച്ചിന്റെ ട്വന്റി 20 കരിയറിന്‌ വിരാമമിട്ട്‌ വിക്കറ്റുമായി മൂളിപ്പറക്കുകയായിരുന്നു. എങ്കിലും കിരീടനേട്ടത്തോടെ ട്വന്റി20 കരിയര്‍ അവസാനിപ്പിക്കാനായത്‌ സച്ചിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.