Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈക്കത്തപ്പന്റെ ഉപാസകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:40 pm IST
in Vicharam

മലയാള സിനിമാ സംഗീതത്തെ സാധാരണക്കാരന്റെ മനസ്സിലേക്ക്‌ ആഴത്തില്‍ പതിപ്പിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു വി.ദക്ഷിണാമൂര്‍ത്തി. സംഗീതത്തെ ദൈവീകമായി കണ്ട അദ്ദേഹത്തിന്‌ വൈക്കത്തപ്പനും സംഗീതവും ഒരുപോലെയായിരുന്നു.

ശാസ്ത്രീയ സംഗീതത്തേയും ശുദ്ധ സംഗീതത്തേയും ജനപ്രിയ ചലച്ചിത്രഗാനങ്ങളില്‍ സമന്വയിപ്പിച്ച മഹാപ്രതിഭയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം മാത്രം ശ്രീ വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ച വി.ദക്ഷിണാമൂര്‍ത്തി എങ്ങനെ അഞ്ഞൂറോളം കീര്‍ത്തനങ്ങള്‍ അറിയാവുന്ന മഹാവിദ്വാനായി എന്നതിനു പിന്നില്‍ നിരന്തരമായ അധ്വാനത്തിന്റെയും സാധനയുടെയും ചരിത്രമുണ്ട്‌. രാഗത്തിലധിഷ്ടിതമായ സിനിമാ സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിന്റെ പ്രത്യേകത.

രാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വി. ദക്ഷിണാമൂര്‍ത്തി എന്ന സംഗീത സംവിധായകന്റെ പ്രാഗദ്ത്ഭ്യം കാണുന്നത്‌ അദ്ദേഹം ഒരേ രാഗത്തില്‍ ചെയ്ത പല പാട്ടുകളും എങ്ങിനെ ഒന്നിനൊന്ന്‌ വ്യത്യസ്തമായിരിക്കുന്നു എന്ന്‌ നോക്കുമ്പോഴാണ്‌. ആഭേരിയില്‍ അദ്ദേഹം ചെയ്ത അഞ്ചു പാട്ടുകള്‍ നോക്കിയാല്‍ മതി. ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ‘സ്വപ്നസുന്ദരീ നീയൊരിക്കലെന്‍, ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, ‘ഏകാന്തജീവനില്‍ ചിറകുകള്‍ മുളച്ചു, ‘സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം ഇവ ഓരോന്നും ആ രാഗത്തിന്റെ വിവിധ ഭാഗങ്ങള്‍ നമുക്ക്‌ കാട്ടിത്തരുന്നു. എന്നാല്‍ ഓരോന്നും വ്യത്യസ്തമായി നില്‍ക്കുകയും ചെയ്യുന്നു.

ആലപ്പുഴ ജില്ലയിലെ മുല്ലയ്‌ക്കല്‍ തെക്കേമഠത്തില്‍ ഡി.വെങ്കടേശ്വരയ്യരുടേയും പാര്‍വ്വതിയമ്മാളുടേയും മൂത്ത മകനായി പിറന്ന ദക്ഷിണാമൂര്‍ത്തിയെ ഭക്തിമാര്‍ഗത്തിലേക്കും സംഗീതത്തിലേക്കും വഴി നടത്തിച്ചത്‌ അമ്മയായിരുന്നു. സഹോദരങ്ങളെ ഉറക്കാന്‍ അമ്മ പാടിയ താരാട്ടു പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യ പാഠങ്ങള്‍. അതു കേട്ട്‌ ദക്ഷിണാമൂര്‍ത്തിയും പാടാന്‍ തുടങ്ങി. ആറു വയസ്സായപ്പോഴേക്കും അദ്ദേഹം അമ്മയില്‍ നിന്ന്‌ കീര്‍ത്തനങ്ങള്‍ പഠിച്ചു. അമ്മ അദ്ദേഹത്തിന്‌ മുലപ്പാലിനോടൊപ്പം സംഗീതത്തിന്റെ മധുരവും പകര്‍ന്നു നല്‍കി.

