Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡ്‌ പുനഃനിര്‍മാണത്തിന്‌ 76 കോടി കുഴി മൂടി തുടങ്ങിയെന്ന്‌ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:41 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്‌ തകര്‍ന്ന റോഡുകള്‍ പുനഃനിര്‍മിക്കുന്നതിനായി 76.15 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു. പൊതുമരാമത്ത്‌ റോഡുകളിലും ദേശീയപാതയിലുമായി 589 റീച്ചുകളിലാണ്‌ റോഡുകള്‍ നന്നാക്കുക. മഴ മൂലമുണ്ടായ കേടുപാടുകള്‍ മൂന്നാഴ്ചയ്‌ക്കകം പരിഹരിക്കും. തുടര്‍ന്ന്‌ റീടാറിങ്‌ നടത്തും.

ജില്ലയിലെ റോഡുകളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്‌ റോഡുകള്‍ക്ക്‌ 54 കോടി രൂപയും ദേശീയപാതയ്‌ക്ക്‌ 32 കോടി രൂപയുമാണ്‌ നീക്കിവയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ 485.8 കിലോമീറ്റര്‍ പൊതുമരാമത്ത്‌ റോഡാണ്‌ മഴയില്‍ തകര്‍ന്നത്‌. ദേശീയപാത 17ല്‍ ചെറിയപ്പള്ളി, മഞ്ഞുമ്മല്‍, ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലം അപ്രോച്ച്‌ റോഡ്‌, ദേശീയപാത 49ല്‍ മൂവാറ്റുപുഴ ടൗണ്‍, മധുര – കൊച്ചി റോഡില്‍ ജില്ലയിലെ നിരവധി ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിതി ശോചനീയമാണ്‌. ദേശീയപാത 17, 49 എന്നിവയിലെ കുഴികള്‍ ഉടനെ അടച്ചതിന്‌ ശേഷം മഴ മാറുന്നതനുസരിച്ച്‌ ഓവര്‍ലേ ജോലികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാട്ടര്‍ അതോറിറ്റി, ബി.എസ്‌.എന്‍.എല്‍, കെ.എസ്‌.ഇ.ബി എന്നീ വകുപ്പുകളുടെ പണികള്‍ക്കായി കുഴിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ 25ലേറെ റോഡുകള്‍ ഈ വകുപ്പുകളുടെ അനാസ്ഥ മൂലം തകര്‍ന്നിട്ടുണ്ടെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജില്ല കളക്ടര്‍ അധ്യക്ഷനായ സമതിക്കുമുമ്പില്‍ വരാത്ത ഒരു റോഡും പൊളിക്കാന്‍ അനുവദിക്കില്ല. റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുക മുന്‍കൂര്‍കെട്ടിവയ്‌ക്കണമെന്ന നിബന്ധനയും കര്‍ശനമാക്കിയതായി അദ്ദേഹം പറഞ്ഞു.

റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത്‌ വകുപ്പിലെ വിജിലന്‍സ്‌ വിഭാഗം ശക്തിപ്പെടുത്തുന്നതിന്‌ എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആരംഭിക്കും. പരിശോധന റിപ്പോര്‍ട്ടുകളില്‍ കാലതാമസമില്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കും. റോഡ്‌ നിര്‍മാണത്തിനാവശ്യമായ ടാര്‍, മെറ്റല്‍ തുടങ്ങിയവ വാങ്ങിയ ബില്ലുകള്‍ സൂക്ഷ്മായി പരിശോധിക്കും. ഇവയുടെ വിനിയോഗം ഉറപ്പാക്കാന്‍ എക്സിക്യുട്ടീവ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തും.

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ടെക്നിക്കല്‍ ഓഡിറ്റ്‌ നിര്‍ബന്ധമാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ സാമ്പിള്‍ ശേഖരിച്ച്‌ നിശ്ചിത മാനദണ്ഡം പാലിക്കാത്ത കരാറുകാരുടെയും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ കര്‍ശന നടപടി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട എല്ലാ ജോലികളുടെയും അടങ്കല്‍ തുക, കരാറുകാരന്റെ വിവരം, മേല്‍നോട്ട ഉദ്യോഗസ്ഥറുടെ വിവരങ്ങള്‍, ഗാരന്റി കാലാവാധി, പരാതികള്‍ അറിയിക്കാനുള്ള വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കും. അനുമതിയില്ലാതെ റോഡുകള്‍ വെട്ടിക്കുഴിക്കുന്ന വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി, ബി.എസ്‌.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ കേരള ഹൈവ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌ പ്രകാരം കര്‍ശന നടപടി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു.

റോഡുകളില്‍ പണി നടത്താന്‍ അനുമതി നല്‍കുന്ന ജില്ലാ ഏകോപന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. റോഡ്‌ പുനസ്ഥാപിക്കുന്നതിനുള്ള തുക മുന്‍കൂര്‍ കെട്ടിവയ്‌ക്കാതെ റോഡ്‌ വെട്ടിക്കുഴിക്കാന്‍ അനുവദിക്കില്ല. മെയ്‌ മുതല്‍ ഒക്ടോബര്‍ വരെ റോഡ്‌ കുഴിക്കാന്‍ അനുവാദം നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. അനധികൃത കയ്യേറ്റം, പരസ്യബോര്‍ഡുകള്‍, പാര്‍ക്കിങ്‌ എന്നിവയ്‌ക്കെതിരെയും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കും. റോഡ്‌ നിര്‍മാണത്തിന്‌ പെര്‍ഫോമന്‍സ്‌ ഗ്യാരന്റി കര്‍ശനമാക്കാനുള്ള തീരുമാനവും പ്രാബല്യത്തിലാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

എക്സൈസ്മന്ത്രി കെ. ബാബു, ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, ഡൊമിനിക്‌ പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്‌, ടി.യു. കുരുവിള, ജോസഫ്‌ വാഴയ്‌ക്കന്‍, ലൂഡി ലൂയിസ്‌, സാജു പോള്‍, എസ്‌. ശര്‍മ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ തുടങ്ങിയവരും പൊതുമരാമത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.