Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദു തീവ്രവാദം എന്ന്‌ ഒന്നുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 09:01 pm IST
in Vicharam

വിദേശിയായ അപൂര്‍വ്വം ലേഖകരില്‍ ഒരാളാണ്‌ ഞാന്‍. ഫ്രഞ്ചുകാരനായി ജനിച്ച, കത്തോലിക്കനായി വളര്‍ന്ന ഹിന്ദു അല്ലാത്തവന്‍; ഹിന്ദുക്കളെ സ്നേഹിക്കുന്നവന്‍. ദക്ഷിണേഷ്യയില്‍ 25 വര്‍ഷങ്ങളായി ഒരു പത്രലേഖകനായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ അനുഭവങ്ങളില്‍നിന്നും ഉണ്ടായതാണ്‌ എന്റെ അഭിപ്രായങ്ങള്‍. അല്ലാതെ എന്റെ മാതാപിതാക്കളില്‍നിന്നോ, വിദ്യാഭ്യാസംകൊണ്ടോ ഉണ്ടായതല്ല. എന്റെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടുമെന്ന്‌ കരുതുന്നു.

1980കളില്‍ തെക്കേ ഏഷ്യയില്‍ ഒരു സ്വതന്ത്ര ലേഖകനായി കളരിപ്പയറ്റ്‌, അയ്യപ്പ ഉത്സവങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ലേഖനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ ക്രമേണ ബോധ്യപ്പെട്ടതാണ്‌, ഹൈന്ദവ സംസ്ക്കാരവും അതിലുള്ളടങ്ങിയ ദൈവീകത്വമാണ്‌ ഭാരതത്തിന്റെ ശക്തിയെന്ന്‌.
ക്രൈസ്തവനായാലും മുസ്ലീമായാലും ജൈനമതക്കാരനായാലും അറബിരാജ്യക്കാരനോ ഫ്രഞ്ചുകാരനോ ചൈനക്കാരനോ ആരായാലും അവരെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുവാനുള്ള മനസ്സും ആത്മാര്‍ത്ഥമായ ദൈവഭക്തിയും അനേകം ഗ്രാമവാസികളില്‍ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഈ ‘ഹിന്ദുത്വം’ ആണ്‌ ഇന്ത്യന്‍ ക്രിസ്ത്യാനിയെ ഫ്രഞ്ച്‌ ക്രിസ്ത്യാനിയില്‍നിന്നും ഇന്ത്യന്‍ മുസ്ലീമിനെ സൗദി മുസ്ലീമില്‍നിന്നും വേര്‍തിരിച്ച്‌ കാട്ടുന്നത്‌. ഏതു പേരിലും ദൈവം അറിയപ്പെടാം; എപ്പോഴും എവിടെയും അറിയപ്പെടാം; വ്യത്യസ്ത പ്രമാണങ്ങളിലൂടെയും അറിയപ്പെടാമെന്നുള്ളതാണ്‌ ഹൈന്ദവവിശ്വാസം. സ്വന്തം രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ട്‌ പുറത്താക്കിയ ന്യൂനപക്ഷങ്ങള്‍ക്ക്‌ (സിറിയന്‍ ക്രിസ്ത്യാനികള്‍, പാര്‍സികള്‍, യഹൂദന്മാര്‍, ആര്‍മേനിയര്‍, തിബത്തുകാര്‍) അഭയം നല്‍കിയ വരും ഹിന്ദുക്കള്‍ തന്നെ.

