Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണവും സമരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 10:45 pm IST
in Vicharam

കേരളം, പ്രത്യേകിച്ച് തലസ്ഥാന നഗരം ഇന്ന് ഭീതിയുടെ നിഴലിലാണ്. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ആശങ്കയാണ് ഉളവായിട്ടുള്ളത്. ഭരണം നിലനിര്‍ത്താനുള്ള ഒരുക്കവും സമരം വിജയിപ്പിക്കാനുള്ള കരുതലുമായി ഇടത്-വലത് മുന്നണികള്‍ വെല്ലുവിളിക്കുമ്പോള്‍ ജനങ്ങളുടെ ഇടനെഞ്ചാണ് പിടയുന്നത്. പട്ടാളവും സായുധസേനകളും പോലീസും ഒരു ഭാഗത്ത്, ജീവന്‍ നല്‍കിയും ആവശ്യം അംഗീകരിപ്പിക്കുമെന്ന വാശി മറുഭാഗത്ത്. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നുള്ള സാഹചര്യ തെളിവുകളെല്ലാം ഉണ്ടെന്നാണ് കേരളം വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായിരുന്നവര്‍ ഇടനിലക്കാരും ഏജന്റുമായി നിന്നുകൊണ്ടുതന്നെയാണ് സോളാര്‍ തട്ടിപ്പു വിപുലമാക്കാന്‍ കഴിഞ്ഞതെന്ന് ഇന്നൊരു വെറും ആരോപണമാണെന്ന് പറഞ്ഞൊഴിയാനാവില്ല. കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായതുകൊണ്ടാണല്ലോ ”എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന്” കോടതിക്കു തന്നെ ചോദിക്കേണ്ടിവന്നത്. ദുരൂഹതകള്‍ ഏറെയാണ്. അത് മുഴുവന്‍ പുറത്തുകൊണ്ടുവരികതന്നെ വേണം. അതിന് ഇന്ന് നടത്തുന്ന അന്വേഷണം പരിമിതമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് പല ഉന്നതരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. പ്രതികളെ പൂട്ടിക്കെട്ടാനുള്ളതല്ല കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണമെന്ന ആരോപണം നിസ്സാരമല്ല. അതുകൊണ്ടുതന്നെയാണ് ഒരു ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് കേരളം ഒന്നടങ്കവും ആവശ്യപ്പെടുന്നത്. അതിന് വഴിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ന്യായവുമാണ്.

ഇടതുമുന്നണിയുടെ മാത്രം ആവശ്യമാണിതെന്ന ധാരണയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരുമുന്നണിയിലുമില്ലാതെ ജനങ്ങളുടെ മുന്നണിയില്‍ നിന്നുകൊണ്ട് ബിജെപി അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരായ പ്രക്ഷോഭത്തിലാണ്. സംസ്ഥാന വ്യാപകമായി ബിജെപി സമാധാനപരമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭരണ മുന്നണിയിലെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിക്കാര്‍ തന്നെയും സംശയം ദൂരീകരിക്കാന്‍ സമഗ്രമായ അന്വേഷണം ആഗ്രഹിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി ഇടതുമുന്നണി ഇന്നാരംഭിക്കുന്ന രണ്ടാം ഘട്ട സമരവും അതിനെതിരായ തയ്യാറെടുപ്പുമാണ് ഭയാനകമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. അനിശ്ചിതകാല സെക്രട്ടേറിയറ്റ് വളയലാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളയലും പിക്കറ്റിംഗുമൊന്നും പുതുമയുള്ളതല്ല. പക്ഷേ ഒരാളെപ്പോലും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കാന്‍ വിടില്ലെന്നും ഒരു കവാടവും തുറക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് തീരുമാനം. സ്വാഭാവികമായും ഇത് സംഘര്‍ഷത്തിനും ഒരു പക്ഷേ ബല പരീക്ഷണത്തിനും വഴിവയ്‌ക്കും. അങ്ങനെയൊരു സ്ഥിതിയുണ്ടായാലത് തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന് സഹായകമായ സാഹചര്യമാണ് ഉണ്ടാക്കുക. പ്രതിപക്ഷത്തിന്റെ അക്രമസമരമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന്  പറഞ്ഞൊഴിയാന്‍ അവര്‍ക്ക് കഴിയും. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും അതിനുവേണ്ടിയാണ് ഈ ഒരുക്കങ്ങളെല്ലാമെന്നും ഇപ്പോള്‍ തന്നെ അവര്‍ ആവര്‍ത്തിക്കുകയാണ്.

സമരം ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. ഒരു വിഭാഗത്തിന്റെ സമരം മറുവിഭാഗത്തിന്റെ അവകാശത്തെ ഹനിക്കുന്നതാകാന്‍ പാടുള്ളതല്ല. പക്ഷേ ജനകീയ സമരത്തെ അടിച്ചൊതുക്കി ഭരിച്ചുകളയാമെന്ന് കരുതുന്നതും മൗഢ്യമാണ്. ആരോപണവിധേയരായ ഭരണക്കാര്‍ അധികാരം ഒഴിയുന്നതാണ് കീഴ്‌വഴക്കം. കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സില്‍ ഒരഴിമതിയും നടത്തിയതിന്റെ പേരിലല്ലല്ലോ അടുത്തിടെ രാജിവച്ചത് ? ബന്ധുവിന്റെ തട്ടിപ്പിന്മേല്‍ ബന്‍സലിന്റെ പേരും ചേര്‍ത്ത് ആരോപണം വന്നപ്പോള്‍ രാജിവയ്‌ക്കേണ്ടിവന്നു. എന്തുകൊണ്ട് സംശുദ്ധ രാഷ്‌ട്രീയം പറയുന്ന ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കുന്നില്ല ? എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ല? ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ വഴിനടക്കാന്‍ പോലും വിടില്ലെന്ന് പ്രഖ്യാപനവുമായി പുതിയൊരു സമരരീതി അവലംബിക്കുന്നതും അഭികാമ്യമാണോ എന്നും ചിന്തിക്കണം. ഭരണവും സമരവും ജനങ്ങള്‍ക്ക് സഹായകമാകണം. സംഹാരമായിത്തീരരുത്. എന്നാലിപ്പോള്‍ ജനങ്ങളൊക്കെ പരിഭ്രാന്തരായിരിക്കുന്നു. മനസമാധാനത്തോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥായാണുണ്ടായിരിക്കുന്നത്. സമരം വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷവും നേരിടാന്‍ പട്ടാളത്തെപ്പോലും ഒരുക്കിനിര്‍ത്തിയ സര്‍ക്കാരും തന്നെയാണ് ഇതിന് ഉത്തരവാദി. ഇതല്‍പ്പം കടന്ന കൈ ആയിപ്പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.