Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാകേഷിന്‌ വൈകി ലഭിച്ച അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 09:35 pm IST
in Vicharam

കേരളത്തിനകത്തും പുറത്തും പ്രശസ്തമായ ഇരുനൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായ പറവൂര്‍ രാകേഷിനെ ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും തന്ത്രിയായി അംഗീകരിച്ചത്‌ നന്നായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം കലായ്‌ക്കല്‍ ക്ഷേത്രം തന്ത്രിയായി രാകേഷ്‌ ഇന്ന്‌ ചുമതലയേല്‍ക്കുകയാണ്‌. രാകേഷിന്‌ വൈകി ലഭിച്ച അംഗീകാരമാണെങ്കിലും ഇതിന്‌ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ്‌ അഭിനന്ദനമര്‍ഹിക്കുന്നു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്‌ തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയിട്ട്‌ വര്‍ഷം എഴുപത്തെട്ട്‌ തികയാന്‍ പോവുകയാണ്‌. “….സമുചിതമായ പരിതസ്ഥിതികള്‍ പരീക്ഷിക്കുന്നതിനും ക്രിയാ പദ്ധതികളും ആചാരങ്ങളും വെച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജന്മനാലോ, മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവര്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ഭരിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നായിരിക്കുന്നു”. 1936 നവംബര്‍ 12നാണ്‌ മഹാരാജവിന്റെ ഈ വിളംബരം.

തിരുവിതാംകൂര്‍ മഹാരാജാവ്‌ തന്നെയാണ്‌ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‌ രൂപം നല്‍കിയത്‌. കൊട്ടാരത്തിന്റെ പ്രതിനിധിയടക്കം മൂന്നംഗ ഭരണസമിതിയുമായി 63 വര്‍ഷം മുമ്പുണ്ടാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്‌ മഹാരാജാവിന്റെ വിളംബരത്തിന്റെ സത്ത ഉള്‍ക്കൊണ്ട്‌ പെരുമാറാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെന്നത്‌ ദുഃഖസത്യമാണ്‌. ജാതി പരിഗണനകളും വിവേചനങ്ങളും മഹാരാജാവിന്റെ വിളംബര പ്രകാരം ക്ഷേത്ര പ്രവേശനത്തില്‍ നിന്നും നാടു നീങ്ങിയെങ്കിലും പൂജാരിയാകുന്നതിനും താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അബ്രാഹ്മണരെ അകറ്റി നിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. ഈ അനീതിക്കെതിരെ ഹിന്ദുസംഘടനകള്‍ നിരന്തരം ശബ്ദമുയര്‍ത്തി വരികയായിരുന്നു. തന്ത്രശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന പി. മാധവ്ജിയുടെ പ്രയത്നങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല.

യോഗ്യതയുണ്ടെങ്കില്‍ അബ്രാഹ്മണരെയും ക്ഷേത്രത്തില്‍ പൂജാരിയാക്കണമെന്നഭിപ്രായപ്പെട്ട 1986ലെ പാലിയം വിളംബരം ഹൈന്ദവസമൂഹത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ഉപകരിച്ചതാണ്‌. പൂജാദികര്‍മ്മങ്ങള്‍ പഠിക്കാന്‍ തന്ത്രവിദ്യാപീഠം സ്ഥാപിക്കുകയും അതിന്‌ പ്രശസ്തരും പാണ്ഡിത്യമുള്ളവരുടെയെല്ലാം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. വനവാസികളടക്കം നിരവധി യുവാക്കള്‍ തന്ത്രവിദ്യയിലും പൂജാകര്‍മ്മങ്ങളിലും പ്രാവീണ്യം നേടി. എന്നിട്ടും തിരുവിതാംകൂര്‍ ദേവസ്വം അബ്രാഹ്മണരെ പൂജാരികളായി നിശ്ചയിക്കുന്നതിനും തന്ത്രിയായി നിയമിക്കുന്നതിനും അറച്ചു നില്‍ക്കുകയായിരുന്നു. പറവൂര്‍ ശ്രീധരന്‍ തന്ത്രിയെന്ന ഈ രംഗത്തെ കുലപതിയുടെ പുത്രനായിട്ടും രാകേഷിന്‌ ശാന്തിക്കാരനായി നിയമനം കിട്ടാന്‍ നിയമ പോരാട്ടം തന്നെ വേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ ആദ്യ അബ്രാഹ്മണ പൂജാരിയായ രാകേഷ്‌ തന്ത്രിയാകുന്നതിലും ഒന്നാമനായി.

പൂജാരി, തന്ത്രി എന്ന നിലയില്‍ ഭക്തിയും ശക്തിയും തെളിയിച്ച രാകേഷിന്‌ ലഭിച്ച അംഗീകാരം അഭിനന്ദനാര്‍ഹവും ആഹ്ലാദകരവുമാണ്‌. ക്ഷേത്ര സംരക്ഷണത്തിനായി കേരള ഗാന്ധി കേളപ്പജിയുടെ പ്രയത്നങ്ങള്‍ക്കും ഹിന്ദുക്കളനുഭവിക്കുന്ന സാമൂഹ്യ രംഗത്തെ അനീതിക്കും അസമത്വത്തിനുമെതിരെ പ്രയത്നിച്ച മാധവ്ജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ മുഹൂര്‍ത്തം കൂടിയാണ്‌ രാകേഷിന്‌ ലഭിച്ച പുതിയ നിയമനം. എന്നും മാറ്റം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്ത പാരമ്പര്യമാണ്‌ ഹിന്ദു സമൂഹത്തിനുള്ളത്‌. കാലത്തിനനുസരിച്ച്‌ മാറാത്തവര്‍ക്ക്‌ നിലനില്‍ക്കാനും മുന്നോട്ടുപോകാനും പ്രയാസമാകും. ഈ സത്യം ഉള്‍ക്കൊണ്ടുതന്നെയാകും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വൈകിയെടുത്ത തീരുമാനം. രാകേഷിന്റെ പിന്‍ഗാമികളാകാന്‍ യോഗ്യരായ യുവാക്കളെ പരിഗണിക്കാന്‍ ദേവസ്വംബോര്‍ഡ്‌ അമാന്തം ഇനിയെങ്കിലും കാണിക്കരുത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.