Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനസംഖ്യാ വര്‍ധനവും കള്ളപ്പണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 07:34 pm IST
inVicharam

ഭാരതം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്‌. ലോക ജനസംഖ്യയില്‍ നമുക്ക്‌ രണ്ടാം സ്ഥാനമാണ്‌. ഫലഭൂയിഷ്ഠമായ കൃഷി ഇടങ്ങളും പര്‍വത നിരകളും നിബിഡ വനങ്ങളും വന്‍നദികളും വളരെ വിസ്തൃതമായ സമുദ്രങ്ങളും കായലുകളും മറ്റു ജലാശയങ്ങളും ഇവിടെയുണ്ട്‌. വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളും സസ്യങ്ങളും ഇവിടെയുണ്ട്‌. ഇവിടെയുള്ള സമസ്തജീവജാലങ്ങളും സമൃദ്ധമായി ജീവിക്കുവാനുള്ള എല്ലാ പ്രകൃതി വിഭവങ്ങളുംകൊണ്ട്‌ ഭാരതം അനുഗ്രഹീതമാണ്‌.

ഇങ്ങനെ ഒക്കെയായിട്ടും എന്തുകൊണ്ട്‌ കോടിക്കണക്കിന്‌ മനുഷ്യര്‍ ഭാരതത്തില്‍ പട്ടിണി കിടക്കുന്നു. എണ്ണമറ്റ പട്ടിണിമരങ്ങള്‍ നിത്യേന സംഭവിക്കുന്നു. ഗോതമ്പിന്റെയും മറ്റു ഭക്ഷ്യധാന്യങ്ങളുടേയും ഉല്‍പ്പാദനത്തില്‍ നാം മുന്നേറിയിട്ടുണ്ട്‌. കൃഷി ഭൂമിയുടെ വിസ്തൃതി ആശങ്കാജനകമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാലും അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളുടേയും ആധുനിക കൃഷി രീതിയുടേയും ഫലമായി വിളവ്‌ കുറയുന്നില്ല. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ചിലപ്പോഴൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ടെന്നുള്ളത്‌ വിസ്മരിക്കുന്നില്ല. ‘അഴൃശരൗഹ്ൃ‍ല ശി കിറശമ ശെ‍ ഴമായഹല ശി ങീി‍്ീ‍ി‍” എന്ന്‌ ഒരു ചൊല്ലുതന്നെയുണ്ടല്ലോ എന്നിട്ടും കാര്‍ഷികോല്‍പ്പാദനത്തില്‍ നാം വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. എന്നിട്ടും അതിന്റെ ഗുണഫലം എന്തുകൊണ്ട്‌ ജനങ്ങളില്‍ എത്തുന്നില്ല. അതിന്‌ പ്രധാന കാരണം ഭരണരംഗത്തെ അഴിമതിയാണ്‌. അമ്പുകൊള്ളാത്ത വരില്ലാ കുരുക്കളില്‍ എന്നുപറഞ്ഞതുപോലെ നമ്മുടെ രാഷ്‌ട്രീയ രംഗം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്‌. അഴിമതിക്കറ പുരളാത്തവര്‍ ഇല്ലെന്ന്‌ തന്നെ പറയാം. പ്രതിരോധ രംഗം പോലും സംശയത്തിന്റെ നിഴലിലാണ്‌. ഒട്ടനവധി അഴിമതികള്‍ അവിടെയും നടക്കുന്നു എന്ന്‌ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ നാം അറിയുന്നു. ജനങ്ങള്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ അവര്‍ക്ക്‌ കിട്ടും എന്നുപറഞ്ഞതുപോലെ ഭാരതത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ്‌ നമുക്ക്‌ കിട്ടിയിരിക്കുന്നത്‌. വിദേശികളുടെ അടിമകളാകാനാണ്‌ നമ്മുടെ വിധി. ഭരണത്തിലിരിക്കുന്നവര്‍ അധികാരം ഉപയോഗിച്ച്‌ അഴിമതി നടത്തുമ്പോള്‍ ഭരണമില്ലാത്തവര്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ചു അന്യായ മാര്‍ഗങ്ങളിലൂടെ ധനം ആര്‍ജ്ജിക്കുന്നു.

