Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ്‌ ലീഗ്‌: മെസ്സി ഹാട്രിക്കില്‍ ബാഴ്സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:36 pm IST
inSports

ബാഴ്സലോണ: സ്പാനിഷ്‌ ലീഗില്‍ ബാഴ്സലോണക്ക്‌ തുടര്‍ച്ചയായ മൂന്നാം വിജയം. സൂപ്പര്‍താരം ലയണല്‍ മെസ്സി ഈ സീസണില്‍ നേടിയ ആദ്യ ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ശക്തരായ വലന്‍സിയയെയാണ്‌ ബാഴ്സ കീഴടക്കിയത്‌. വലന്‍സിയയുടെ രണ്ട്‌ ഗോളുകളും നേടിയത്‌ ഹെല്‍ഡര്‍ പോസ്റ്റിഗയാണ്‌. അഞ്ച്‌ ഗോളുകളും പിറന്നത്‌ ആദ്യ പകുതിയിലാണ്‌.

മത്സരം ആരംഭിച്ച്‌ 11-ാ‍ം മിനിറ്റിലാണ്‌ മെസ്സി ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സെസ്‌ ഫാബ്രഗസ്‌ നേടിയ പാസ്‌ സ്വീകരിച്ചാണ്‌ മെസ്സി ആദ്യ ഗോള്‍ നേടിയത്‌. 20-ാ‍ം മിനിറ്റില്‍ നെയ്‌മറുടെ ഒരു ശ്രമം ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി. ആറ്‌ മിനിറ്റിനുശേഷം ആന്ദ്രെ ഇനിയേസ്റ്റയുടെ ശ്രമവും നേരിയ വ്യത്യാസത്തില്‍ പുറത്തായി. രണ്ട്‌ മിനിറ്റിനുശേഷം മെസ്സിയുടെ മറ്റൊരു ശ്രമം അത്ഭുതകരമായ രീതിയില്‍ വലന്‍സിയ ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസ്‌ രക്ഷപ്പെടുത്തി. 38-ാ‍ം മിനിറ്റില്‍ വലന്‍സിയയുടെ ഡോര്‍ലാന്‍ പാബോണിന്റെ തകര്‍പ്പന്‍ ഷോട്ട്‌ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസ്‌ അതിസാഹസികമായാണ്‌ രക്ഷപ്പെടുത്തിയത്‌. തൊട്ടടുത്ത മിനിറ്റില്‍ ബാഴ്സ ലീഡ്‌ ഉയര്‍ത്തി. ഫാബ്രഗസ്‌ തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത മെസ്സി പന്ത്‌ അനായാസം വലന്‍സിയ വലയിലെത്തിക്കുകയായിരുന്നു. രണ്ട്‌ മിനിറ്റിനുശേഷം മെസ്സി തന്റെ ഈ സീസണിലെ ആദ്യ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കി. ഫാബ്രഗസും നെയ്‌മറും ചേര്‍ന്ന്‌ നടത്തിയ നീക്കത്തിനൊടുവില്‍ പന്ത്‌ ലഭിച്ച മെസ്സി വലന്‍സിയ വല കുലുക്കി. മൂന്ന്‌ ഗോളിന്‌ പിന്നിലായതോടെയാണ്‌ വലന്‍സിയ ആക്രമണം ശക്തമാക്കിയത്‌. പിന്നീട്‌ തുടര്‍ച്ചയായ ആക്രമണങ്ങളാണ്‌ ബാഴ്സ ബോക്സിലേക്ക്‌ വലന്‍സിയ താരങ്ങള്‍ നടത്തിയത്‌. 45-ാ‍ം മിനിറ്റില്‍ ജോ പെരേര മറിച്ചു നല്‍കിയ പന്ത്‌ അതിസുന്ദരമായ ബൈസിക്കിള്‍ കിക്കിലൂടെ ഹെല്‍ഡര്‍ പോസ്റ്റിഗ ബാഴ്സ വലയിലെത്തിച്ചു. പിന്നീട്‌ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത്‌ പോസ്റ്റിഗ രണ്ടാമതും ബാഴ്സ വല കുലുക്കി. എവര്‍ ബനേഗ എടുത്ത കോര്‍ണര്‍ ബോക്സിലേക്ക്‌ പറന്നിറങ്ങിയപ്പോള്‍ പോസ്റ്റിഗ വെടിയുണ്ടകണക്കെ പായിച്ച ഹെഡ്ഡറാണ്‌ ബാഴ്സ വല വീണ്ടും കുലുക്കിയത്‌.

മത്സരത്തിന്റെ 57-ാ‍ം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ശ്രമം വലന്‍സിയ ഗോളിയുടെ മെയ്‌ വഴക്കത്തിന്‌ മുന്നില്‍ വിഫലമായി. പിന്നീട്‌ 64-ാ‍ം മിനിറ്റില്‍ പെഡ്രോയുടെയും 84-ാ‍ം മിനിറ്റില്‍ മെസ്സിയുടെയും ശ്രമങ്ങള്‍ പാഴായി. രണ്ട്‌ മിനിറ്റിനുശേഷം വലന്‍സിയയുടെ ജോണ്‍ ഒലിവേരയുടെ തകര്‍പ്പന്‍ ഷോട്ട്‌ പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ സമനില സ്വപ്നവും പൊലിഞ്ഞു.

മറ്റൊരു മത്സരത്തില്‍ ഡേവിഡ്‌ വിയയും കോക്കും നേടിയ ഗോളുകളുടെ മികവില്‍ അത്ലറ്റികോ മാഡ്രിഡ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ റയല്‍ സോസിഡാഡിനെ കീഴടക്കി തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി.

അത്ലറ്റിക്‌ ബില്‍ബാവോയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കി ശക്തരാ റയല്‍ മാഡ്രിഡും മികച്ച വിജയം സ്വന്തമാക്കി. ഈ സീസണില്‍ ടീമിലെത്തിയ ഇസ്കോയുടെ ഇരട്ട ഗോളുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുമാണ്‌ താരസമ്പന്നമായ റയലിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. റയലിന്‌ വേണ്ടി 202 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോയുടെ 202-ാ‍ം ഗോളായിരുന്നു ഇത്‌.

മറ്റ്‌ മത്സരങ്ങളില്‍ സെവിയ-മലാഗ പോരാട്ടം 2-2നും എസ്പാനിയോള്‍-റയല്‍ ബെറ്റിസ്‌ മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.