Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വിസ്‌ സൂര്യന്‍ അസ്തമിക്കുന്നുവോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 07:01 pm IST
inSports

മനോഹരമായ കേളീശൈലികൊണ്ട്‌ ടെന്നീസിലെ പുല്‍കോര്‍ട്ടും ഹാര്‍ഡ്കോര്‍ട്ടും ഒരുദശാബ്ദക്കാലത്തോളം അടക്കിവാണ ഫെഡററുടെ റാക്കറ്റിനുമേല്‍ അസ്തമനത്തിന്റെ നിഴല്‍ വീഴുന്നു. കൃത്യതയാര്‍ന്ന സര്‍വുകളും ഫോര്‍ഹാന്‍ഡ്ഷോട്ടുകളും നീണ്ട റാലികളുംകൊണ്ട്‌ മറ്റുള്ള കളിക്കാരില്‍നിന്നും എന്നും വ്യത്യസ്തനായിരുന്ന ഫെഡറര്‍ക്ക്‌ കോര്‍ട്ടില്‍ നിറഞ്ഞു നില്‍ക്കാനാകുന്നില്ല. കാലിന്റെ വേഗം കുറയുന്നു ശക്തമായ സര്‍വുകള്‍ക്ക്‌ റിട്ടേണ്‍ നല്‍കാന്‍ കഴിയുന്നില്ല. പ്രായം ഈ 32കാരനെ കീഴ്പ്പെടുത്തിയെന്നതിന്റെ സൂചനകളാണ്‌ ഈ വര്‍ഷം ടെന്നീസ്‌ കോര്‍ട്ടുകളില്‍ കണ്ടത്‌.

നാല്‌ ഗ്രാന്റ്‌ സ്ലാം ടൂര്‍ണമെന്റുകളിലും ഫൈനലില്‍ കളിക്കാനാകാതെയാണ്‌ ഫെഡററുടെ ഈ വര്‍ഷത്തെ കരിയര്‍ കടന്നുപോയത്‌. ഫെഡറര്‍ക്ക്‌ തന്റെ സ്വതസിദ്ധമായ താളവും വേഗവും നഷ്ടപ്പെടുന്ന കാഴ്ചയാണ്‌ ഗ്രാന്റ്സ്ലാമുകളില്‍ കണ്ടത്‌. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കളിച്ച ഫെഡറര്‍ ഫ്രഞ്ച്‌ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ വീണു. ഏറ്റവും പ്രസിദ്ധമായ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ തന്നെ സെന്റര്‍ കോര്‍ട്ടിന്റെ രോമാഞ്ചമായ ഫെഡറര്‍ വീണത്‌ അത്ഭുതത്തോടെയാണ്‌ ടെന്നീസ്‌ ലോകം കണ്ടുനിന്നത്‌. ലോക 116-ാ‍ം നമ്പര്‍ താരമായ ഉക്രെയിനിന്റെ സെര്‍ജി സ്റ്റാകോവ്സികിയോടാണ്‌ അന്ന്‌ ഫെഡറര്‍ കീഴടങ്ങിയത്‌. വിംബിള്‍ഡണിലെ ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്‌. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ യുഎസ്‌ ഒാ‍പ്പണിലേറ്റ തിരിച്ചടി. ഈ പരാജയങ്ങളോടെയാണ്‌ ഫെഡറര്‍ക്ക്‌ എന്തുപറ്റി എന്ന്‌ ടെന്നീസ്‌ പ്രേമികള്‍ ചോദിക്കുന്നത്‌. ഇതിന്‌ മുന്‍പ്‌ റോം മാസ്റ്റേഴ്സിന്റെ ഫൈനലില്‍ കളിച്ചെങ്കിലും റാഫേല്‍ നദാലിനോട്‌ കീഴടങ്ങാനായിരുന്നു ഫെഡററുടെ വിധി.