അധിനിവേശ സംസ്കാരത്തിന്‌ അടിമകളായ ജനങ്ങള്‍ ഉപഭോഗ സംസ്കാരത്തില്‍ മുഴുകി ഏത്‌ ഹീന മാര്‍ഗത്തിലൂടെയും ധനാര്‍ജ്ജനം നടത്തി ഭോഗലാലസരായി ജീവിക്കുന്നു. മായം ചേര്‍ക്കല്‍, കരിച്ചന്ത, പുഴ്‌ത്തിവെയ്‌പ്‌, പെണ്‍വാണിഭം മുതലായവ അനുസ്യൂതം നടക്കുന്നു. ഇതിനെയെല്ലാം നിയന്ത്രിക്കാനും ശിക്ഷിക്കാനും ചുമതലപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്കാരായി അധഃപതിപ്പിച്ചുകൊണ്ട്‌ അതിനെ പരിപോഷിപ്പിക്കുന്നു. ഈ വിധത്തിലുള്ള ഒരു ദൂഷിതവലയത്തില്‍പ്പെട്ട്‌ ജനങ്ങള്‍ വട്ടം കറങ്ങുന്നു. ഈ സ്ഥിതിയിലും നമ്മുടെ രാജ്യം ഒരു വന്‍ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം വിസ്മരിക്കരുത്‌. അപ്പോള്‍ ഇതില്‍നിന്നെല്ലാം മോചിതമായാല്‍ ഭാരതം എവിടെ എത്തുമെന്ന്‌ നാം ചിന്തിക്കണം.

സത്യസന്ധരും ജനക്ഷേമതല്‍പ്പരരും ആയ രാഷ്‌ട്രീയപ്രവര്‍ത്തകരും അഴിതമിയില്ലാത്ത, രാജ്യക്ഷേമം കാംക്ഷിക്കുന്ന ഭരണാധികാരികളും, അവരാല്‍ ഭരിക്കപ്പെടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥവൃന്ദവും ഉണ്ടായാല്‍ നമ്മുടെ രാജ്യവും ജനങ്ങളും എത്രത്തോളം ഔന്നത്യം പ്രാപിക്കുമായിരുന്നു എന്നു നാം ഓരോരുത്തരും ഓര്‍ക്കണം.

നമ്മുടെ രാജ്യത്തെ ജനസംഖ്യാവര്‍ധനവ്‌ സ്ഫോടനാത്മകമാണ്‌. സ്വാതന്ത്ര്യാനന്തരം 1950 നുശേഷമുള്ള 50വര്‍ഷക്കാലത്തെ ജനസംഖ്യാ നിയന്ത്രണം ഒരു പരിധിവരെ രാജ്യത്തെ പുരോഗതിയുടെ പാതയില്‍ എത്തിച്ചു എന്നതുസത്യമാണ്‌. കുട്ടികള്‍ ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ എന്ന തത്വം കുടുംബാസൂത്രണപ്രക്രിയയിലൂടെ നാം വിജയകരമായി നടപ്പിലാക്കി. ജനങ്ങള്‍ നിര്‍ബന്ധമായും അതിനോട്‌ സഹകരിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഭാരതത്തോട്‌ കൂറുള്ള മുഴുവന്‍ ജനങ്ങളും ചെവിക്കൊണ്ടു. അതുകൊണ്ട്‌ വമ്പിച്ച നേട്ടങ്ങള്‍ നമുക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞു. പ്രസിദ്ധ ജനസംഖ്യാ ശാസ്ത്രജ്ഞനായ തോമസ്‌ മാല്‍ത്യൂസിന്റെ സിദ്ധാന്തമനുസരിച്ച്‌ (മാല്‍ത്യൂസിയന്‍ തിയറി ഓഫ്‌ പോപ്പുലേഷന്‍) ജനസംഖ്യയുടെ വര്‍ധനവ്‌ അരിത്തമറ്റിക്‌ റേഷ്യോയിലൂടെയല്ല മറിച്ച്‌ ജോമെട്രിക്‌ റേഷ്യോയില്‍ കൂടിയാണ്‌. അതായത്‌ 2-4-6-8 എന്ന ക്രമത്തിലല്ല, മറിച്ച്‌ 2-4-8-16-32-64 എന്ന ക്രമത്തിലാണ്‌ ജനസംഖ്യാ വര്‍ധനവെന്നാണ്‌ അദ്ദേഹം സിദ്ധാന്തിച്ചത്‌. അനുഭവത്തിലും അതായിരുന്നു ശരി. അപ്പോള്‍ എത്ര ഭയാനകമായ വിധത്തിലാണ്‌ ജനസംഖ്യാ വര്‍ധനവെന്ന്‌ നാം ചിന്തിക്കണം.
കുടുംബാസൂത്രണത്തട്‌ സഹകരിക്കാത്തവരെ കര്‍ശന ശിക്ഷാനടപടിയ്‌ക്ക്‌ വിധേയരാക്കണം. അല്ലെങ്കില്‍ അനുസ്യൂതമായ ജനസംഖ്യാ വര്‍ധനവ്‌ ജനങ്ങളെ കൊടും പട്ടിണിയിലും ദാരിദ്ര്യത്തിലുമാക്കും. അതോടെ കലാപവും അരാജകത്വവും മൂലം രാജ്യം ശിഥിലമാകും. ഇത്‌ മനസ്സിലാക്കിയായിരുന്നു നമ്മുടെ കുടുംബാസൂത്രണമാര്‍ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചത്‌. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്നത്‌ നാം അനുഭവിച്ചറിഞ്ഞതാണ്‌. കുട്ടികള്‍ക്ക്‌ നല്ല ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തു വളര്‍ത്തി ഉത്തമപൗരന്മാരാക്കാനുള്ള വഴിയായിരുന്നു അത്‌. അത്‌ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ജനസംഖ്യാവര്‍ധനവിലൂടെ വോട്ടു ബാങ്കുകള്‍ ഉണ്ടാക്കി അതിലൂടെ ഭരണത്തില്‍ വരാം എന്ന കുറുക്കുവഴി ചിലരുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. അതിന്‌ തല്‍പ്പരകക്ഷികള്‍ കണ്ടുപിടിച്ചിരിക്കുന്നത്‌ രണ്ട്‌ മാര്‍ഗ്ഗങ്ങളാണ്‌ ഒന്ന്‌ കുടുംബാംസൂത്രണ പ്രക്രിയ അട്ടിമറിച്ചുകൊണ്ട്‌ പരമാവധി കുട്ടികളെ ഉല്‍പ്പാദിപ്പിച്ച്‌ ജനസംഖ്യ വര്‍ധിപ്പിക്കുക. രണ്ട്‌ അനധികൃതമായി ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ആളുകളെ ഇങ്ങോട്ട്‌ കടത്തിവിട്ട്‌ പൗരത്വം കൊടുത്ത്‌ ഭരണം പിടിക്കുക. ഈ രണ്ട്‌ മാര്‍ഗങ്ങളും ഒത്തുചേര്‍ന്നതിന്റെ ഫലമാണ്‌ നമുക്ക്‌ 2011 ലെ സെന്‍സസ്‌ റിപ്പോര്‍ട്ടിലൂടെ കാണാന്‍ കഴിയുന്നത്‌. അതിന്റെ വിശദാംശങ്ങളിലേയ്‌ക്ക്‌ കടക്കുന്നില്ല.

ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക്‌ ഒരു ധാരണയുണ്ട്‌. ഹിന്ദുധര്‍മം സനാതനമാണെന്നും അതൊരിക്കലും നശിക്കുകയില്ലെന്നും. സ്വാതന്ത്ര്യാനന്തരമുള്ള 60 കൊല്ലത്തെ ഭാരതത്തെക്കുറിച്ച്‌ നന്നായി പഠിച്ചാല്‍ ഈ സങ്കല്‍പ്പം തെറ്റായാണ്‌ ഉള്‍ക്കൊണ്ടതെന്ന്‌ നമുക്ക്‌ ബോധ്യമാകും. സനാതന ധര്‍മം അനുനിമിഷം നശിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കാശ്മീരും കേരളവും ആസാമും. കാശ്മീരില്‍ സനാതനധര്‍മം പൂര്‍ണമായും നാമാവശേഷമായി. കേരളവും അടുത്ത പത്ത്‌ കൊല്ലത്തിനുള്ളില്‍ ആ സ്ഥിതിയില്‍ എത്തും. അനധികൃത കുടിയേറ്റക്കാരെ കൊണ്ട്‌ ആസാം ചക്രശ്വാസം വലിക്കുന്നു. ഇതൊന്നും നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രശ്നമല്ല. അവര്‍ക്ക്‌ വോട്ട്‌ ബാങ്കിലൂടെ അധികാരത്തിലേറി അഴിമതി നടത്തി കോടീശ്വരന്മാരാകണം. അവര്‍ക്ക്‌ ഭാരതവും സനാതനധര്‍മവും ഒന്നും ഒരു പ്രശ്നമേ അല്ല. ഹിന്ദുധര്‍മം ആരെയും വെറുക്കുന്നില്ല. ആരെയും ഉള്‍ക്കൊള്ളാന്‍ അത്‌ സന്നദ്ധമാണ്‌. ഭാരതത്തിലെ ഇതരമതസ്ഥര്‍ ആരും വിദേശീയരല്ല. നമ്മുടെ തന്നെ സഹോദരങ്ങളാണ്‌. ഭാരതാംബയുടെ മക്കളാണ്‌. ഇവിടെയുള്ള എല്ലാ സംസ്കൃതിയും എല്ലാ മതങ്ങളും നിലനില്‍ക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കണം. ഹിന്ദുവിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ മറ്റുമതങ്ങള്‍ക്ക്‌ ഇവിടെ നിലനില്‍പ്പുണ്ടാവുകയില്ല. അവര്‍ പരസ്പ്പരം കലഹിച്ചു ജിഹാദും കുരിശുയുദ്ധവുമായി ഈ രാജ്യം നശിപ്പിക്കും. എവിടെ ഹിന്ദുവിന്റെ ഭൂരിപക്ഷം കുറഞ്ഞുവോ അവിടം ഭാരതത്തിന്‌ അന്യമായ ചരിത്രമാണ്‌ നാം കാണുന്നത്‌. അത്‌ സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും ഇവിടെ സന്തോഷമായി ജീവിക്കാം എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. അതിന്‌ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള രാജ്യസ്നേഹികള്‍ ഉണ്ടാവണം. നമ്മുടെ ഭരണഘടനയില്‍ അതിന്‌ വേണ്ട എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്‌. അവ നാം നടപ്പിലാക്കിയാല്‍ മതി.

