ഹൈദരാബാദ്: ഹൈദരാബാദിനെ ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തെലങ്കാന ഇതര നേതാക്കള്‍. തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് ആന്ധ്ര തലസ്ഥാനമായ ഹൈദരാബാദ് തര്‍ക്കവിഷയമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ സന്ദര്‍ഭത്തില്‍ ഇതിന് വലിയ പ്രസക്തിയുണ്ടെന്നു തെലുങ്കുദേശം പാര്‍ട്ടി വക്താവു സുധീഷ് റാംഭോട്‌ല പറഞ്ഞു. അതിനായി ഇവര്‍ ഭരണഘടന ശില്പിയായ ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ ഹൈദരാബാദിനെ രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും കൂട്ടു പിടിക്കുന്നു.
തെലുങ്കാന വിഷയം പരിഗണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു മുമ്പില്‍ സംസ്ഥാനത്തു നിന്നുള്ള പാര്‍ട്ടി എംപിയായ അരുണ്‍ കുമാറും ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാതെ രണ്ടാം തലസ്ഥാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
















