Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശക്തിദുര്‍ഗ(ം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 09:03 am IST
in Vicharam

സര്‍വം നശിപ്പിച്ച്‌ പിന്മാറിയ ഉത്തരാഖണ്ഡ്‌ പ്രളയത്തിന്റെ ശേഷിപ്പുകള്‍ മനുഷ്യദുരയുടെ ഭയാനകത വിളിച്ചു പറയുമ്പോഴും സ്വാര്‍ത്ഥത അസ്ഥിയില്‍പിടിച്ച രാഷ്‌ട്രീയ ഭരണനേതൃത്വം ഒന്നും പഠിക്കുന്നില്ല. തിന്നുമുടിച്ചും കുത്തിക്കവര്‍ന്നും പ്രകൃതിയെ പ്രകോപിപ്പിക്കുകയാണ്‌ പിന്നെയും പിന്നെയും അവന്‍. തനിക്കും തന്റെ പിള്ളയ്‌ക്കും തീറെഴുതിക്കിട്ടിയാണ്‌ വിശാല ഹൈമവതഭൂമി എന്ന മട്ടിലൊരു ആക്രാന്തം. ഉത്തരപ്രദേശം വാഴുന്ന അഖിലേഷ്‌ കുമാര്‍ യാദവനും വന്ദ്യപിതാശ്രീ മുലായം സിംഗ്‌ യാദവനും കൂടി കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക്‌ അതിരുകള്‍ തീര്‍ത്ത്‌ ഒരു ശക്തിദുര്‍ഗ അവതരിച്ചതാണ്‌ വിന്ധ്യനപ്പുറത്ത്‌ ഇപ്പോള്‍ ചൂട്‌ പിടിച്ച വര്‍ത്തമാനം. നമുക്കിവിടെ സോളാറും സരിതയും ചാണ്ടിയും ജോപ്പനുമൊക്കെ വാര്‍ത്തകളില്‍ ഉരുള്‍പൊട്ടിയൊലിക്കുമ്പോള്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ക്ക്‌ കാര്യമായ ഇടമുണ്ടാകില്ല.

പ്രശ്നം നമ്മുടെ നിളയും പമ്പയും പെരിയാറുമൊക്കെ നേരിടുന്നത്‌ തന്നെ. യമുനാനദിയുടെ സംരക്ഷണത്തിന്‌ കച്ചമുറുക്കിയ ഒരു ഐഎഎസുകാരിയാണ്‌ യുപി ഭരണാധികാരികള്‍ക്ക്‌ തലവേദനയായത്‌. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൊണ്ട്‌ പുറത്താക്കലും വിശദീകരണമാരായലുമൊക്കെ ക്രമത്തില്‍ നടക്കുന്നുണ്ടെങ്കിലും ഗൗതംബുദ്ധ്‌ നഗറിലെ സബ്‌ ഡിവിഷണല്‍ മജിസ്ട്രേറ്റ്‌ ആയ ഇരുപത്തെട്ടുകാരി ദുര്‍ഗാ ശക്തി നാഗ്പാല്‍ ആം ആദ്മിയുടെ മനസ്‌ കവര്‍ന്നിരിക്കുന്നു.