ഈ രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിന്റെ മുമ്പില്‍ തുല്യരാകണം. അതിന്‌ രാജ്യത്ത്‌ ഏകീകൃത സിവില്‍ കോഡ്‌ ഉണ്ടാവണം. അതുപോലെ തന്നെ സമ്പൂര്‍ണ മദ്യനിരോധനം അത്യാവശ്യമാണ്‌. നമ്മുടെ രാജ്യത്ത്‌ എവിടെയും മയക്കുമരുന്നും കഞ്ചാവും മദ്യവും സുലഭമാണ്‌. ഭാരതത്തിലെ കാര്‍ഷിക വൃത്തിയുടെ അടിസ്ഥാനമായ ഗോക്കളെ വെട്ടിക്കൊന്നു തിന്നുക എന്നത്‌ ഇന്ന്‌ വലിയ ഫാഷനായി മാറിയിരിക്കുന്നു. കേരളം കന്നുകാലികളുടെ കൊലക്കളമാണ്‌. സുഗതകുമാരി ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ “ഈ കന്നുകാലികളുടെ ചോരയും കണ്ണുനീരും വീണ്‌ പവിത്രമായ ഈ മണ്ണ്‌ കുതിര്‍ന്നിരിക്കുന്നു. അതവസാനിപ്പിക്കാതെ നമുക്കെങ്ങനെ സ്വസ്ഥത കിട്ടും.” അതുപോലെ തന്നെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന കള്ളപ്പണവും കള്ളനോട്ടും പ്രചരിപ്പിക്കുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ ഇവിടെ ഇല്ല. ഇത്തരം കുറ്റവാളികള്‍ക്ക്‌ ഇന്ത്യന്‍ പീനല്‍കോഡില്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷകളും നിസ്സാരമാണ്‌. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അത്‌ പരിഷ്ക്കരിച്ച്‌ കര്‍ശനശിക്ഷ നടപ്പിലാക്കണം. പിന്നോക്ക ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്തുള്ള മതപരിവര്‍ത്തനം കര്‍ശനമായി നിരോധിക്കണം. ആ മേഖലയ്‌ക്ക്‌ നീക്കിവെക്കുന്ന ബജറ്റ്‌ അലോട്ട്മെന്റില്‍ ഒരുശതമാനം പോലും അവിടെ എത്തുന്നില്ല. ഇടനിലക്കാരായ തട്ടിപ്പുകാരും ഉദ്യോഗസ്ഥരും അത്‌ വീതിച്ചെടുക്കുന്നു. അതുമൂലം അവിടെ മതപരിവര്‍ത്തനം അനുസ്യൂതം നടക്കുന്നു. അതിനുവേണ്ടി കണക്കില്ലാത്ത വിദേശ പണം ഇങ്ങോട്ടൊഴുകുന്നു. അത്‌ കര്‍ശനമായി നിരോധിക്കണം ഈ വക കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിവുള്ള ദേശസ്നേഹികളുടെ ഭരണം ഇവിടെ ഉണ്ടാകാന്‍ ജനങ്ങള്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയില്ലെങ്കില്‍ ഭാരതം എന്ന ഈ പുണ്യഭൂമി നശിച്ചുപോകും.

അഡ്വ.വി.പത്മനാഭന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.