Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിടവാങ്ങിയത്‌ കായികലോകത്തെ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 08:45 pm IST
inSports

പാലക്കാട്‌: കായികലോകത്തിന്‌ ഏറെ സംഭാവനകള്‍ നല്‍കിയ ദ്രോണചാര്യ എ.കെ. കുട്ടി യാത്രയായി. നിരവധി രാജ്യാന്തരതാരങ്ങളെ കായികലോകത്തിന്‌ സമ്മാനിച്ച പ്രതിഭയാണ്‌ ഇന്നലെ വിടവാങ്ങിയത്‌.

പാലക്കാടിന്റെ സ്വന്തം മണ്ണില്‍നിന്ന്‌ ചരിത്രത്തിന്റെ ഏടുകളിലേക്ക്‌ ഓടിക്കയറിയ പരിശീലകനാണ്‌ എ.കെ. കുട്ടി. വ്യോമസേനയുടെ പരിശീലകനായാണ്‌ കുഴല്‍മന്ദം കുത്തനൂര്‍ അഴകന്‍ കുമാരത്തുവീട്ടില്‍ കണ്ണന്‍കുട്ടി എന്ന എ.കെ. കുട്ടിയുടെ ജീവിതം ആരംഭിച്ചത്‌.

1977ല്‍ വ്യോമസേനയില്‍ നിന്ന്‌ വിരമിച്ചതിനു ശേഷം കേരള സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെ പരിശീലകനായി നിയമിതനായി. പാലക്കാട്‌ മേഴ്സികോളേജിലായിരുന്നു ആദ്യ നിയമനം. പിന്നീട്‌ രാജ്യത്തെ അറിയപ്പെടുന്ന പരിശീലകനായി മാറി. ഏഷ്യന്‍ഗെയിംസ്‌ സ്വര്‍ണ്ണമെഡല്‍ ജേതാവ്‌ എം.ഡി.വത്സമ്മ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ കായികതാരങ്ങളെ വളര്‍ത്തിയെടുത്തു. അവരില്‍ പ്രമുഖരാണ്‌ എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, സി. ഹരിദാസ്‌ തുടങ്ങിയവര്‍.

ലോംഗ്ജമ്പ്‌ താരമായിരുന്ന എം.ഡി. വല്‍സമ്മയെ ഹര്‍ഡില്‍സിലൂടെ ഇന്ത്യയുടെ അഭിമാനമാക്കിയതും കുട്ടിയെന്ന പരിശീലകനായിരുന്നു.താരങ്ങളുടെ കായികശേഷി കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന്‌ പ്രത്യേക കഴിവുണ്ടായിരുന്നു. 1982ല്‍ ഏഷ്യന്‍ഗെയിംസില്‍ നാനൂറ്‌ മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച എം.ഡി. വത്സമ്മ സ്വര്‍ണ്ണം നേടിയതോടെ എ.കെ.കുട്ടിയെന്ന പരിശീലകന്‍ ഏറെ ഉന്നതിയിലെത്തി. ലോസ്‌ ഏഞ്ചല്‍സ്‌, സോള്‍ ഒളിമ്പിക്സുകളിലും അദ്ദേഹം പരിശീലകനായി.

എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, ശ്രീകുമാരി, ഫിലോമിന തോമസ്‌, റോസമ്മ ജോസഫ്‌, ട്രീസമ്മ ആന്‍ഡ്രൂസ്‌, പ്രേമകുമാരി, യശോദ, ഗീത, സെലിന്‍ ടിതോമസ്‌ എന്നിവരുടെ പരിശീലകനായാണ്‌ എ.കെ. കുട്ടി 1977ല്‍ മേഴ്സികോളേജിലെത്തിയത്‌. ആദ്യബാച്ചില്‍ പരിശീലനത്തിനായി 11 പേരാണുണ്ടായിരുന്നത്‌.