യമുനാനദിയുടെ തീരമിടിച്ചും കരള്‍ പിളര്‍ന്നും ലോഡ്‌ കണക്കിന്‌ മണ്ണ്‌ കടത്തിയ കൊള്ളസംഘത്തെ രായ്‌ക്കുരാമാനം പിടിച്ചകത്താക്കിയതിന്റെ പേരിലാണ്‌ മുലായംപുത്രന്‍ അഖിലേശന്‍ ദുര്‍ഗയ്‌ക്ക്‌ സസ്പെന്‍ഷന്‍ നല്‍കിയത്‌. പക്ഷേ പിതാശ്രീ പണ്ടേ മൗലാന സിംഗ്‌ യാദവന്‍ എന്ന്‌ പേര്‌ കേട്ടിരുന്ന ആളായതിനാല്‍ സംഗതി പറഞ്ഞ്‌ പറഞ്ഞ്‌ അല്‍പം വര്‍ഗീയമാക്കി. ഗ്രേറ്റര്‍ നോയിഡയിലെ കദര്‍പ്പൂരില്‍ അനുമതിയില്ലാതെ, ചട്ടം ലംഘിച്ച്‌ നിരത്തിലേക്കിറക്കിക്കെട്ടിയ മുസ്ലീം പള്ളിയുടെ ഒരു ഭിത്തി ദുര്‍ഗയുടെ ഉദ്യോഗസ്ഥര്‍ ഇടിച്ചുനിരത്തി. ബ്രഹ്മഹത്യാപാപത്തേക്കാള്‍ വലിയ തെറ്റ്‌. മേറ്റ്ന്തും പൊറുക്കാം. ലോലഹൃദയരും അതിവേഗം മുറിപ്പെടുന്ന വികാരങ്ങളുടെ ഉടമകളുമായ ന്യൂനപക്ഷത്തിന്റെ ആരാധനാലയത്തിന്‌ നേരെയാണ്‌ ദുര്‍ഗയുടെ കളി. മേറ്റ്ന്ത്‌ ചെയ്താലും ഇത്‌ പാടുണ്ടോ എന്നാണ്‌ മൗലാനാ യാദവന്റ ചോദ്യം. ഈ ചോദ്യം ഒന്നുകൂടി ഉറക്കെ ചോദിച്ചാല്‍ പാടില്ലെന്ന്‌ കൂടെക്കൂടാന്‍ ഇടതും വലതും ഒപ്പം വരുമെന്ന്‌ മുലായത്തിന്‌ അറിയാം. പോരാഞ്ഞ്‌ ഛത്തീസ്ഗഢില്‍ നിന്ന്‌ യുപിയിലെത്തിയ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ പേര്‌ ദുര്‍ഗ, ലക്ഷ്യം യമുനയുടെ രക്ഷ, നടപടി പള്ളിക്കെതിരെ….. പോരേ പൂരം. അങ്ങനെ പറഞ്ഞ്‌ പറഞ്ഞ്‌ ദുര്‍ഗ ശക്തി നാഗ്പാലും ആര്‍എസ്‌എസുകാരിയാകുന്നു. അതാണ്‌ മൗലാന യാദവന്റെ പ്രചാരതന്ത്രം.

2010 ബാച്ചില്‍ യുപി കേഡറില്‍ ഐഎഎസുകാരിയായ ദുര്‍ഗയുടെ ആദ്യ ദൗത്യം മൊഹാലിയില്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ആയിട്ടായിരുന്നു. ഐഎഎസുകാരനായ അഭിഷേക്‌ സിംഗിനെ വിവാഹം കഴിച്ച്‌ യുപിയിലെത്തിയ ദുര്‍ഗയെ കാത്തിരുന്നത്‌ ഗാസിയാബാദിലെ എസ്ഡിഎം ചുമതല. അവിടെ നിന്ന്‌ വിവാദം കത്തിനില്‍ക്കുന്ന ഗൗതംബുദ്ധ്‌ നഗറിലെത്തുമ്പോള്‍ അവിടം മണ്ണ്‌ മാഫിയയുടെ വിളയാട്ടഭൂമിയാണ്‌. നോയിഡയും ഫരീദാബാദും ദല്‍ഹിയും അതിരിടുന്ന യമുനയുടെയും ഹിന്റണ്‍ നദിയുടെയും തീരങ്ങള്‍ പണ്ടേക്കുപണ്ടേ കൊള്ളക്കാരുടെ മണ്ണുമാന്തിയന്ത്രങ്ങള്‍ വിഴുങ്ങി. പരാതികളും പൊതുതാല്‍പര്യഹര്‍ജികളും ഒന്നിനുപിറകെ ഒന്നായി ചെന്നപ്പോള്‍ ലഖ്നൗവിലെ അധികാരകേന്ദ്രങ്ങള്‍ക്ക്‌ ചൂട്‌ തട്ടി. നടപടി ആവശ്യപ്പെട്ട്‌ എസ്ഡിഎമ്മിന്‌ നിര്‍ദേശം നല്‍കി. ദുര്‍ഗ വേട്ടയ്‌ക്കിറങ്ങിയതോടെ ഗ്രേറ്റര്‍ നോയിഡയിലെ മണ്ണ്‌ മാഫിയ കിടുങ്ങി.

കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി വന്നു. മണലൂറ്റ്‌ തടയാന്‍ സ്പെഷ്യല്‍ മൈനിംഗ്‌ സ്ക്വാഡ്‌(എസ്‌എംഎസ്‌) രൂപീകരിച്ചു. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പരിസ്ഥിതി പ്രത്യാഘാതങ്ങളെ കുറിച്ച്‌ തെല്ലും ചിന്തിക്കാതെ, ആരുടെയും അനുമതിയില്ലാതെ ദിനംപ്രതി 350-450 ലോഡ്‌ മണ്ണ്‌ രാവും പകലും ഭേദമില്ലാതെ കടത്തുന്നു. നൂറ്‌ കോടിമുതല്‍ അഞ്ഞൂറ്‌ കോടി വരെ കള്ളപ്പണം ഇതിന്റെ പേരില്‍ ഒഴുകുന്നു. മണല്‍ കടത്ത്‌ ഈ നിലയില്‍പോയാല്‍ യമുന വഴി മാറിയൊഴുകുമെന്ന്‌ പാരിസ്ഥിതിക ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ്‌ നല്‍കി.

ഏപ്രില്‍ വരെ 22 കേസുകള്‍, 17 എഫ്‌ഐആര്‍. ഏപ്രില്‍ മുല്‍ ജൂണ്‍ വരെ കസ്റ്റഡിയിലായത്‌ 297 വാഹനങ്ങള്‍. പിഴ ഈടാക്കിയ തുക 87 ലക്ഷത്തി മുപ്പത്തിനാലായിരം രൂപ. റവന്യൂ, പോലീസ്‌, ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പുകളിലെ ഉദ്യോഗസ്ഥര ഏകോപിപ്പിച്ച്‌ യമുനയുടെ രക്ഷയ്‌ക്ക്‌ ദുര്‍ഗ പ്രത്യേക വ്യൂഹം ചമച്ചു. അസ്ഗര്‍പൂരും നംഗലയും വാജിദിപ്പൂരും ഛപ്രോളിയും ഗുലാവ്ലിയും കാംബക്ഷ്പൂരും ജഗന്‍പൂരുമടക്കമുള്ള മണല്‍ക്കൊള്ളക്കാരുടെ മടകളിലേക്ക്‌ ശക്തിദുര്‍ഗയുടെ പട ഇരച്ചുകയറി. ഇതോടെ മുലായംപുത്രന്‌ ഇരിക്കപ്പൊറുതി നഷ്ടമായി. അഖിലേശകുമാരന്റെ വലംകൈയും സംസ്ഥാന മന്ത്രിസഭയിലെ ഉന്നതനുമായ നരേന്ദ്രഭട്ടിയുടെ ചെല്ലക്കുട്ടികള്‍ക്ക്‌ തീറെഴുതിക്കിട്ടിയതാണ്‌ യമുനയിലെ മണ്ണെന്നറിയാത്ത ദുര്‍ഗയെ കൊന്നുതള്ളാനായി പിന്നെ ആലോചന. ദുര്‍ഗയെ കിട്ടാതായപ്പോള്‍ ആക്രമണം മൈനിംഗ്‌ ഓഫീസര്‍ ആശിഷ്കുമാറിനെതിരെയായി. മൂന്ന്‌ തവണയാണ്‌ ആശിഷ്‌ വധശ്രമത്തില്‍നിന്ന്‌ രക്ഷപ്പെട്ടത്‌. ഫെബ്രുവരിയിലായിരുന്നു അവസാനത്തെ ആക്രമണം. ഏപ്രിലില്‍ ദുര്‍ഗാ നാഗ്പാലിനെതിരെയും ആക്രമണം നടന്നു. ഒന്നും ഫലിക്കാതെ വന്നപ്പോഴാണ്‌ ജൂലൈ 25ന്‌ ആശിഷിനെ ബുലാന്റ്ഷഹറിലേക്ക്‌ സ്ഥലംമാറ്റി ദുര്‍ഗയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

