Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മജിസ്ട്രേറ്റിന്റെ മുമ്പാകെയുള്ള പരാതിയുടെ നിയമപ്രശ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 09:16 pm IST
in Vicharam

മജിസ്ട്രേറ്റിന്റെ മുമ്പാകെ കൊടുക്കുന്ന പരാതിയുടെ നിയമപ്രശ്നങ്ങളെപ്പറ്റി ഈ അടുത്തകാലത്തുണ്ടായിട്ടുള്ള വിവാദങ്ങളും മറ്റും കാണുമ്പോള്‍ ക്രിമിനല്‍ കോടതിയില്‍ മുപ്പത്തിമൂന്ന്‌ വര്‍ഷങ്ങളില്‍ കൂടുതലായി പ്രാക്ടീസ്ചെയ്തുവരുന്ന ഒരഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ എനിക്ക്‌ എന്റെ അറിവില്‍പ്പെട്ട ചില നിയമകാര്യങ്ങള്‍ പറയേണ്ടതാണെന്ന്‌ കരുതുകയാണ്‌.

പരാതി എന്താണ്‌ എന്ന്‌ ക്രിമിനല്‍ പ്രോസെജര്‍ കോഡില്‍ 2 (ഡി) വകുപ്പില്‍ നിര്‍വചിച്ചിരിക്കുന്നു. പരാതി എന്നാല്‍ വാക്കാലോ എഴുതിയോ ഒരു മജിസ്ട്രേറ്റിന്‌ ക്രിമിനല്‍ പ്രോസെജര്‍ കോഡനുസരിച്ച്‌ അദ്ദേഹത്തിന്റെ നടപടിക്കായി അറിയപ്പെടുന്നതോ അല്ലാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്തതായുള്ള ആരോപണമാണ്‌. എന്നാല്‍ പോലീസ്‌ റിപ്പോര്‍ട്ട്‌ ഇതിലുള്‍പ്പെടുന്നതല്ല. ക്രിമിനല്‍ പ്രോസെജര്‍ കോഡ്‌ 173 (2) അനുസരിച്ചുള്ള അന്വേഷണാനന്തരം പോലീസ്‌ മജിസ്ട്രേറ്റിന്‌ നല്‍കുന്ന റിപ്പോര്‍ട്ടാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌.

പരാതിയുടെ നിര്‍വചനമനുസരിച്ച്‌ മജിസ്ട്രേറ്റിന്‌ കൊടുക്കുന്ന വാക്കാലുള്ള ആരോപണവും പരാതിയാണ്‌. അപ്പോള്‍ മജിസ്ട്രേറ്റ്‌ പരാതി എഴുതികൊണ്ടുവരാന്‍ പറയേണ്ട കാര്യമില്ല. പരാതിക്ക്‌ അത്യാവശ്യം വേണ്ടത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന്‌, കുറ്റകൃത്യം ആരോപിച്ചിരിക്കണം. രണ്ട്‌, ക്രിമിനല്‍ പ്രോസെജര്‍ കേസിലെ വ്യവസ്ഥക്ക്‌ വിധേയമായി നടപടി എടുക്കുവാന്‍ ആവശ്യപ്പെട്ടിരിക്കണം.

പരാതിക്കാരന്‍ പ്രതിയോ കസ്റ്റഡി പ്രതിയോ ആവാന്‍ പാടില്ലാ എന്ന്‌ നിര്‍വചനത്തിലില്ല. ഒരു കേസിന്റെ വിചാരണ വേളയിലോ അന്വേഷണ വേളയിലോ ഉന്നയിക്കുന്ന ആരോപണം പരാതിയല്ല എന്നും പറഞ്ഞിട്ടില്ല. പിന്നെന്തിന്‌ 164-ാ‍ം വകുപ്പിലേക്ക്‌ പോകണം?

ഒരു പരാതി ലഭിച്ചാല്‍ മജിസ്ട്രേറ്റിന്‌ രണ്ട്‌ കാര്യങ്ങളില്‍ ഒന്ന്‌ ചെയ്യാവുന്നതാണ്‌. ഒന്നുകില്‍ മജിസ്ട്രേറ്റിന്‌ വേണമെങ്കില്‍ കേസെടുക്കണമെന്ന്‌ തീരുമാനിക്കാം. അപ്പോള്‍ 190 (എ) പ്രകാരമാണ്‌ അദ്ദേഹം പ്രവര്‍ത്തിക്കുക. അതനുസരിച്ച്‌ അദ്ദേഹം 200-ാ‍ം വകുപ്പനുസരിച്ചുള്ള സത്യം ചെയ്തശേഷമുള്ള പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയോ തൃപ്തിയായില്ലെങ്കില്‍ 202 വകുപ്പനുസരിച്ചുള്ള അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സാക്ഷിമൊഴികളെടുക്കുകയോ ചെയ്യാവുന്നതാണ്‌. അതിനുശേഷം കേസ്‌ ഫയലില്‍ സ്വീകരിക്കണമെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടാല്‍ 204 അനുസരിച്ച്‌ പ്രതിക്ക്‌ സമന്‍സ്‌ അയച്ചുവരുത്തി വിചാരണ നടത്താവുന്നതാണ്‌.

