Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദുരന്തബാധിതര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 10:23 pm IST
in Ernakulam

കോതമംഗലം: കടവൂര്‍ ദുരന്തത്തിന്‌ ഒരാണ്ട്‌ തികഞ്ഞു. ദുരന്തബാധിതരോട്‌ സര്‍ക്കാരിന്റെ അനാസ്ഥക്ക്‌ അറുതിയില്ല. കടവൂര്‍ നാലാം ബ്ലോക്ക്‌ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്‌ ജീവനും സ്വത്തും സ്ഥലവും നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തവര്‍ക്ക്‌ അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണന തുടരുന്നു.

2012 ആഗസ്റ്റ്‌ 17ന്‌ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ നാലാം ബ്ലോക്കില്‍ തായിക്കാട്ട്‌ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്‌. ആറ്‌ വിലപ്പെട്ട മനുഷ്യജീവനുകളാണ്‌ ആ ദുരന്തത്തില്‍ പൊലിഞ്ഞത്‌. ഒമ്പത്‌ വീടുകള്‍ പൂര്‍ണ്ണമായും രണ്ട്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ക്ക്‌ ദുരന്തഫലമായി കൃഷിഭൂമി ഒലിച്ചുപോയി. നിനച്ചിരിക്കാതെയുണ്ടാല മലവെള്ളപ്പാച്ചിലില്‍ താന്നിക്കുഴി നാരായണന്‍, വട്ടക്കുന്നേല്‍ ഔസേപ്പ്‌, കടുവാക്കുടി മധുവിന്റെ ഭാര്യ നാളിനി, മാടക്കപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല എന്നിവരുടെ ജീവനാണ്‌ കവര്‍ന്നെടുത്തത്‌. മധു-നളിനി ദമ്പതികളുടെ മകന്‍ രാജേഷ്‌ രക്ഷപ്പെട്ടെങ്കിലും ഒരു കാല്‍ നഷ്ടപ്പെട്ട്‌ ജീവിക്കുന്ന രക്തസാക്ഷിയായി.

ദുരന്തവാര്‍ത്തയറിഞ്ഞ്‌ ഓടിയെത്തിയ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ദുരന്തത്തിനിരയായവര്‍ക്കായി വാഗ്ദാനപ്പെരുമഴതന്നെ സൃഷ്ടിച്ച്‌ സ്ഥലം വിട്ടു. സ്ഥലം എംപി പി.ടി.തോമസ്‌, ജോസഫ്‌ വാഴക്കന്‍ എംഎല്‍എ തുടങ്ങിയവര്‍ ദുരന്തഭൂമിയില്‍ ഓടിനടന്ന ദുരിതബാധിതര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനായി നടത്തിയ വാഗ്ദാനങ്ങള്‍ ഇന്ന്‌ പാഴ്‌ വാക്കുകളായി അവശേഷിക്കുന്നു. ഈ ജനപ്രതിനിധികള്‍ പിന്നീട്‌ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന്‌ ദുരന്തബാധിതരായവര്‍ പരിതപിക്കുന്നു. ദുരന്തത്തിന്‌ ഇരയായവര്‍ ബന്ധുവീടുകളിലും വാടകക്കുമായി ഇപ്പോഴും കഴിയുകയാണ്‌.

ദുരന്തത്തില്‍ മരണപ്പെട്ട ഐപ്പിന്റെ മകന്‍ എല്‍ദോസും കുടുംബവും മരണപ്പെട്ട ഔസേപ്പിന്റെ ഭാര്യയും മകനും കടവൂര്‍ എല്‍പി സ്കൂളിന്‌ സമീപമുള്ള ഗ്രാമസേവകന്റെ ഒാ‍ഫീസിലാണ്‌ ഇന്നും കഴിയുന്നത്‌. വട്ടക്കുന്നേല്‍ ചിന്നമ്മയെന്ന വൈധവ്യം സംഭവിച്ച സ്ത്രീയും മണിപ്പാറ സാംസ്ക്കാരിക നിലയത്തിലാണ്‌ കഴിയുന്നത്‌. ഇവര്‍ ദാരിദ്രത്താല്‍ നട്ടംതിരിയുന്ന അവസ്ഥയിലുമാണ്‌. നാലര ഏക്കറോളം കൃഷി ഭൂമിയാണ്‌ ദുരന്തത്തില്‍ കുത്തിയൊലിച്ചുപോയത്‌.
ദുരന്തത്തിനിരയായവരെ മൂന്ന്‌ മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നടത്തിയ എംഎല്‍എയും എംപിയും മന്ത്രിമാരടങ്ങുന്ന ഭരണനേതൃത്വം പുനരധിവസിപ്പിക്കാന്‍ വേണ്ട യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന്‌ മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ്‌ നടത്തുന്നത്‌.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട കൃഷിഭൂമിക്ക്‌ പകരം അത്ര അളവില്‍ ഭൂമി നല്‍കുമെന്നും വാഗ്ദാനം നല്‍കിയെങ്കിലും ഇതിനായി കടവൂര്‍-കലൂര്‍ റോഡില്‍ മെര്‍ലിന്‍ പ്ലാന്റേഷന്‌ സമീപം കെഎസ്‌എഫ്‌ഇ ജപ്തി ചെയ്തിട്ടിരിക്കുന്ന സ്വകാര്യവ്യക്തിയുടെ 70 സെന്റ്‌ സ്ഥലമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഈ ഭൂമി നല്‍കണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്നതാണ്‌ സത്യം. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കടവൂര്‍-ഒടിയപാറ റോഡ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിനായി ദുരന്തശേഷം അഞ്ച്‌ മാസം കഴിഞ്ഞ്‌ ഒന്നേല്‍ കോടി രൂപ അനുവദിച്ചെന്ന്‌ പ്രഖ്യാപനമുണ്ടായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ല. ഈ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാമെന്ന്‌ ജിയോളജി വകുപ്പ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ മറ്റുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടി നടപടികള്‍ കൈക്കൊള്ളുമെന്നും എംഎല്‍എയും കൂട്ടരും ദൃശ്യമാധ്യമങ്ങള്‍ മുമ്പാകെ കൊട്ടിഘോഷിക്കുകയുണ്ടായെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നലെ സ്ഥലം എംഎല്‍എ ജോസഫ്‌ വാഴക്കന്റെ നേതൃത്വത്തില്‍ അനുസ്മരണസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ദുരന്തബാധിതരെയും പ്രദേശവാസികളെയും ഇനിയും അപമാനിക്കാനായിരുന്നോ അനുസ്മരണസമ്മേളന പ്രഹസനമെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കഞ്ഞി കുമ്പിളില്‍തന്നെ, എംഎല്‍എ വന്നാലും എംപി വന്നാലും മന്ത്രി വന്നാലും തങ്ങളുടെ ഈ ദുരവസ്ഥക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന്‌ ഈ മേഖലയിലെ ദുരന്തത്തിനിരയായവരും പാവപ്പെട്ടവരും വിശ്വസിക്കുന്നു.

പി.കെ.ബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.