Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആസ്വാദ്യം ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 09:13 am IST
inVaradyam

നവതിയിലെത്തി, ആ ജീവിതം അനുകരണാര്‍ഹം തന്നെ. ഇതുപോലെ ആസ്വദിക്കുന്ന ജീവിതം വളരെ കുറവ്‌. രാവിലെ 8 മണിയായാല്‍ പതിയെ പതിയെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ ലൂയീസ്‌ മാഷെത്തും. ശുഭ്രവസ്ത്രധാരിയായ അദ്ദേഹത്തിന്റെ പോക്കറ്റില്‍ മൊബെയില്‍ ഫോണ്‍, വിളി കേള്‍ക്കാന്‍ വേണ്ടി മാത്രം ഒരു ചരടില്‍ കോര്‍ത്ത്‌ സൂക്ഷിക്കുന്നു. ഒരു കാലന്‍ കുടയും. സദാ പ്രസന്നവദനനായ മാഷിനെ ആരും ശ്രദ്ധിക്കും. എല്ലാവരേയും പരിചയപ്പെടും. ആദ്യം വരുന്ന വണ്ടിയില്‍ എറണാകുളത്തേക്ക്‌. കടുപ്പശ്ശേരിയിലെ വീട്ടില്‍ നിന്ന്‌ രാവിലെ അല്‍പ്പം കഞ്ഞിയാണ്‌ പ്രാതല്‍. എറണാകുളം സൗത്തില്‍ ചെന്നാല്‍ വേണാട്‌ എക്സ്പ്രസ്‌ എത്തിയാല്‍ അതില്‍ കയറും.

പരിചയക്കാരും പുതുശക്കാരും അവരെയെല്ലാം വരവ്‌ വെച്ച്‌ വേണാടിന്റെ അങ്ങേത്തലമുതല്‍ നടത്തം തുടങ്ങും. ഒട്ടേറെപ്പേരുമായി ഹൃദയം പങ്കുവെക്കും. ഷൊര്‍ണ്ണൂരെത്തിയാല്‍ അവിടെ ഭക്ഷണം. കാന്റീനിലുള്ളവര്‍ അദ്ദേഹത്തിനെ പുത്രതുല്യ സ്നേഹത്തോടെ പരിചരിക്കും. അടുത്ത വണ്ടി വഴി എറണാകുളത്തേക്ക്‌. സൗത്തില്‍നിന്ന്‌ 4 ന്‌ പുറപ്പെടുന്ന എക്സിക്യൂട്ടീവിന്‌ വീട്ടിലേക്ക്‌ തിരിക്കും. സന്ധ്യക്ക്‌ മുന്‍പേ വീടണയും. കുളിയും പ്രാര്‍ത്ഥനയും ഭക്ഷണവും.

മഴക്കാലമായതിനാല്‍ ഇപ്പോള്‍ ഉച്ചക്ക്‌ ഷൊര്‍ണൂര്‍ക്കില്ല. തൃശ്ശൂരില്‍ അവസാനിപ്പിക്കും. അടുത്ത വണ്ടിയില്‍ എറണാകുളത്തേക്ക്‌ തിരിക്കും. ഇതിനിടയില്‍ തൃശ്ശൂരില്‍ ആശുപത്രി സന്ദര്‍ശനം പതിവുണ്ട്‌. കാന്‍സര്‍ രോഗം, വൃക്ക തകരാറിലായവര്‍ അവര്‍ക്കെല്ലാം നല്‍കുന്ന അകമഴിഞ്ഞ സഹായമാണ്‌ ലൂയീസ്‌ മാഷുടെ ദൈവാരാധന. തൃശ്ശൂരിലെ ഒരു ഉദ്യോഗസ്ഥനുണ്ട്‌. അദ്ദേഹവുമായുള്ള യാത്രയാണ്‌ ആശുപത്രിയിലേക്കുള്ളത്‌. നടക്കാന്‍ വയ്യായ്‌കയും ഉദ്യോഗസ്ഥന്‌ പ്രമോഷന്‍ വന്നതുമാണ്‌ വഴികള്‍ തിരിക്കാന്‍ ഇടവന്നത്‌.

