Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദി നല്‍കുന്ന പ്രതീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 08:56 pm IST
inVicharam

ഗുജറാത്ത്‌ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിക്ക്‌ ഇന്ന്‌ ദേശീയതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും അംഗീകാരം ലഭ്യമായിരിക്കുകയാണ്‌. അഴിമതി നടത്തുകയോ അതിന്‌ കൂട്ടുനില്‍ക്കുകയോ ചെയ്യാത്ത നേതാവാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയെന്ന്‌ ലോകരാജ്യങ്ങളുടെ അതീവരഹസ്യങ്ങള്‍ തെളിവുസഹിതം പുറത്തുവിടുന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തുന്നു. അമേരിക്കയുടെ മുംബൈ കോണ്‍സല്‍ മൈക്കേല്‍ എസ്‌. ഒാ‍വന്‍ വാഷിംഗ്ടണിലേക്കയച്ച രഹസ്യസന്ദേശത്തിലാണ്‌ ഈ പ്രശംസ. മോദി അഴിമതി തീണ്ടാത്ത നേതാവാണെന്നും കാര്യക്ഷമതയുള്ള ഭരണാധികാരിയാണെന്നും കാമ്പുറ്റ വ്യാപാര സംസ്കാരമുള്ള ബിസിനസ്‌ അനുകൂലിയാണെന്നും അബദ്ധം കാട്ടാത്ത ക്രമസമാധാനപാലകനാണെന്നും സ്വയം തെളിയിച്ചിട്ടുള്ള ആളാണെന്നും ഓവന്‍ വിശദീകരിക്കുന്നു. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരും മോദിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമ്പോള്‍തന്നെ അഴിമതിക്കെതിരെ അതിതീവ്ര നിലപാട്‌ വേണമെന്നും മദ്യനിരോധനം, സൗരോര്‍ജ പദ്ധതി, സോഷ്യലിസത്തിന്‌ പിന്തുണ, നീതിശാസ്ത്രത്തിലൂന്നിയ സോഷ്യലിസം, ഭരണഘടന നിര്‍ദ്ദേശിക്കുന്ന സാമൂഹ്യസംവിധാന ശാക്തീകരണം, ദരിദ്രര്‍ക്ക്‌ സൗജന്യ നീതി-നിയമസഹായം എന്നിവ നടപ്പാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മോദിയാകട്ടെ തന്റെ അനിഷേധ്യ നേതൃപാടവം തെളിയിക്കാന്‍ തന്നെയാണ്‌ പ്രധാനമന്ത്രിപദത്തിലേക്കുള്ള ചവിട്ടുപടിയിലേക്ക്‌ കാലെടുത്തുവച്ചിട്ടുള്ളത്‌.

മോദിക്ക്‌ ഇത്‌ അപ്രാപ്യമല്ല എന്നാണ്‌ പൊതുവിശ്വാസം. അതിന്‌ കാരണം മോദി ഗുജറാത്തില്‍ നടപ്പാക്കിയ, ലോകപ്രശംസ പിടിച്ചുപറ്റിയ വികസനപ്രക്രിയ മാത്രമല്ല. ഇന്ന്‌ ഇന്ത്യക്ക്‌ ഇല്ലാതിരിക്കുന്ന നേതൃപാടവം കൂടിയാണ്‌. മന്‍മോഹന്‍സിംഗ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ കയ്യിലെ പാവ മാത്രമാണെന്ന്‌ അറിയാത്തവരില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്താനാണ്‌ സോണിയാ ലോബി ശ്രമിക്കുന്നത്‌. പക്ഷെ ജനവികാരം തൊട്ടറിഞ്ഞ്‌ ജനങ്ങള്‍കുവേണ്ടി പ്രവര്‍ത്തിക്കുന്ന മോദിയുടെ വ്യക്തിപ്രഭാവമോ അഖിലഭാരതീയ പ്രതിഛായയോ സോണിയക്കോ രാഹുലിനോ അവകാശപ്പെടാനാവില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും വശീകരണ ശക്തിയോ ജനപ്രീതിയോ രാഹുല്‍ഗാന്ധിക്കില്ല. ദരിദ്രരുടെ രാജ്യമായ ഇന്ത്യക്ക്‌ ഇന്ദിര നല്‍കിയ മുദ്രാവാക്യം ‘ഗരീബി ഹഠാവോ’ എന്നായിരുന്നല്ലോ. എന്നാല്‍ അടുത്തിടെ ഒരു പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചത്‌ ‘വിശപ്പ്‌ ഒരു മാനസികാവസ്ഥയാണ്‌’ എന്നാണ്‌. നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ശൈലി, നിശിതമായ വിമര്‍ശനം, മൂര്‍ച്ചയേറിയ വാക്പ്രയോഗം മുതലായവ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഏറ്റവും വലിയ ബഹുമതി അദ്ദേഹത്തിന്റെ കൈകള്‍ പരിശുദ്ധവും അഴിമതി വിമുക്തവുമാണെന്നതാണ്‌.