പഠനത്തില്‍ പിന്നാക്കമായിരുന്ന ദിക്ഷിണാമൂര്‍ത്തി സ്കൂള്‍ ഫൈനല്‍ തോറ്റതോടെ പഠിപ്പ്‌ നിര്‍ത്തി. ചരിത്ര പരീക്ഷക്ക്‌ ഒരു ചോദ്യത്തിനു പോലും ഉത്തരം അറിയാത്തതിനാല്‍ പരീക്ഷാ കടലാസില്‍ ഒന്നു രണ്ട്‌ വര്‍ണ്ണങ്ങള്‍ ഭംഗിയായി വിസ്തരിച്ച്‌ എഴുതി വച്ച്‌ സ്ഥലം വിടുകയായിരുന്നു. തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയുടെ കീഴില്‍ ഫോര്‍ത്ത്‌ ഫോറം മുതല്‍ക്കേ ശാസ്ത്രീയ സംഗീത പഠനം നടത്തിവന്ന അദ്ദേഹം പരീക്ഷാ തോല്‍വിക്കു ശേഷം വര്‍ണ്ണങ്ങള്‍ പാടി ജീവിക്കാമെന്ന്‌ തീരുമാനിച്ചു. പതിമൂന്നാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലായിരുന്നു ആദ്യത്തെ കച്ചേരിയുടെ അരങ്ങേറ്റം നടന്നത്‌. ഒരു ദിവസം സുഹൃത്തായ രങ്കന്റെ വീട്ടിലിരിക്കുമ്പോള്‍ അയാളുടെ അച്ഛനായ ബഹന്‍ കിടണ്ണ ഊണു കഴിച്ച സംതൃപ്തിയോടെ വൈക്കത്തപ്പാ, അന്നദാനപ്രഭോ എന്ന്‌ ഭക്തിപുരസരം ഉരുവിടുന്നത്‌ ദക്ഷിണാമൂര്‍ത്തി കേള്‍ക്കാനിടയായി. എന്താണ്‌ അതിന്റെ അര്‍ത്ഥമെന്ന്‌ അദ്ദേഹം തിരക്കി. വൈക്കത്തപ്പന്‍ വിചാരിച്ചാല്‍ സാധിക്കാത്തത്‌ ഒന്നുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന്‌ ദക്ഷിണാമൂര്‍ത്തി വിചാരിച്ചു. അന്നുമുതല്‍ എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും വൈക്കത്തപ്പാ, അന്നദാനപ്രഭോ എന്ന്‌ വിളിച്ച്‌ ദക്ഷിണാമൂര്‍ത്തി പ്രാര്‍ത്ഥിക്കാനാരംഭിച്ചു. പതിനൊന്നാമത്തെ ദിവസം ഗഞ്ചിറ വിദ്വാന്‍ കൃഷ്ണയ്യര്‍ അര്‍ദ്ധരാത്രി കതകില്‍ മുട്ടി, വൈക്കത്ത്‌ ഒരു കച്ചേരിക്ക്‌ പുറപ്പെടണമെന്ന്‌ അറിയിച്ചു.

പിന്നീട്‌ വൈക്കത്തപ്പന്റെ ഉപാസകനായി ജീവിക്കാന്‍ ദക്ഷിണാമൂര്‍ത്തിയെ പ്രേരിപ്പിച്ചത്‌ ഈ ക്ഷണമായിരുന്നുവെന്ന്‌ ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. അന്ന്‌ വൈക്കത്ത്‌ ഒരു കല്ല്യാണത്തിന്‌ കച്ചേരി നടത്താന്‍ പോയ അദ്ദേഹം അവിടെ നിന്ന്‌ മടങ്ങിയില്ല. ഒരു കുട്ടിയെ പാട്ടു പഠിപ്പിക്കാന്‍ ക്ഷണം കിട്ടി. ആഹാരവും മാസം 35 രൂപ ഫീസും കിട്ടും. പിന്നെ,വൈക്കത്തെ പ്രധാനികളുടെ വീടുകളിലെല്ലാം കുട്ടികളെ സംഗീതം പഠിപ്പിക്കാനുള്ള അവസരം കിട്ടി. ട്യൂഷനെല്ലാം കഴിഞ്ഞ്‌ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള കടയിലിരുന്ന്‌ സമയം പോക്കും. ഒരു ദിവസം അതുവഴി വന്ന മൃദംഗവാദകനായ ഒരു സുഹൃത്ത്‌ ദക്ഷിണാമൂര്‍ത്തിയെ ഉപദേശിച്ചു; ഇങ്ങനെയിരുന്ന്‌ സമയം കളയുന്നതെന്തിന്‌? വൈക്കത്തപ്പനെ ഭജിച്ചൂടെ എന്ന്‌.