ഏകദേശം 3500 വര്‍ഷ ചരിത്രത്തില്‍ ഹിന്ദുക്കള്‍ ഒരു രാജ്യത്തെയും ആക്രമിച്ച്‌ കീഴ്പ്പെടുത്തിയിട്ടില്ല. ഹിന്ദുമതം അന്യരില്‍ ഒരിക്കലും അടിച്ചേല്‍പ്പിച്ചിട്ടില്ല. മതംമാറ്റം പ്രോത്സാഹിക്കപ്പെടുന്നില്ല. ഹിന്ദുക്കളെപ്പോലെ സൗമ്യശീലരെ വേറെവിടെയും കാണുകയില്ല. നിര്‍ദ്ദോഷികളായ സാധാരണ ജനങ്ങളെ കൊല ചെയ്യുന്ന ‘സിമി’ പോലുള്ള തീവ്രവാദസംഘടനകള്‍ക്കെതിരെ ചില ഹിന്ദുക്കള്‍ പ്രതികരിക്കുമ്പോള്‍ അതിനെ ഹിന്ദുതീവ്രവാദമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്‌ ദുഃഖകരമാണ്‌.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായ സംഘട്ടനങ്ങള്‍ അവര്‍ക്കിടയില്‍ മതംമാറ്റപ്പെട്ട ക്രിസ്ത്യാനികള്‍ക്കും മതംമാറ്റത്തിന്‌ തയ്യാറാകാത്തവരും തമ്മിലുള്ളവയായിരുന്നു. ബാബര്‍മസ്ജിദ്‌ ഇടിക്കപ്പെട്ടപ്പോഴും ഒരു മുസ്ലീമിനുപോലും ജീവഹാനി ഉണ്ടായിട്ടില്ല. പകരംവീട്ടലിന്റെ പേരില്‍ 1993ല്‍ മുംബൈയില്‍ നടത്തപ്പെട്ട ബോംബാക്രമണങ്ങളില്‍ നൂറുകണക്കിന്‌ നിരപരാധികളായ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പക്ഷേ, മാധ്യമങ്ങള്‍ക്ക്‌ ബാബര്‍ പള്ളി ഇടിച്ചത്‌ മാത്രമേ പാപകൃത്യമായി തോന്നിയുള്ളൂ.

1993ല്‍ ശരദ്പവാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുസ്ലീമുകള്‍ താമസിച്ചിരുന്ന പ്രദേശത്ത്‌ ബോംബ്സ്ഫോടനം നടന്നപ്പോള്‍ പറഞ്ഞുപരത്തിയ നുണ ആരും മറന്നിരിക്കില്ല. ഇപ്പോള്‍ സംസാരവിഷയമായിട്ടുള്ള ഹിന്ദുതീവ്രവാദം സംബന്ധിച്ച എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ തുറന്നുപറയുകയാണ്‌.

മുസ്ലീമുകള്‍ ഇന്ത്യയിലേക്ക്‌ ആദ്യമായി നുഴഞ്ഞുകയറിയപ്പോള്‍തന്നെ തീവ്രവാദത്തിന്റെ രൂക്ഷത അനുഭവിച്ചവരാണ്‌ ഹിന്ദുക്കള്‍. 1899ല്‍ തൈമൂര്‍ ഒരേനാളില്‍ ലക്ഷത്തോളം ഹിന്ദുക്കളെ വകവരുത്തിയത്‌, ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ ബ്രാഹ്മണരെ കൊല ചെയ്തത്‌ എന്നിങ്ങനെ തീവ്രവാദത്തിന്റെ ഉച്ചഘട്ടത്തെ അനുഭവിച്ചവരാണ്‌ ഹിന്ദുക്കള്‍. ഇപ്പോഴും ഹിന്ദുക്കള്‍ക്ക്‌ നേര്‍ക്കുള്ള ആക്രമണം തുടരുകയാണ്‌.

കാശ്മീര്‍ താഴ്‌വരയില്‍ ലക്ഷക്കണക്കിന്‌ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അനേകംപേര്‍ നാടുവിട്ടു. അവശേഷിച്ചവര്‍ കുറച്ചുപേര്‍. പല വര്‍ഷങ്ങളായി ആയിരക്കണക്കിന്‌ ഹിന്ദുക്കള്‍ ബോംബ്‌ സ്ഫോടനപരമ്പരക്ക്‌ ഇരയായിക്കൊണ്ടിരിക്കുന്നു.

ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സ്വന്തം നാട്ടില്‍തന്നെ പരിഹാസപാത്രങ്ങളാക്കപ്പെട്ടു; നിന്ദിക്കപ്പെട്ടു. അമര്‍നാഥ്‌യാത്രക്ക്‌ പോകുന്നവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമല്ല. നേരെമറിച്ച്‌, ഹജ്ജ്‌ തീര്‍ത്ഥാടകരെ സര്‍ക്കാര്‍ ഉദാരമായി സഹായിക്കുന്നു. മതംമാറ്റം നടത്തപ്പെടുന്നതിനെ ഹിന്ദുക്കള്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്‌. 84 വയസ്സായ ഒരു സന്യാസിയും മറ്റൊരു സന്യാസിനിയും ക്രൂരമായി വധിക്കപ്പെട്ടു. ഹൈന്ദവ ക്ഷേത്രങ്ങള്‍ അപവിത്രമാക്കപ്പെടുന്നുണ്ട്‌. ചില സമയം ക്ഷമിക്കുന്നത്‌ മതിയെന്ന്‌ തോന്നിപ്പോകും.

വര്‍ഷങ്ങളായി ബലിയാടുകളായവര്‍, ‘ഭീരുക്കള്‍’ എന്ന്‌ മഹാത്മാഗാന്ധിയാല്‍ വിളിക്കപ്പെട്ടവര്‍ തിരിച്ചടി തുടങ്ങിയാല്‍! ഉണ്ടാക്കപ്പെട്ട വ്രണങ്ങള്‍ അത്രകണ്ട്‌ ഗുരുതരമായതാണ്‌.

ഗുജറാത്ത്‌, ജമ്മുകാശ്മീര്‍, കന്തമാല്‍, മംഗലാപുരം, മാലേഗാവ്‌, അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത്‌ മറ്റിടങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം. ഇവയെല്ലാം സാധാരണക്കാരായ ഹിന്ദുക്കള്‍ പ്രതികരിച്ചതാണ്‌; അല്ലാതെ മുന്‍ പദ്ധതിപ്രകാരം രാഷ്‌ട്രീയ നേതൃത്വം മൂലം നടത്തപ്പെട്ടതല്ല. ഈ സന്ദര്‍ഭത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി അനാവശ്യ തര്‍ക്കങ്ങളും കലഹങ്ങളും പരിഹരിച്ച്‌ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ്‌ നല്ലത്‌.

നരേന്ദ്രമോദി പരമശത്രുവായി കരുതപ്പെടുന്നു. മഹാവിഡ്ഡിത്തരവും അനീതിപൂര്‍വ്വവും മഹാദ്രോഹപരവുമായ പ്രവൃത്തിയാണത്‌.

100 കോടി ഹിന്ദുക്കള്‍ ഈ ഭൂമുഖത്ത്‌ ഉണ്ട്‌. അതായത്‌ ആറുപേരില്‍ ഒരാള്‍ ഹിന്ദുവാണ്‌. ഈ ലോകത്ത്‌ ധാര്‍മ്മികമായി സംഘടിതരായി വിജയം കൈവരിച്ചവരാണ്‌ ഹിന്ദുക്കള്‍. അവരെയാണ്‌ തീവ്രവാദികള്‍ എന്ന്‌ മുദ്രകുത്തുന്നത്‌.

1947-ാ‍ം വര്‍ഷംതൊട്ട്‌ ഹിന്ദുക്കളാല്‍ കൊല്ലപ്പെട്ട മുസ്ലീമുകളുടെയും മുസ്ലീമുകളാല്‍ കൊല്ലപ്പെട്ട ഹിന്ദുക്കളുടെയും കണക്കെടുക്കുകയാണെങ്കില്‍ സത്യാവസ്ഥ പുറത്തുവരും.

ഫ്രാങ്കോയിസ്‌ ഗോത്തിയര്‍

തമിഴ്മാസികയില്‍ വന്ന ലേഖനത്തിന്റെ

വിവര്‍ത്തനം: വി.എസ്‌.കൃഷ്ണമൂര്‍ത്തി

വേലൂര്‍, തമിഴ്‌നാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.