2003-ല്‍ വിംബിള്‍ഡണില്‍ മുത്തമിട്ടാണ്‌ ഫെഡറര്‍ തന്റെ കുതിപ്പിന്‌ തുടക്കമിട്ടത്‌. തൊട്ടടുത്ത വര്‍ഷം വിംബിള്‍ഡണ്‍ നിലനിര്‍ത്തിയതിന്‌ പുറമെ ഓസ്ട്രേലിയന്‍, യുഎസ്‌ ഓപ്പണുകളും ഫെഡറര്‍ നേടി. പിന്നീടിങ്ങോട്ട്‌ ചരിത്രത്തിന്റെ ഭാഗമായത്തീര്‍ന്ന പടയോട്ടമാണ്‌ ഫെഡറര്‍ ടെന്നീസ്‌ കോര്‍ട്ടില്‍ നടത്തിയത്‌. എന്നാല്‍ 2010 മുതല്‍ ഫെഡറര്‍ക്ക്‌ തിരിച്ചടി കിട്ടിത്തുടങ്ങി. നദാലില്‍ നിന്നായിരുന്നു ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ന്നത്‌. പിന്നീട്‌ ഡോകോവിച്ചും ആന്‍ഡി മുറെയും കളം വാഴാന്‍ തുടങ്ങിയതോടെ ഫെഡററുടെ ശനിദശയും ആരംഭിച്ചു. 2010-ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം നാളിതുവരെ ഒരു ഗ്രാന്റ്സ്ലാം കിരീടം മാത്രമാണ്‌ ഫെഡറര്‍ക്ക്‌ സ്വന്തമായത്‌. അതും വിംബിള്‍ഡണില്‍ തന്നെ. 2012-ല്‍. എന്നാല്‍ ഇത്തവണ അത്‌ നിലനിര്‍ത്താനുമായില്ല. വിംബിള്‍ഡണിലെ രണ്ടാം റൗണ്ട്‌ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായി ഹാംബര്‍ഗിലെത്തിയ ഈ മുപ്പത്തൊന്നുകാരന്‍ ശരിക്കും വിയര്‍ത്തു. റാക്കറ്റ്‌ മാറ്റിയായിരുന്നു ഇറങ്ങിയത്‌. വീതികൂടിയ റാക്കറ്റും ഫെഡററെ സഹായിച്ചില്ല. സെമിയില്‍ 114-ാ‍ം റാങ്കുകാരനായ അര്‍ജന്റീനയുടെ ഫ്രെഡറികോ ഡെല്‍ബോണിസിനു മുന്നില്‍ മുട്ടുമടക്കി. അതും നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ (6-7, 6-7). 2005ന്‌ ശേഷം ആദ്യമായാണ്‌ 100 റാങ്കിനു മുകളിലുള്ള കളിക്കാരോട്‌ തുടര്‍ച്ചയായി തോല്‍ക്കുന്നത്‌. 302 ആഴ്ച ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ച്‌ റെക്കോര്‍ഡും ഫെഡററുടെ പേരിലാണ്‌. 2004 മുതല്‍ 2007 വരെ ഒന്നാം നമ്പറായിരുന്ന ഫെഡറര്‍ പിന്നീട്‌ നദാലിന്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരനായി. വീണ്ടും ഉജ്ജ്വല പ്രകടനത്തോടെ ഒന്നാം റാങ്ക്‌ തിരിച്ചുപിടിച്ച ഫെഡറര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റാങ്കായ ഏഴാം സ്ഥാനത്താണ്‌. ഈ വര്‍ഷം ഫെഡറര്‍ ഒരു കിരീടം മാത്രമാണ്‌ സ്വന്തമാക്കിയിട്ടുള്ളത്‌. ഹാലെ ഓപ്പണില്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ബ്രിട്ടീഷുകാരന്‍ ആന്‍ഡി മറേയോട്‌ തോല്‍വി ഏറ്റുവാങ്ങിയായിരുന്നു ഫെഡററുടെ തുടക്കം. തൊട്ടുപിന്നാലെ റോട്ടര്‍ഡാമില്‍ ജൂലിയന്‍ ബെന്നറ്റിനോടും തോറ്റു. ദുബായ്‌ ഓപ്പണില്‍ തോസ്‌ ബെര്‍ഡിച്ചിനോടും ഇന്ത്യാ വെല്‍സില്‍ നദാലിനോടും പരാജയം ഏറ്റുവാങ്ങി.

നേടിയ കിരീടങ്ങളെക്കാളും കളിക്കുന്ന രീതിയായിരുന്നു ഫെഡററെ മഹാനാക്കിയത്‌. ടെന്നീസ്‌ ഇതിഹാസം ജിമ്മി കോണേഴ്സ്‌ അടക്കം ആ കേളീശൈലിയെ വാഴ്‌ത്തി. ഏതു കോര്‍ട്ടിലും ഏതു തരത്തിലും കളിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സാധാരണയായി ബേസ്‌ ലൈനിലാണ്‌ ഫെഡറര്‍ കളിക്കുന്നത്‌. പാദചലനങ്ങള്‍ മനോഹരമായിരുന്നു. ഷോട്ടുകളിലെ വൈവിധ്യവും ഫെഡററെ ഉയരത്തിലെത്തിച്ചു. പ്രതിഭയില്‍ ഫെഡറര്‍ക്കൊപ്പമെത്താന്‍ ഈ തലമുറയില്‍ ആരുമില്ല. എങ്കിലും പ്രായത്തിന്റെ അവശതകള്‍ ഈ ഇതിഹാസത്തെ തളര്‍ത്തിയിരിക്കുന്നു.

സ്പോര്‍ട്സ്‌ ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

പുതിയ വാര്‍ത്തകള്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.