മോദിയുടെ ദിശാബോധമുള്ള നേതൃത്വത്തിന്‍കീഴില്‍ ഗുജറാത്ത്‌ കൈവരിച്ച നേട്ടം അദ്ദേഹത്തെ ജനങ്ങളുടെ ആരാധനാപാത്രമാക്കി മാറ്റിക്കഴിഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ പ്രതിസന്ധി തരണം ചെയ്യാന്‍ മോദിയെപ്പോലെ ശക്തനായ, ദിവാസ്വപ്നങ്ങള്‍ കാണാത്ത, സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത, അഴിമതിക്കറ പുരളാത്ത മോദിതന്നെയാണ്‌ വേണ്ടതെന്ന്‌ ജനങ്ങള്‍ക്കറിയാം. മന്‍മോഹന്‍സിംഗിനെപ്പോലെ അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന വ്യക്തിയല്ല മോദിയെന്നത്‌ അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ മാറ്റുകൂട്ടുന്നു. നരേന്ദ്ര മോദി ഇന്ത്യക്ക്‌ സ്വീകാര്യനാവുമ്പോഴും ആ സത്യം തിരസ്ക്കരിക്കുന്നവരുണ്ട്‌. ജ്ഞാനപീഠം ജേതാവും പ്രശസ്ത കന്നഡ എഴുത്തുകാരനുമായ യു.ആര്‍. അനന്തമൂര്‍ത്തിയുടെ പ്രതികരണം തന്നെ ഉദാഹരണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടും എന്നാണ്‌ അദ്ദേഹത്തിന്റെ അധികപ്രസംഗം. മോദി പ്രധാനമന്ത്രിയായാല്‍ അത്‌ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ കണ്ണട വെച്ച്‌ അനന്തമൂര്‍ത്തി കണ്ടുപിടിച്ചിരിക്കുന്നു. രാഷ്‌ട്രീയ കാലാവസ്ഥക്കൊത്ത്‌ നിറവും നിലപാടും മാറ്റുന്ന അനന്തമൂര്‍ത്തിയെപ്പോലുള്ളവരുടെ ജല്‍പ്പനങ്ങള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും രണ്ടാമതൊന്ന്‌ ആലോചിക്കാതെ തള്ളിക്കളയുമെന്നുറപ്പാണ്‌. ഇന്ത്യക്ക്‌ ഇന്ന്‌ അത്യന്താപേക്ഷിതമായ വികസനവും തൊഴിലില്ലായ്‌മക്ക്‌ പരിഹാരവും കടുത്ത അഴിമതിക്ക്‌ അന്ത്യവുമാണ്‌. അതാണ്‌ ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ ലഭിക്കുമെന്ന്‌ സ്വപ്നം കാണുന്നത്‌. ഈ സ്വപ്നം എത്രയും വേഗം സാക്ഷാല്‍ക്കരിക്കണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.