അതിനിടെയാണ്‌ ഗ്രേറ്റര്‍ നോയിഡയിലെ റാവുപുരയില്‍ കദര്‍പ്പൂര്‍മേഖലയില്‍ അനുമതിയില്ലാതെ പൊതുസ്ഥലം കയ്യേറി ഒരു പള്ളിയുടെ നിര്‍മ്മാണം നടക്കുന്നതായി പരാതി. നടപടിയെടുക്കാന്‍ സിജെഎമ്മിന്റെ നിര്‍ദേശം. ഇറക്കിക്കെട്ടിയ പള്ളിയുടെ ഭിത്തി ഗൗതംബുദ്ധ്‌ നഗര്‍ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. അതോടെ മുലായത്തിന്റെ കുടിലബുദ്ധി ഉണര്‍ന്നു. ദുര്‍ഗ മുസ്ലീം വിരോധിയാണെന്ന്‌ പ്രചാരണമഴിച്ചുവിട്ടു.

ജൂലൈ 28ന്‌ രാത്രി നരേന്ദ്രഭട്ടിയുടെ പതിനഞ്ച്‌ ചെല്ലക്കുട്ടികളെ ദുര്‍ഗയുടെ എസ്‌എംഎസ്‌ ടീം പൊക്കി അകത്താക്കി. 26 വാഹനങ്ങള്‍ പിടിച്ചു. ഏഴ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട്‌ കോടി രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കി. ഒടുവില്‍ ദുര്‍ഗയ്‌ക്ക്‌ സസ്പെന്‍ഷന്‍. അതോടെ എല്ലാം ഭദ്രമാകുമെന്ന്‌ കരുതിയ മുലായംസിംഗിന്റെയും മകന്റെയും സ്വപ്നങ്ങള്‍ക്ക്മേല്‍ കല്ലുമഴ. പൊതുസമൂഹം ശക്തിദുര്‍ഗയുടെ സസ്പെന്‍ഷനെതിരെ രംഗത്തുവന്നു. സന്നദ്ധസംഘടനകളും സര്‍വസാധാരണക്കാരും ദുര്‍ഗയ്‌ക്കുവേണ്ടി മുദ്രാവാക്യം മുഴക്കുന്നു. ഗംഗയെയും യമുനയെയും രക്ഷിക്കാന്‍ പ്രിജ്ഞയെടുത്ത അനേകായിരങ്ങള്‍ ദുര്‍ഗ നാഗ്പാലിന്‌ വേണ്ടി ധര്‍മ്മസമരത്തിനിറങ്ങുന്നു. കദര്‍പ്പൂരിലെ പള്ളിമതില്‍കാട്ടി വര്‍ഗീയകാര്‍ഡ്‌ കളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മുലായം സിംഗ്‌ യാദവന്‍ ഒടുവില്‍ സഹായത്തിന്‌ ഭൂമാഫിയയുടെ സൂപ്പര്‍കിംഗ്‌ ആയി വാഴുന്ന റോബര്‍ട്ട്‌ വാധ്രയെ കാണുന്നുവെന്നാണ്‌ ഇപ്പോഴത്തെ വാര്‍ത്ത. അമ്മായിയമ്മയും അളിയനും കൂടി കൂട്ടിന്‌ വന്നാല്‍ യമുനയല്ല ഹിമാലയം തന്നെ വിഴുങ്ങിക്കളയും ഈ കൊള്ളസംഘം.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.