Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതംമാറ്റത്തിന്റെ സാംസ്കാരിക വിവക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 09:19 pm IST
in Vicharam

ആധുനിക വിദ്യാഭ്യാസം നേടിയ ഹിന്ദു പെണ്‍ കുട്ടികള്‍ പ്രേമാഭാസത്തിന്റെ മാസ്മരിക വലയത്തില്‍ പ്പെട്ട്‌ ഈയാംപാറ്റകളെ പോലെ നശിക്കുന്നു. ഹൃദയഭേദകമായ ഈ കാഴ്ച സര്‍വ സാധാരണമായിരിക്കുന്നു. സമൂഹത്തില്‍ വന്ന മൂല്യച്യുതിയും പെണ്‍കുട്ടികള്‍ നേരിടുന്ന ആധുനിക ഭൗതികവിദ്യാഭ്യാസവും ചെറിയ തോതില്‍ ഇതിന്‌ പ്രേരകമാവാം. അമിത സ്വാതന്ത്ര്യവും ആഡംബര ഭ്രമവും ഇതിന്‌ ആക്കം കൂട്ടുന്നു. വിദ്യാഭ്യാസം കൊണ്ട്‌ വിവരവും വിവേകവും ലഭ്യമാകേണ്ടതാണ്‌. വികാരത്തിനടിമകളായി മുന്‍പിന്‍ ചിന്തയില്ലാതെ സ്വത്വം മറന്ന്‌ വെറും സത്വങ്ങളാകുന്ന ബന്ധത്തില്‍ പെട്ടുഴലുന്ന കാഴ്ച അസ്വസ്ഥജനകമാണ്‌. സംസ്കാരവും സംസ്കൃതിയും തന്നെ നിര്‍ബന്ധപൂര്‍വം മാറ്റിമറിക്കപ്പെടുന്നു. ബന്ധങ്ങള്‍ ദയനീയമാംവിധം മുറിഞ്ഞറ്റുവീഴുന്നു. നിസ്വാര്‍ത്ഥമായ കാഴ്ചപ്പാടുകളും സാത്വിക ജീവിതവും അട്ടിമറിക്കപ്പെടുന്നു. സാത്വികവും വേണ്ടിടത്ത്‌ രാജസ്സവുമായ ജീവിതചര്യയാണ്‌ ഹിന്ദുത്വത്തിന്റെ അടിത്തറ. ജീവിതസാഹചര്യം കൊണ്ട്‌ ഇതിനല്‍പ്പ മാറ്റം കാണാമെന്നുമാത്രം.

പുതുതലമുറയില്‍പെട്ട സന്തതികള്‍ (അധികവും പെണ്‍കുട്ടികള്‍) അന്യമതത്തിലേക്ക്‌ അറിയാതെ വലിച്ചിഴക്കപ്പെടുന്നു. പ്രേമത്തിന്റെ നൈമിഷികാസ്വാദനവും ഭൗതിക നേട്ടത്തിന്റെ താല്‍കാലിക പ്രലോഭനവും ചതിയുടെ അഗാധഗര്‍ത്തത്തിലേക്ക്‌ വലിച്ചാഴ്‌ത്തുന്നു. ഇങ്ങനെ രക്ഷപ്പെടാനാവാത്ത വിധം ദുഃപുത്രിമാരായി സമൂഹത്തില്‍ അന്യത്വം പ്രാപിക്കുന്നു. ഉടക്കുവഴികളുടെ ഇംഗിതം അംഗീകരിക്കേണ്ടിവരുന്നവര്‍ക്കായി ശരീരസമര്‍പ്പണ വിദ്യയ്‌ക്ക്‌ പ്രേരിപ്പിക്കപ്പെടുന്ന സംഭവങ്ങളും ഒറ്റപ്പെട്ടതല്ല. ചവച്ചുതുപ്പുന്ന ഇത്തരം ജീവിതങ്ങളുടെ ഒരു കണക്കെടുപ്പിന്‌ ഒരു നിരീക്ഷണവും വിധേയമായിട്ടില്ല എന്ന പച്ച സത്യം ചിലര്‍ക്കെങ്കിലും അനുകൂലമാണ്‌. എടുത്തുചാടിയിട്ട്‌ കരകയറാന്‍ പറ്റാത്ത ദുരവസ്ഥ.

