Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ എ പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 09:35 pm IST
inSports

ഷിമോഗ: വെസ്റ്റിന്‍ഡീസ്‌ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ പൊരുതുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ എ ടീം മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്‌. 79 റണ്‍സോടെ ഓപ്പണറും മലയാളിയുമായ വി.എ. ജഗദീഷും 56 റണ്‍സോടെ മറുനാടന്‍ മലയാളി അഭിഷേക്‌ നായരുമാണ്‌ ക്രീസില്‍. വെസ്റ്റിന്‍ഡീസ്‌ എ ഒന്നാം ഇന്നിംഗ്സില്‍ 406 റണ്‍സിന്‌ പുറത്തായിരുന്നു. 7 വിക്കറ്റ്‌ ബാക്കിനില്‍ക്കേ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സിന്‌ പിന്നിലാണ്‌. ഇന്ത്യന്‍ എ ടീമില്‍ കളിക്കുന്ന സെവാഗും ഗംഭീറും ബാറ്റിംഗില്‍ പരാജയപ്പെട്ടു. സെവാഗ്‌ 7 റണ്‍സും ഗംഭീര്‍ 11 റണ്‍സുമാണെടുത്തത്‌.

283ന്‌ ആറ്‌ എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച വിന്‍ഡീസ്‌ എ ടീം 123 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 91 റണ്‍സെടുത്ത ജോണ്‍സന്റെയും പുറത്താകാതെ 64 റണ്‍സെടുത്ത മില്ലറുടെയും ഉജ്ജ്വല ബാറ്റിംഗാണ്‌ വിന്‍ഡീസ്‌ എക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. സ്കോര്‍ 380-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 36 റണ്‍സുമായി ബാറ്റിംഗ്‌ പുനരാരംഭിച്ച ജോണ്‍സണ്‍ സെഞ്ച്വറിക്ക്‌ 9 റണ്‍സ്‌ അകലെവച്ച്‌ പുറത്താവുകയായിരുന്നു. ഭാര്‍ഗവ്‌ ഭട്ട്‌ സ്വന്തം ബൗളിംഗില്‍ പിടികൂടിയാണ്‌ ജോണ്‍സണ്‍ മടങ്ങിയത്‌. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന വീരസ്വാമി പെരുമാളിനെയും ഭട്ട്‌ മടക്കി. പിന്നീട്‌ സ്കോര്‍ 390-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത എഡ്വേര്‍ഡ്സിനെ ഭട്ട്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ഒടുവില്‍ സ്കോര്‍ 406-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന കുമ്മിന്‍സിനെയും ഭാര്‍ഗവ്‌ ഭട്ട്‌ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ്‌ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു. ഇന്ത്യക്ക്‌ വേണ്ടി ഭാര്‍ഗവ്‌ ഭട്ട്‌ 113 റണ്‍സ്‌ വിട്ടുകൊടുത്ത്‌ 7 വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കാന്‍ മലയാളി താരം വി.എ. ജഗദീഷിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീറിന്‌ കഴിഞ്ഞില്ല. സ്കോര്‍ 44-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ഗംഭീറിനെ പെരുമാള്‍ എഡ്വേര്‍ഡ്സിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയും ഫോമിലേക്കുയര്‍ന്നില്ല. സ്കോര്‍ 104 റണ്‍സിലെത്തിയപ്പോള്‍ 25 റണ്‍സെടുത്ത പൂജാരയെ മില്ലര്‍ പവലിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത വിരേണ്ടര്‍ സെവാഗിനെയും ഇന്ത്യക്ക്‌ നഷ്ടമായി. പെരുമാളിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ വാട്സണ്‍ സ്റ്റാമ്പ്‌ ചെയ്താണ്‌ സെവാഗ്‌ മടങ്ങിയത്‌. പിന്നീട്‌ ജഗദീഷിനൊപ്പം അഭിഷേക്‌ നായര്‍ ഒത്തുചേര്‍ന്നതോടെയാണ്‌ ഇന്ത്യന്‍ എ ടീം വന്‍ തകര്‍ച്ചയില്‍ നിന്ന്‌ കരകയറിയതും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ സ്കോര്‍ 191 റണ്‍സിലെത്തിച്ചതും. ഇതിനിടെ ഇരുവരും അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. വിന്‍ഡീസിന്‌ വേണ്ടി വീരസ്വാമി പെരുമാള്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

പുതിയ വാര്‍ത്തകള്‍

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.