Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചില ഓണാനന്തര കുറിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 08:52 pm IST
in Vicharam

ഓണം പൂക്കളുടെ ഉത്സവമായിരുന്നു. ഇപ്പോള്‍ വിപണിയുടേതാണ്‌. ഈ വിപണനോത്സവത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി ദിവസക്കൂലിക്ക്‌ മാവേലി വേഷം കെട്ടിയവര്‍ ‘മഹാബലി ഒരു ശരീരമാണ്‌’ എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ തെരുവില്‍ നടന്നു. മാവേലിയെ കോമാളിയാക്കരുത്‌ തുടങ്ങിയ മുറവിളികള്‍ വിപണിയുടെ ആരവങ്ങളില്‍ മുങ്ങി സ്വയം നഷ്ടമായി. ഓലക്കുടയുടെ വലിപ്പം കുറഞ്ഞതും കാലില്‍ മെതിയടിക്കു പകരം ഷൂസ്‌ കയറിയതും മാത്രമാണ്‌ ആഗോളവല്‍ക്കരണം മാവേലിയില്‍ വരുത്തിയ മാറ്റങ്ങള്‍. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്ന മുഖ്യമന്ത്രിയുടെ വാക്ക്‌ പാലിക്കപ്പെട്ടു. നിക്ഷേപങ്ങള്‍ കൊണ്ട്‌ കേരളത്തിന്റെ തെരുവുകള്‍ നിറയുന്നു. നിക്ഷേപങ്ങള്‍ വന്നത്‌ മാലിന്യ നിക്ഷേപമായിട്ടാണെന്ന്‌ മാത്രം. ഈ നിക്ഷേപ സൗഹൃദ തെരുവിലൂടെ നടക്കാന്‍ മാവേലി മെതിയടി ഉപേക്ഷിച്ച്‌ ഷൂസിട്ടതില്‍ അദ്ദേഹത്തിന്റെ ഡ്രസ്കോഡില്‍ ഉത്കണ്ഠപ്പെടുന്ന യാഥാസ്ഥിതികര്‍ പോലും ക്ഷമിച്ചുപോകും.

ഓണക്കാലം ബൗദ്ധിക മലയാളിയുടെ സംവാദശീലവും അന്വേഷണ ത്വരയുമൊക്കെ പോഷിപ്പിക്കുന്ന സീസണാണ്‌. മഹാബലിയോ വാമനനോ ആരാണ്‌ ഓണത്തപ്പന്‍? മഹാബലിയുടെ കാലമായ കൃതയുഗത്തില്‍ കേരളം ഉണ്ടായിരുന്നോ? ചര്‍ച്ചകള്‍ക്ക്‌ തീര്‍പ്പില്ലാത്തതിനാല്‍ അടുത്ത ഓണത്തിനും സംവാദകുതുകികള്‍ക്ക്‌ ഇതേ വിഷയം ആവര്‍ത്തിക്കാം. ബുദ്ധിജീവികള്‍ ഉപ്പേരി കൊണ്ടല്ല ബുദ്ധികൊണ്ടാണ്‌ ഓണം നടത്തുന്നത്‌. അവരുടെ വക ഓണത്തല്ല്‌ പ്രസംഗങ്ങള്‍ കൊണ്ടും ലേഖനങ്ങള്‍ കൊണ്ടുമാണ്‌. മഹാബലി കീഴാളനും വാമനന്‍ മേലാളനുമാണ്‌! മാവേലി വാമനകഥ അധീശത്വ രാഷ്‌ട്രീയത്തിന്റെ അടയാളപ്പെടുത്തലാണ്‌. കീഴാള പരിപ്രേക്ഷ്യത്തില്‍ ഓണചരിത്രത്തിന്റെ പുനര്‍ വായനയും പുനര്‍രചനയും നടത്തണം! ബൗദ്ധികരുടെ ഈ അക്കാദമിക്‌ പുനര്‍വധങ്ങളാണ്‌ ഏറ്റവും മികച്ച ഓണക്കളി.

