Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സരസ്വതി നദിയുടെ ഉദ്ഭവം കണ്ടെത്താന്‍ സര്‍ക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:15 pm IST
inIndia

ന്യൂദല്‍ഹി: വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികളുടെ സമ്മര്‍ദത്താല്‍ തഴയപ്പെട്ടിരുന്ന സരസ്വതിനദിയുടെ ഉദ്ഭവം സംബന്ധിച്ച പഠനം നടത്താന്‍ ഒടുവില്‍ സര്‍ക്കാരും തയ്യാറാകുന്നു.

സരസ്വതി നദിയുടെ ഉദ്ഭവം സംബന്ധിച്ച വ്യക്തത വരുത്തുന്നതിന്‌ പഠനത്തിനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണെന്ന്‌ നിയമമന്ത്രി വി. നാരായണസ്വാമി ലോക്സഭയില്‍ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. ഐഎസ്‌ആര്‍ഒ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇതുസംബന്ധിച്ച പഠനം നടത്തുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സരസ്വതി നദിയുടെ കൈവഴികളെങ്കിലും കണ്ടെത്തുന്നതിന്‌ ഐഎസ്‌ആര്‍ഒ പ്രത്യേകസമിതിയെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

ഹിമാലയത്തില്‍ നിന്നും കച്ച്‌ വരെയുള്ള സരസ്വതി നദി ഒഴുകിയിരുന്ന സാങ്കല്‍പിക മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. സത്ലജിലും യമുനാനദിയിലുമായി ഒഴുകിയിരുന്ന ഹിമാലയത്തില്‍ നിന്നുള്ള നശിക്കാത്ത നദീമാര്‍ഗവും കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ റിമോട്ട്‌ സെന്‍സിംഗ്‌ സാറ്റ്ലൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ്‌ സരസ്വതി നദിയുടെ ഭൂഗര്‍ഭ പാത സംബന്ധിച്ച പഠനങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌. പൗരാണിക ഭൂപടങ്ങളും പുരാവസ്തുരേഖകളും ജലഭൂഗര്‍ഭ പഠനങ്ങളും ഉദ്ഖനന വിവരങ്ങളും വിലപ്പെട്ടതാണ്‌. പ്രധാന ഹാരപ്പന്‍ പ്രദേശങ്ങളായ രാജസ്ഥാനിലെ കലിബംഗാന്‍, ഹരിയാനയിലെ ബന്‍വാലിയും രാഖിഗാര്‍ഹിയും ഗുജറാത്തിലെ ധോലാവിരയും ലോത്തലും സരസ്വതി നദിയുടെ തീരത്താണെന്നാണ്‌ നിരീക്ഷക്കപ്പെട്ടിരിക്കുന്നത്‌.

സിന്ധുനദീതട സംസ്കാരത്തെ യഥാര്‍ഥത്തില്‍ സരസ്വതീ തടസംസ്കാരമെന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഉത്തരാഖണ്ഡിലെ ബന്ധാപുഞ്ചില്‍ നിന്നുമാണ്‌ സരസ്വതിയുടെ നീര്‍ച്ചാലുകള്‍ ഉദ്ഭവിച്ചിരുന്നതെന്ന്‌ ഭൂഗര്‍ഭ-മഞ്ഞ്പാളികളെക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നു.

ആദിബദ്രി, ഭവാനിപൂര്‍, ബല്‍ചാപൂര്‍ എന്നിവിടങ്ങളിലൂടെ കുതിച്ചൊഴുകി പഞ്ചാബിലെ സമതലങ്ങളും കടന്ന്‌ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളെ കുളിരണിയിച്ച്‌ അവസാനം സരസ്വതി അറേബ്യന്‍ സമുദ്രത്തില്‍ പതിച്ചിരുന്നു. കച്ചിലെ മഹാറാണയെ പൊതിഞ്ഞ്‌ പ്രഭാസ്‌ പഠാണിലാണ്‌ നദി സമുദ്രത്തില്‍ പതിക്കുന്നത്‌.

സരസ്വതി നദിക്ക്‌ കുറഞ്ഞത്‌ മൂന്ന്‌ പോഷകനദികളെങ്കിലും ഉണ്ടായിരുന്നതായി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ പറയുന്നു. കൈലാസ പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന ശതദ്രുവാണ്‌ ആദ്യത്തേത്‌. ശിവാലിക്‌ കുന്നുകളില്‍ നിന്നും ഉദ്ഭവിക്കുന്ന ദ്രിശദ്‌വതിയും പഴയ യമുനയും ആണ്‌ അടുത്ത രണ്ടെണ്ണം. ഇവയെല്ലാം ഒരേ ദിശയിലേക്കാണ്‌ ഒഴുകിയിരുന്നത്‌. ഇപ്പോഴിത്‌ അറിയപ്പെടുന്നത്‌ പഞ്ചാബിലെ ഗഗ്ഗര്‍, ഹക്ര, നാര എന്നിങ്ങനെയാണ്‌.

ഈ പ്രദേശത്തെ ജലനിര്‍ഗമന സംവിധാനങ്ങള്‍ക്ക്‌ കുറഞ്ഞത്‌ 8,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ജെയ്സാല്‍മര്‍ മരുഭൂമിക്കടിയിലാണ്‌ ഇത്‌ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതെന്ന്‌ കരുതുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.