190 (എ) പ്രകാരം മജിസ്ട്രേറ്റ്‌ പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ അദ്ദേഹത്തിന്‌ 156 (3) അനുസരിച്ച്‌ പോലീസില്‍ നേരിട്ട്‌ എടുക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ പോലീസിലോട്ട്‌ അന്വേഷണത്തിന്‌ ഉത്തരവിടുകയോ അല്ലെങ്കില്‍ 156 (2) അനുസരിച്ച്‌ പോലീസിന്‌ നേരിട്ട്‌ എടുക്കുവാന്‍ പറ്റാത്ത കുറ്റകൃത്യമാണെങ്കില്‍ അന്വേഷിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട്‌ ഉത്തരവിടുകയോ ചെയ്യാവുന്നതാണ്‌.

190 (എ) വകുപ്പുപ്രകാരമാണോ 156 (2) ഓ (3) ഓ അനുസരിച്ച്‌ പ്രവര്‍ത്തിക്കണമോ എന്നത്‌ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്‌. അത്‌ വ്യക്തി എന്ന നിലയിലുള്ള തന്നിഷ്ടമല്ല. മജിസ്ട്രേറ്റിന്റെ നീതിബോധത്തിന്റെ ഭാഗമായ തീരുമാനമാണ്‌ വേണ്ടത്‌. അതിന്‌ ജുഡീഷ്യല്‍ ആയ മനഃസ്ഥിതിയാണ്‌ വേണ്ടത്‌. തോന്നിയത്‌ ചെയ്യുവാന്‍ ഒരു മജിസ്ട്രേറ്റിന്‌ കോഡില്‍ അധികാരം കൊടുത്തിട്ടില്ല.

മജിസ്ട്രേറ്റിന്റെ മുമ്പില്‍ വാക്കാല്‍ വരുന്ന പരാതി എത്രയും വേഗം രേഖപ്പെടുത്തുന്നതാണ്‌ ശരിയായ മാര്‍ഗം. അത്‌ വൈകിച്ചാല്‍ ആ മൊഴിയില്‍ അനാവശ്യ കാര്യങ്ങളോ കളവുകളോ കടന്നുകയറി എന്ന്‌ വരാം. അതിനവസരം കൊടുക്കുന്നത്‌ ന്യായമല്ല.

പരാതിക്കാരന്‍ രഹസ്യമൊഴി എടുക്കുവാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ പരാതിയില്‍ രഹസ്യമൊഴി എടുക്കേണ്ടതാണെന്ന്‌ ബോധ്യപ്പെടുകയോ ചെയ്യാതെ മജിസ്ട്രേറ്റിന്‌ രഹസ്യമൊഴി എടുക്കുവാന്‍ സാധ്യമല്ല. ജനാധിപത്യത്തിന്‌ കീഴിലുളള കോടതികള്‍ പരസ്യകോടതികള്‍ (ഛുലി രീൗ‍ൃ‍ി‍) ആണ്‌. നമ്മുടെ കോടതി നടപടികള്‍ സുതാര്യമാണ്‌.

മറ്റ്‌ നിയമതടസമൊന്നുമില്ലെങ്കില്‍ വക്കാലത്ത്‌ ഹാജരാക്കിയ ഒരു അഭിഭാഷകനെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും വിലക്കുവാന്‍ ഒരു കോടതിക്കും അധികാരമില്ല. അഭിഭാഷകന്‍ കോടതിയില്‍ വരരുതെന്ന്‌ കോടതി വിലക്കിയാല്‍ നിയമപരമായി തടസമൊന്നും ഇല്ലാതിരിക്കെ ഒരഭിഭാഷകന്‍ മിണ്ടാതെ പോകുന്നത്‌ ശരിയല്ല. കോടതികളില്‍ നിര്‍ഭയനായി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട്‌ തന്റെ കക്ഷിക്ക്‌ നീതി ലഭിക്കുവാന്‍ വേണ്ടി വാദിക്കേണ്ടത്‌ ഒരഭിഭാഷകന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്‌. ജുഡീഷ്യറിയെയും ജനാധിപത്യത്തെയും നിലനിര്‍ത്തുന്നതില്‍ അഭിഭാഷകവൃത്തിക്ക്‌ വലിയ പങ്കുണ്ട്‌.

സാമാന്യജനത്തിന്‌ കോടതികളില്‍ വിശ്വാസമുണ്ടാകേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. എന്നാല്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരും അഹങ്കാരികളും അറിവില്ലാത്തവരുമായ അപൂര്‍വം ചില ന്യായാധിപര്‍ സാമാന്യജനത്തിന്റെ കോടതിയിലുള്ള വിശ്വാസത്തിന്‌ ക്ഷതമേല്‍പ്പിക്കുന്നു. ഒറ്റപ്പെട്ട അത്തരം ദുഷ്പ്രവണതകള്‍ ജനാധിപത്യത്തെയും ദോഷമായി ബാധിച്ചേക്കാം. അതിനെതിരെ ജാഗരൂകരാകുവാന്‍ സാധാരണ ജനത്തിനും ബാധ്യതയുണ്ട്‌.

പ്രൊഫ. പി. ഭാര്‍ഗ്ഗവന്‍ (ബിഎംഎസ്‌ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.