മറ്റു മതത്തില്‍നിന്ന്‌ സംബന്ധം വെയ്‌ക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ പ്രേമത്തിന്റെ പേരില്‍ സത്യം ചെയ്യും. എന്നാല്‍ അവരുടെ സങ്കല്‍പത്തിലുള്ള പ്രേമം ഉദാത്തമായ രീതിയില്‍ കുടുംബജീവിതത്തില്‍ കിട്ടുക ദുര്‍ലഭമാണ്‌. കുടുംബജീവിതം, ഉത്തരവാദിത്വങ്ങള്‍ എന്നിവയെക്കുറിച്ച്‌ ശരിയായ ധാരണ ഇല്ലാതെ പോകുന്നത്‌ ജീവിതത്തെ സ്വയം തുലക്കലാണ്‌. മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വരുത്തിവെയ്‌ക്കുന്ന തീരാകളങ്കവും ദുഃഖവും പട്ടടയോളം നീളുന്നു. സ്വസമുദായത്തെയും സമൂഹത്തെയും അന്യവത്കരിക്കുന്നു. അന്യമതസ്ഥരുമായുള്ള സംസ്കാരിക ചേര്‍ച്ച ഉള്ളാലെ ചോര്‍ച്ചയാണ്‌. നാരായണ ഗുരു സ്വാമികള്‍ ‘ഒരു മതം’ എന്നുദ്ദേശിച്ചത്‌ അവനവന്‍ ജനിച്ചപ്പോഴുള്ള മതം തന്നെ. മതം മാറുന്നത്‌ ഒരു മതമല്ല. വികാരത്തള്ളിച്ചയില്‍ വിശ്വാസത്തെ അത്രവേഗം മാറ്റിമറിക്കാനാകില്ല. വിപ്ലവത്തിന്റെ എത്ര വീര്യം പറഞ്ഞാലും ചരിത്രമോതുന്നതതാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു പോലും വികാര വിക്ഷുബ്ധനായ ചരിത്രം മറക്കാവതല്ല, മറയ്‌ക്കാവതല്ല. എല്ലാ മതങ്ങളിലും ഓരോ സാംസ്കാരിക ധാരയല്ല ഉള്ളത്‌. ഒരു വശം മാത്രം അംഗീകരിക്കപ്പടേണ്ടതല്ല ഇത്‌. ദേശീയമായ പുണ്യദിനങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും തികച്ചും അന്യവത്കരിക്കപ്പെടും. ഉത്സവങ്ങള്‍ വെറും കെട്ടുകാഴ്ചകളായി കാണാന്‍ ത്വരിതപ്പെടുത്തും. സന്തോഷമായിക്കഴിയേണ്ട കുടുംബങ്ങള്‍ക്ക്‌ തീരാദുഃഖത്തിന്റെ മാറാവ്യാധിയാണ്‌ ഉണ്ടാകുന്നത്‌. ഇതേക്കുറിച്ച്‌ ചൂടുവെള്ളത്തില്‍ വീണതിന്‌ ശേഷം ചിന്തിച്ചിട്ടെന്ത്‌ ഫലം?

മറ്റു ജീവിതക്രമവുമായി പൊരുത്തപ്പെടാനുള്ള മാനസിക പരിപക്വതയ്‌ക്കാണ്‌ ഉടവു തട്ടുന്നത്‌. അന്യമതത്തില്‍ ചേരുമ്പോള്‍ വളരെ വലിയ സാംസ്കാരിക ഭിന്നത ഉണ്ടാകും. ഒത്തിണങ്ങിപ്പോകുന്നതിന്‌ സ്ത്രീത്വം ബലി കഴിക്കേണ്ടി വരും. വരും വരായ്‌മകളെ കുറിച്ച്‌ ചിന്തയില്ലാത്തതപ്പോഴാണറിയുക. ഗുണങ്ങളുടെ ഏറ്റക്കുറച്ചിലിനനുപാതമായി ശീലങ്ങളും ചിന്തകളും അതില്‍നിന്ന്‌ രൂപം കൊള്ളുന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ചിട്ടവട്ടങ്ങളും വേറിട്ടവയായിരിക്കും. വിഭിന്നജാതികള്‍ തമ്മില്‍ സമരസം ഉടലെടുക്കുന്നതിന്‌ കാരണമായി നില്‍ക്കുന്ന ഘടകം സാംസ്കാരികമായ ഭിന്നതകളാണ്‌. പുറംപൂച്ചുകളില്‍ ഇതത്ര വ്യക്തമല്ലെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഭിന്നതകള്‍ അത്ര വ്യക്തവും സമതുലനപ്പെടാന്‍ സാധ്യത കുറഞ്ഞതുമായിരിക്കും. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ്‌ വെറുമൊരു പ്രേമ വികാരത്തിന്റെ പേരില്‍ സര്‍വ ബന്ധങ്ങളും വിട്ട്‌ ദുരിതത്തിലാഴുന്നത്‌. ഈ ദുഷ്കര പീഡനത്തില്‍നിന്ന്‌ സമൂഹത്തെ എങ്ങനെ രക്ഷിക്കാമെന്ന്‌ ചിന്തിക്കണം. ബുദ്ധിപരവും ശക്തിപരവുമായ ഇടപെടലുകള്‍ ആവശ്യമായി വരും. വരുംതലമുറയെ ഇക്കാര്യത്തില്‍ ബോധവത്കരിക്കേണ്ടത്‌ രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. ഒരു സംസ്കാരത്തെ നശിപ്പിച്ചാല്‍ ഒരു ജനതയെ നശിപ്പിക്കാം എന്ന്‌ ഹൈന്ദവര്‍ തിരിച്ചറിഞ്ഞ്‌ സ്വന്തം നിലനില്‍പ്പിന്‌ വേണ്ടി ശക്തിയുക്തം പെരുമാറേണ്ട കാലമാണ്‌ സംജാതമാക്കിക്കൊണ്ടിരിക്കുന്നത്‌.