പണ്ട്‌ നാട്ടിന്‍പുറത്തെ ക്ലബ്ബുകാര്‍ ബാലെ ട്രൂപ്പിലെ രാജാ പാര്‍ട്ട്‌ വേഷം കെട്ടി ഇറക്കിയതാണ്‌ ഇന്ന്‌ കാണുന്ന മാവേലി വേഷം. യഥാര്‍ത്ഥ മഹാബലിയെപ്പറ്റി പല സങ്കല്‍പങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. മഹാബലി ഒരു ചിത്രകാരന്റെ ഭാവനയില്‍ വരയ്‌ക്കപ്പെട്ടത്‌ (മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15.09.13)അമര്‍ചിത്രകഥയിലെ പടങ്ങളിലെ വടിവിലാണ്‌. ശ്വാസം പിടിച്ച്‌ സിംഹാസനത്തിലിരിക്കുന്ന ഈ മാവേലിക്ക്‌ മലയാളിത്തം നാസ്തിയാണ്‌. വാരാന്ത്യം മഹാബലിയേക്കാള്‍ ഭേദം ബാലെ ട്രൂപ്പുകാരന്‍ തന്നെ. ജനക്ഷേമ തല്‍പ്പരനായിരുന്ന ഒരു കേരള ചക്രവര്‍ത്തിയുടെ നന്മകളുടെ പ്രതിനിധാനങ്ങളെല്ലാം ആവഹിക്കുന്ന ആള്‍ രൂപം തേടിയുള്ള അന്വേഷണങ്ങളും ആരായലുകളും നടക്കുന്നത്‌ നന്ന്‌ നന്ന്‌. മാവേലി സ്റ്റോറുകള്‍ക്ക്‌ മുന്‍പില്‍ സര്‍ക്കാര്‍ വരച്ചുവെച്ചിരിക്കുന്ന മാവേലിയുടെ ചിത്രമാണ്‌ ഔദ്യോഗികം. ഇത്‌ സര്‍ക്കാര്‍ പിന്‍വലിക്കാതെ “സ്വകാര്യ സംരംഭക”രുടെ പുതിയ മാവേലികള്‍ക്ക്‌ പ്രസക്തിയുണ്ടാവില്ല.

ബീവറേജസ്‌ കോര്‍പ്പറേഷന്‍കാര്‍ പുറത്തുവിടുന്ന മദ്യവില്‍പ്പനയുടെ കണക്കുകളാണ്‌ ഓണാഘോഷത്തിന്റെ അളവുകോലാകുന്നത്‌. കേരളത്തിന്റെ യൗവനങ്ങളുടെ ഉത്രാടം പായുന്നത്‌ മദ്യശാലകളിലേക്കാണ്‌. മദ്യ ദുരന്തങ്ങള്‍ സംഭവിക്കാതെ ഓണത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ചില ചാനലുകള്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി. താഴവന ഗോവിന്ദനാശാന്‍ രചിച്ച കചദേവയാനി ചരിതം ആട്ടക്കഥയില്‍ മദ്യത്തിനെതിരെ ശക്തമായ ഒരു സന്ദേശം കാണാം. മദ്യപാനം ശുക്രാചാര്യരുടെ മരണത്തിന്‌ കാരണമായി. മരിച്ച ആചാര്യരെ കചന്‍ മൃതസഞ്ജീവനി മന്ത്രം ചൊല്ലി ജീവിപ്പിക്കുന്നു. തുടര്‍ന്ന്‌ ഇനി മദ്യം തൊടില്ലെന്ന്‌ ആചാര്യന്‍ പ്രതിജ്ഞ ചെയ്യുന്നു. മദ്യപാനികളെ ശുക്രാചാര്യര്‍ ശപിക്കുകയും ചെയ്യുന്നുണ്ട്‌. മദ്യവിപത്തിനെതിരെ കേരള മനസ്സുകളില്‍ പ്രതിഷ്ഠിക്കാന്‍ പറ്റിയ ഐക്കണ്‍ മഹാബലിയുടെ ഗുരുവായ ശുക്രാചാര്യന്‍ തന്നെ. വരും ഓണങ്ങളില്‍ മഹാബലിയോടൊപ്പം ശുക്രാചാര്യരും എഴുന്നള്ളട്ടെ!

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.