Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംഹങ്ങളെ കൂട്ടിലടച്ച്‌ റോയല്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 08:44 pm IST
inSports

ജയ്‌പൂര്‍: ദക്ഷിണാഫ്രിക്കന്‍ സിംഹങ്ങളെ കൂട്ടിലടച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റില്‍ കുതിപ്പ്‌ തുടരുന്നു. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ ഹൈവെല്‍ഡ്‌ ലയണ്‍സിനെ 30 റണ്‍സിനാണ്‌ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ്‌ കീഴടക്കിയത്‌. ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന്‍ റോയല്‍സ്‌ 20 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 183 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന്‌ ഓവറില്‍ 15 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ 41കാരനായ പ്രവീണ്‍ താംബെയാണ്‌ റോയല്‍സിന്റെ വിജയശില്‍പി. 40 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനാണ്‌ ലയണ്‍സിന്റെ ടോപ്സ്കോറര്‍.

ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‍ റോയല്‍സ്‌ ഹോഡ്ജ്‌, സ്റ്റുവര്‍ട്ട്ബിന്നി, ഷെയ്ന്‍ വാട്സണ്‍, രാഹുല്‍ ദ്രാവിഡ്‌ എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ്‌ 183 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. ഹോഡ്ജ്‌ 23 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 46 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നപ്പോള്‍ സ്റ്റുവര്‍ട്ട്‌ ബിന്നി 20 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 38 റണ്‍സ്‌ അടിച്ചുകൂട്ടി. ഷെയ്ന്‍വാട്സണ്‍ 24 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 33 റണ്‍സും ദ്രാവിഡ്‌ 30 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 31 റണ്‍സും നേടി. ലയണ്‍സിന്‌ വേണ്ടി സൊസൊബേയും പ്രിറ്റോറിയസും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന്‌ വേണ്ടി ഡി കോക്കും വാന്‍ഡര്‍ ഡസ്സനും ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കം നല്‍കി. സ്കോര്‍ 25-ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീണത്‌. 14 റണ്‍സെടുത്ത ഡി കോക്കിനെ ഷെയ്ന്‍ വാട്സണ്‍ മനേരിയയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 36-ല്‍ എത്തിയപ്പോള്‍ രണ്ട്‌ വിക്കറ്റുകളാണ്‌ ലയണ്‍സിന്‌ നഷ്ടപ്പെട്ടത്‌. 14 റണ്‍സെടുത്ത വാന്‍ ഡര്‍ ഡസ്സനെ വിക്രംജിത്‌ മാലിക്‌ ദ്രാവിഡിന്റെ കൈകളിലും തൊട്ടടുത്ത പന്തില്‍ തെംബ ബാവുമയെ (0) വിക്കറ്റ്‌ കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലുമെത്തിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ ലയണ്‍സിന്‌ കഴിഞ്ഞില്ല. പിന്നീട്‌ വില്‍ജിയോനും പീറ്റേഴ്സണും ചേര്‍ന്ന്‌ സ്കോര്‍ 89-ല്‍ എത്തിച്ചെങ്കിലും 24 റണ്‍സെടുത്ത വില്‍ജിയോനെ താംബെ ബൗള്‍ഡാക്കിയതോടെ രാജസ്ഥാന്‍ മത്സരത്തില്‍ പിടിമുറുക്കി. സ്കോര്‍ 101-ല്‍ നില്‍ക്കേ മൂന്ന്‌ റണ്‍സെടുത്ത ജീന്‍ സിമെസിനെയും ഒരു പന്തിന്റെ ഇടവേളക്ക്‌ ശേഷം സൊഹൈല്‍ തന്‍വീറിനെയും (0) താംബെ മടക്കി. സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ ലയണ്‍സ്‌ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍ പീറ്റേഴ്സനെയും (40) താംബെ പുറത്താക്കി. പിന്നീട്‌ 21 റണ്‍സെടുത്ത സൊലെകിലേയും 19 റണ്‍സെടുത്ത പ്രിട്ടോറിയസും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ റോയല്‍സിന്‌ വേണ്ടി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ താംബെക്ക്‌ പുറമെ വിക്രംജിത്‌ മാലിക്കും ഫള്‍ക്ക്നറും രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.