സാമൂഹ്യ ജീവിതത്തില്‍ ചില പൊതു ആശയങ്ങളില്‍ യോജിക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും ഒരു മതത്തിലും തടസ്സം കാണുകയില്ല. വ്യക്തിപരമായ സംഗതികളില്‍ ഭിന്നത വളരെ തീവ്രമായിരിക്കും. പരിഹരിക്കാന്‍ സാധിക്കുന്നതുമാകാന്‍ ഇടയില്ല. ഈ ധാര്‍മിക സാംസ്കാരിക ഭിന്നത എടുത്തുചാട്ടത്തില്‍ മറക്കുന്നതാണ്‌ ഭാവി ദുഃഖത്തിന്‌ കാരണം. തനത്‌ സാംസ്കാരികതയറിഞ്ഞു വേണം വ്യക്തിജീവിതം രൂപപ്പെടേണ്ടത്‌. ജാത്യാചാരങ്ങളും മതാനുഷ്ഠാനങ്ങളും ശരിയായി അറിയാതെ, അവബോധമില്ലാതെ ഭിന്നമതത്തിലേക്ക്‌ വൈകാരിക തീക്ഷ്ണതയില്‍ ചേക്കേറുന്നത്‌ ഭാവിയില്‍ വ്യക്തിഭിന്നതയ്‌ക്ക്‌ ഇടയാക്കുന്നു. കുടുംബജീവിതത്തില്‍ ആശയ സംഘട്ടനത്തിന്റ അന്തര്‍ദ്വന്ദങ്ങള്‍ മാനസികമായ അലോസരം സൃഷ്ടിക്കുന്നു. സ്വസ്ഥത നശിച്ച്‌ ജീവിതം താറുമാറാകുന്നു. ഇതിനിടയാകാതിരിക്കാന്‍ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും കുറിച്ച്‌ അവബോധം നല്‍കേണ്ടതുണ്ട്‌. ദൃശ്യമാധ്യമങ്ങളിലൂടെ ദേശീയ സംസ്കാരം സംരക്ഷിക്കപ്പെടണം. ശരിയായ പ്രചരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്‌. അധികാരത്തിനും അവകാശത്തിനും വേണ്ടി രാഷ്‌ട്രത്തെ തുണ്ടംതുണ്ടമാക്കി മാറ്റി സാംസ്കാരിക ഭിന്നത സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയുകയും ചെറുത്ത്‌ തോല്‍പിക്കേണ്ടതുമുണ്ട്‌.

സാംസ്കാരിക ബോധം നല്‍കി ഹിന്ദുമതത്തിലെ അവാന്തര വിഭാഗങ്ങളെ സമുദ്ധരിക്കണം. സ്വാര്‍ത്ഥലാഭവും മോഹവും ഒരു പരിധിവരെ അന്യമാക്കണം. പ്രേമനാടകം തിരിച്ചറിയാനുള്ള ബുദ്ധി നല്‍കണം. കുടുംബവ്യവസ്ഥ സുസ്ഥിരമാക്കണം. സാമ്പത്തിക ഉന്നതിയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കാണിക്കുന്ന പേക്കൂത്തുകണ്ട്‌ ഇതുതാനെ സ്വര്‍ഗം എന്ന ധാരണ മാറ്റിയെടുക്കണം. കലാദേശാനുസൃതമായി സാംസ്കാരിക ഉള്‍ക്കാഴ്ച നല്‍കണം. ലോകോത്തമമായ സാംസ്കാരിക പൈതൃകം അനുഭവവേദ്യമാകണം. മഹത്തായ സാംസ്കാരിക പൈതൃകം നിലനിര്‍ത്തേണ്ടത്‌ ഓരോ രാഷ്‌ട്ര സ്നേഹിയുടേയും കടമയാണ്‌.

മഹര്‍ഷി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.