ഗുരുവിന്റെ കര്‍ക്കശമായ പരിശീലനമാണ്‌ തങ്ങളെ ഇതുവരെയെത്തിച്ചതെന്ന്‌ പ്രിയ ശിഷ്യമാരായ എം.ഡി. വത്സമ്മയും മേഴ്സിക്കുട്ടനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖത്തോടെ ഓര്‍ക്കുന്നു. എല്ലാദിവസവും പാലക്കാട്‌ കോട്ടയ്‌ക്ക്‌ ചുറ്റും ഓടിക്കുമായിരുന്നു. പരിശീലനത്തില്‍ ഒരുവിട്ടുവീഴ്ചയും വരുത്താത്ത അദ്ദേഹം പരിശീലനത്തിനിടെ തെറ്റ്‌ ചെയ്താല്‍ പുറത്താക്കുന്നതും പതിവായിരുന്നു. പരിശീലനത്തിനിടെ തനിക്ക്‌ പലവട്ടം പുറത്ത്‌ പോകേണ്ടതായി വന്നിട്ടുണ്ടെന്നും വല്‍സമ്മ പറഞ്ഞു. പരിശീലനത്തിനിടെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും ആര്‍മി ശൈലിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നതെന്നും മേഴ്സിക്കുട്ടന്‍ പ്രിയ പരിശീലകനെക്കുറിച്ചു പറഞ്ഞു.

താരങ്ങളുടെ ശരീരഘടനയും കോര്‍ഡിനേഷനും നോക്കിയാണ്‌ അവര്‍ക്ക്‌ അനുയോജ്യമായ ഇനത്തില്‍ പരിശീലനം നല്‍കിയിരുന്നത്‌. തന്റെ കോര്‍ഡിനേഷനും ശരീരഘടനയും നോക്കിയാണ്‌ അദ്ദേഹം തന്നെ ഹര്‍ഡിസിലേക്കു മാറ്റിയതെന്ന്‌ വല്‍സമ്മ വ്യക്തമാക്കി. തൃശൂരില്‍ സ്പോര്‍ട്സ്‌ കൗണ്‍സില്‍ സെലക്ഷന്‍ നടക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച എല്ലാവരെയും കുട്ടിയെന്ന പരിശീലകന്‍ പാലക്കാട്ടേക്ക്‌ കൊണ്ടുവരുകയായിരുന്നു.

മത്സരം അവസാനിക്കും വരെയും പ്രോത്സാഹനവുമായി കൂടെയുണ്ടാവുന്ന പരിശീലകന്‍. മത്സരത്തിന്‌ മുമ്പ്‌ താരങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറക്കാന്‍ തമാശകളും കഥകളുമായി എത്തുന്ന നല്ലൊരുകൂട്ടുകാരന്‍കൂടിയായിരുന്നു അദ്ദേഹമെന്ന്‌ പ്രിയശിഷ്യകള്‍ ഓര്‍ക്കുന്നു. 1984ലെ ഒളിമ്പിക്സില്‍ റിലേയില്‍ ഇന്ത്യന്‍ സംഘം ആദ്യമായി ഫൈനലില്‍ എത്തി ചരിത്രംകുറിച്ചത്‌ അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം വഴിയായിരുന്നു.

വിജയത്തിനുശേഷം പുറത്ത്തട്ടിയുള്ള അദ്ദേഹത്തിന്റെ അഭിനന്ദനത്തിനായി എല്ലാവരും കാത്തിരിക്കുമായിരുന്നുവെന്നും വത്സമ്മ പറഞ്ഞു.അദ്ദേഹത്തിന്റെ കര്‍ക്കശമായ പരിശീലനമാണ്‌ തങ്ങളെ ഇതുവരെ എത്തിച്ചതെന്നും തങ്ങളും ഇപ്പോള്‍ അതാണ്‌ പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒളിമ്പിക്സില്‍ അവസാന ട്രാക്കില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച്‌ ഓടാന്‍ പറഞ്ഞത്‌ ഇന്നും ചെവിയില്‍ മുഴങ്ങുന്നതായി വത്സമ്മ വിഷമത്തോടെ ഓര്‍ത്തു.

സിജ. പി.എസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.