Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 11:05 am IST
inIndia

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവും കൊടുംഭീകരനുമായ യാസിന്‍ ഭട്കല്‍(30) നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ്‌ ഗോരഖ്പൂരിനു സമീപം സനൗലി അതിര്‍ത്തിയില്‍ ഇയാള്‍ പിടിയിലായത്‌. ഹദ്ദി എന്നു വിളിക്കുന്ന അസദുള്ള അക്തര്‍ എന്ന ഭീകരനും യാസിനൊപ്പം പിടിയിലായിട്ടുണ്ട്‌.

എന്‍ഐഎ,റോ,ഐ.ബി എന്നീ ദേശീയ ഏജന്‍സികളും ബീഹാര്‍-ദല്‍ഹി പോലീസും യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്തുവരികയാണ്‌. നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച്‌ പിടിയിലായ യാസിനെ ഏജന്‍സികള്‍ വിശദമായ ചോദ്യംചെയ്യലിനു വിധേയമാക്കുകയാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ രാവിലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട്‌ സ്ഥിരീകരിച്ചു. ബീഹാര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ യാസിനെ ദല്‍ഹിയിലേക്ക്‌ കൊണ്ടുവരും.

ഈ മാസം 16ന്‌ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുതന്നെ പിടിയിലായ ലഷ്കറെ തോയ്ബയുടെ ബോംബ്‌ നിര്‍മ്മാണ വിദഗ്ധന്‍ അബ്ദുള്‍ കരീം തുണ്ടയെ ചോദ്യം ചെയ്തതില്‍ നിന്നും യാസിനുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിരുന്നതായി സൂചനയുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റുണ്ടായതെന്നാണ്‌ വിവരം.

വളരെക്കുറച്ച്‌ ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞു നടത്തിയ ഓപ്പറേഷനിലാണ്‌ യാസിന്‍ പിടിയിലായതെന്നും അന്തര്‍ദ്ദേശീയ ഏജന്‍സികളോട്‌ യാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ ഇന്ത്യയ്‌ക്ക്‌ കൂടിയാലോചനകള്‍ നടത്തേണ്ടിവന്നതായും അറിയുന്നു. അന്വേഷണ ഏജന്‍സികളുടെ വലിയ വിജയമാണ്‌ യാസിന്റെ അറസ്റ്റ്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കരമേനോന്‍ പ്രധാനമന്ത്രിക്ക്‌ അറസ്റ്റുവിവരം കൈമാറി.

കര്‍ണ്ണാടകത്തിലെ തീരദേശ ഗ്രാമമായ ഭട്കല്‍ സ്വദേശിയായ യാസിന്‍ ഭട്കല്‍ എന്ന അഹമ്മദ്‌ സിദ്ദിബാപ്പയുടെ അറസ്റ്റോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയൊരു നിയന്ത്രണം കൊണ്ടുവരാനാവുമെന്നാണ്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. യാസിനെ പിടികൂടുന്നവര്‍ക്ക്‌ പത്തു ലക്ഷം രൂപ എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിലും യാസിന്‍ പ്രതിയാണ്‌.

ലഷ്കറെ തോയ്ബയുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ മുജാഹിദ്ദീനെ രാജ്യത്ത്‌ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്‌ യാസിന്‍ ഭട്കല്‍. റിയാസ്‌ ഭട്കല്‍ പിടിയിലായെങ്കിലും യാസിനെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ലായിരുന്നു.

2008ല്‍ കല്‍ക്കത്തയില്‍ പോലീസ്‌ പിടിയിലായെങ്കിലും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട യാസിന്‍ 2010ല്‍ ദല്‍ഹിയിലെ ഷഹീന്‍ബാദില്‍ അനധികൃത ആയുധവില്‍പ്പന നടത്തുന്ന ഒരാളുടെ മകളെ വിവാഹം കഴിച്ചു ജീവിച്ചതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്‌. നിരവധി തവണ അന്വേഷണ ഏജന്‍സികളുടെ വലപൊട്ടിച്ച്‌ രക്ഷപ്പെട്ട യാസിനുവേണ്ടി വര്‍ഷങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ തെരച്ചിലിലായിരുന്നു.

സ്ഫോടനകേസുകള്‍ ഉള്‍പ്പെടെ യാസിനില്‍ നിന്നും നിരവധി വിവരങ്ങള്‍ ലഭിക്കാനുണ്ട്‌. ദല്‍ഹിയിലെ ബട്ല ഹൗസ്‌ വെടിവെയ്‌പ്പിനു ശേഷം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച നേട്ടമാണ്‌ യാസിന്റെ അറസ്റ്റ്‌. ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ നിയന്ത്രിക്കാനും നിരവധി സ്ഫോടന പരമ്പരകള്‍ തടയാനും ഇതോടെ സാധിക്കുമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.