മാഷ്‌ അധ്യാപകന്‍ ആയിരുന്നു. ഭാര്യ മരിച്ചിട്ട്‌ പതിമൂന്ന്‌ വര്‍ഷം. ഏകാന്തതയാല്‍ വശം കെട്ടു. പിന്നെ തോന്നിയതാണ്‌ ഈ ഉപായം. യാത്ര തന്നെ യാത്ര. സീസണ്‍ ടിക്കറ്റു മാത്രം. ആയിരക്കണക്കിന്‌ പരിചയക്കാരുണ്ട്‌. കുട്ടികള്‍ മുതല്‍ പടുവൃദ്ധന്‍വരെ. മനസ്സിന്‌ ആനന്ദം തന്നെ. വേറെ ചിന്തകളൊന്നും മനസ്സിനെ അലട്ടില്ല. മാര്‍ഗദര്‍ശിയാണ്‌ ഈ മനുഷ്യന്‍. റിട്ടയര്‍ ചെയ്ത്‌ കുടുംബത്ത്‌ കുത്തിയിരിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്‌. അവര്‍ക്ക്‌ അവര്‍ തന്നെ കാരാഗൃഹം പണിയുകയാണ്‌. നിത്യേന പുതിയ പുതിയ മുഖങ്ങളെ പരിചയപ്പെടാം. അവരുടെ ചരിത്രം പഠിക്കാം. ദേശത്തെ മനസ്സിലാക്കാം. മറന്നുപോയ പലരേയും ഓര്‍മയിലേക്കെടുക്കാം എന്നിങ്ങനെ നൂറ്‌ നൂറ്‌ കാര്യങ്ങള്‍. വിധിയെ തോല്‍പ്പിക്കുകയാണ്‌ ഈ മനുഷ്യന്‍. പതുക്കെയുള്ള നടത്തം. ട്രെയിനില്‍നിന്നിറങ്ങാന്‍ ചെറിയ സഹായം വേണം. പ്ലാറ്റ്ഫോം മാറാന്‍ ഗോവണി വഴി കയറിയിറങ്ങും. എറണാകുളത്തും തൃശ്ശൂരും എല്ലായിടത്തും ഇങ്ങനെ തന്നെ. മക്കള്‍ രണ്ടാണും മൂന്നു പെണ്ണും. ആണ്‍മക്കള്‍ ബാങ്ക്‌ മാനേജര്‍മാര്‍. പെണ്‍മക്കളും വലിയ നിലയില്‍ തന്നെ. ആരുടേയും സഹായമില്ലാതെ കഴിഞ്ഞുകൂടാന്‍ തന്നെയാണ്‌ മാഷുടെ ഉറച്ച തീരുമാനം. അസുഖങ്ങളെല്ലാം ഈ ഗുരുവര്യനോട്‌ തോറ്റ്‌ പിന്മാറുകയാണ്‌. മാധ്യമങ്ങള്‍ പലതും മാഷുടെ ജീവിതം പകര്‍ത്തുകയും ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്‌. അതിനാല്‍ മാലോകരെല്ലാം ഇദ്ദേഹത്തെ നന്നായിട്ടറിയും.എനിക്കും ഇതുപോലെയാവണം എന്നു കരുതി ഇറങ്ങിത്തിരിച്ചവര്‍ ഏറയുണ്ടെന്നാണ്‌ മാഷ്‌ ചിരിച്ചുകൊണ്ട്‌ പറയുന്നത്‌. യാതൊരു ഓര്‍മക്കുറവും അദ്ദേഹത്തെ പിടികൂടിയിട്ടില്ല. ജീവിതം ആസ്വദിക്കുകയാണ്‌ മാഷ്‌. വിഭവസമൃദ്ധമായ സദ്യ ഉണ്ണുംപോലെ.

പാലേലി മോഹന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.