Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അന്വേഷണസംഘം അപര്യാപ്തം: പി.സി. ജോര്‍ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 04:56 pm IST
inKollam

കൊല്ലം: കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട്‌ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം അപര്യാപ്തമാണെന്ന്‌ ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. രണ്ട്‌ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കരിമണല്‍കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഒരു ഉന്നതതല പൊലീസ്‌ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണം. കേരളത്തിന്റെ സമഗ്രവികസനത്തിന്‌ കുതിപ്പേകാന്‍ ഉതകുന്ന കരിമണല്‍ ശേഖരം വര്‍ഷങ്ങളായി തമിഴ്‌നാട്ടിലേയ്‌ക്ക്‌ കടത്തുകയാണെന്നും ഇതിന്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്‌ട്രീയ നേതാക്കളും ട്രേഡ്‌യൂണിയന്‍ നേതാക്കളുമുള്‍പ്പെടെയുള്ള വന്‍ലോബി ഇതിന്‌ കൂട്ടുനില്‍ക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ്‌ ആരോപിച്ചു. ഖജനാവിലേയ്‌ക്ക്‌ 20,000 കോടി രൂപയുടെ വരുമാനം തരേണ്ട അമൂല്യസ്വത്താണ്‌ തുച്ഛമായ വിലയ്‌ക്ക്‌ തമിഴ്‌നാട്ടിലേക്ക്‌ കടത്തുന്നത്‌.

തൂത്തുക്കുടിയിലെ വി വി മിനറല്‍സ്‌ എന്ന കമ്പനിയിലേക്കാണ്‌ കരിമണലിന്റെ ഭൂരിഭാഗവും പോകുന്നത്‌. ഈ കമ്പനിയുമായി കേരളത്തിലെ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌. രണ്ട്‌ സംസ്ഥാനങ്ങളിലും രണ്ട്‌ ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ലോബിയെ തകര്‍ത്ത്‌ കരിമണല്‍ കടത്ത്‌ ഇല്ലാതാക്കണമെങ്കില്‍ സമഗ്രമായ ഒരു അന്വേഷണം തന്നെ വേണ്ടിവരും. ഇക്കാര്യം ആവശ്യപ്പെട്ട്‌ വ്യവസായവകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ നിവേദനം നല്‍കിയതായും ചീഫ്‌ വിപ്പ്‌ അറിയിച്ചു. ഈ ലോബിക്ക്‌ കോടതികളില്‍ പോലും സ്വാധീനം ചെലുത്താനാവുന്നുണ്ടെന്ന്‌ ജോര്‍ജ്‌ പറഞ്ഞു.

കരിമണല്‍ കടത്തിനെക്കുറിച്ച്‌ സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. കരിമണല്‍ മേഖലയിലെ കരാര്‍ പ്രവൃത്തികള്‍ അവസാനിപ്പിക്കണം. തീരമേഖലകളിലെ ചെക്ക്പോസ്റ്റുകള്‍ ശക്തിപ്പെടുത്തിയാല്‍ തന്നെ വലിയൊരളവില്‍ കടത്ത്‌ തടയാനാകും. ഖാനനം സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണ്‌ കടത്തിന്‌ പിന്നിലെന്ന്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരസ്കരിക്കാനുള്ള മെക്കാനിസം കൂടി ഉള്‍പ്പെടുത്തണമെന്നുള്ള സുപ്രീംകോടതി ഫുള്‍ബഞ്ചിന്റെ വിധി ജുഡീഷ്യല്‍ ആക്ടിവിസമാണെന്ന്‌ അദ്ദേഹം പറഞ്ഞു. നിയമനിര്‍മ്മാണത്തിനുള്ള അവകാശം നിയമനിര്‍മ്മാണസഭകള്‍ക്കാണ്‌. പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണം കൂടി സുപ്രീംകോടതി ഏറ്റെടുത്താല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യകത തന്നെ ഇല്ലാതാകും. ഇത്‌ പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യേണ്ട പ്രശ്നമാണ്‌. എന്നാല്‍ വിധിയെ താന്‍ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്നും ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ തള്ളിക്കളയുന്ന രീതി വന്നാല്‍ നാട്‌ രക്ഷപെടും. പിന്നെ പഞ്ചായത്ത്‌ മെമ്പറും എംഎല്‍എയും എംപിയുമൊന്നുമില്ലാത്ത അവസ്ഥയായിരിക്കും രാജ്യത്തെന്നും ജോര്‍ജ്‌ പറഞ്ഞു.

ഡേറ്റാ സെന്റര്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ട കാബിനറ്റ്‌ നോട്ട്‌ മന്ത്രിസഭയിലെ ഉന്നതന്‍ ദല്ലാള്‍ നന്ദകുമാറിന്‌ ചോര്‍ത്തി നല്‍കിയെന്ന്‌ ജോര്‍ജ്‌ ആരോപിച്ചു. കാബിനറ്റ്‌ നോട്ടില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്‌ മന്ത്രിസഭ അറിഞ്ഞാണോ എന്നും ജഡ്ജി ആരാഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്‌ പ്രതിപക്ഷ നേതാവും ദല്ലാള്‍ നന്ദകുമാറുമാണ്‌. കാബിനറ്റ്‌ നോട്ട്‌ രഹസ്യമാണെന്നിരിക്കെ ഇതിന്റെ വിശദാംശങ്ങളറിഞ്ഞ രീതിയിലായിരുന്നു ജഡ്ജിയുടെ നടപടികള്‍. സിബിഐ അന്വേഷണത്തിന്‌ കാബിനറ്റ്‌ തീരുമാനമുണ്ടായിരിക്കെ അന്വേഷണം വേണ്ടെന്ന്‌ അറ്റോര്‍ണി ജനറല്‍ വാദിച്ചത്‌ കാബിനറ്റ്‌ നോട്ടിലെ പഴുതുകള്‍ ഉപയോഗിച്ചാണ്‌. ഇത്‌ ചോര്‍ത്തി നല്‍കിയത്‌ മന്ത്രിസഭയിലെ പ്രമുഖനാണെന്നും ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.