ചെമ്പൈയെപ്പോലുള്ള മഹാരഥന്മാര്‍ ക്ഷേത്രത്തില്‍ വന്ന്‌ ഭജനമിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നു മുതല്‍ മൂന്നര കൊല്ലം തുടര്‍ച്ചയായി നിര്‍മ്മാല്യ ദര്‍ശനവും ഭജനവും നടത്തി. രാത്രി 9 മുതല്‍ പുലര്‍ച്ചെ നിര്‍മ്മാല്യത്തിനുള്ള ശംഖനാദം മുഴങ്ങുന്നതുവരെ വൈക്കത്തപ്പന്റെ നടയിലുള്ള സമൂഹമാളികയിലിരുന്ന്‌ ദക്ഷിണാമൂര്‍ത്തി എല്ലാം മറന്ന്‌ പാടുമായിരുന്നു. അങ്ങനെ പാടിപ്പാടി പതം വന്നതാണ്‌ തന്റെ ശബ്ദമെന്ന്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.

1950ല്‍ നല്ലതങ്കയിലെ കതക്‌ തുറക്കില്ലയോ എന്ന അഭയദേവ്‌ എഴുതിയ വന്ദന ശ്ലോകത്തിന്‌ ഈണം നല്‍കിക്കൊണ്ടാണ്‌ വി.ദക്ഷിണാമൂര്‍ത്തിയുടെ യുഗം തുടങ്ങുന്നത്‌. മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്ന സംഗീത പ്രതിഭയായിരുന്നു അദ്ദേഹം.

ചില രാഗങ്ങള്‍ സ്വാമി പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നതു കേട്ടാല്‍ ആ രാഗത്തിന്‌ ഇത്ര സൗന്ദര്യമുണ്ടോ എന്ന്‌ തോന്നിപ്പോകും. ‘ഹര്‍ഷബാഷ്പം തൂകി (നീലാംബരി), ‘പൊന്‍വെയില്‍ മണിക്കച്ച (ശങ്കരാഭരണം), ‘കാട്ടിലെ പാഴ്മുളം (കാംബോജി), ‘ഗോപീചന്ദനക്കുറിയണിഞ്ഞു (ഹംസധ്വനി), ‘ആറാട്ടിനാനകളെഴുന്നള്ളി (ആനന്ദഭൈരവി) തുടങ്ങിയവയൊക്കെ ഇതു ശരിവയ്‌ക്കുന്നു. ഖരഹരപ്രിയ എന്ന രാഗത്തോട്‌ ഒരു പ്രത്യേക മമതയുണ്ടായിരുന്നു. ‘ഉത്തരാസ്വയംവരം…’ ഖരഹരപ്രിയയിലാണ്‌. അതൊരു ഹിറ്റായപ്പോള്‍ പിന്നെ എല്ലാ പടത്തിലും ഒരു പാട്ട്‌ ആ രാഗത്തില്‍ ചെയ്യാന്‍ നോക്കി. ‘മനോഹരി നിന്‍ മനോരഥത്തില്‍’, ‘കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കില്‍, ‘ദേവവാഹിനീ തീര ഭൂമിയില്‍, ‘അശോക പൂര്‍ണിമ വിടരും വാനം’, ‘പുലയനാര്‍ മണിയമ്മ, ‘ചിത്രശിലാ പാളികള്‍, ‘കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം’ എന്നീ ഗാനങ്ങള്‍ ഖരഹരപ്രിയയിലാണ്‌.

മലയാളി എന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ്‌ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 2008 ല്‍ തൊണ്ണൂറാം വയസ്സിലും അദ്ദേഹം ഗാനം ചിട്ടപ്പെടുത്തി. രഞ്ജിത്ത്‌ സംവിധാനം ചെയ്ത മിഴികള്‍ സാക്ഷിയായിരുന്നു അവസാന ചിത്രം. മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

ആര്‍. പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.