ബ്യൂണസ് അയേഴ്‌സ്: ഒളിമ്പിക്‌സില്‍ ഗുസ്തി മത്സരയിനമായി തുടരും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വോട്ടെടുപ്പിലാണ് തീരുമാനമുണ്ടായത്. 95ല്‍ 49 വോട്ടുകളും ഗുസ്തിക്ക് അനുകൂലമായി ലഭിച്ചതോടെയാണ് തീരുമാനം.
സ്വാഷ്, സോഫ്റ്റ് ബോള്‍ എന്നീ ഇനങ്ങളെ പിന്നിലാക്കിയാണ് 2020, 2024 ഒളിമ്പിക്‌സുകളില്‍ 26മത് ഇനമായി ഗുസ്തി സ്ഥാനമുറപ്പിച്ചത്.
2020 മുതല്‍ ഗുസ്തിയെ മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കാന്‍ ഫെബ്രുവരിയിലാണ് ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു.
















