Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയിത്തോച്ചാടന സന്ദേശവുമായി രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 08:08 pm IST
in Vicharam

അയിത്തോച്ചാടന സന്ദേശം എക്കാലവും മാനവരാശിയുടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്നു എന്നതാണ്‌ രാമായണത്തിന്റെ പ്രഥമ ഗണനീയ പ്രാധാന്യം. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഈ ദേശം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജാതി സ്പര്‍ദ്ധകള്‍ നിലനിര്‍ത്തുന്നത്‌ ലജ്ജാകരമായ ഒരു വസ്തുതയാണ്‌.

ജാതിക്കതീതമായ ഒരു സമൂഹവും ചിന്താശൈലിയും തന്നെയാണ്‌ നമ്മുടെ ധര്‍മത്തിന്റെ അടിത്തറ എന്ന്‌ എടുത്തുകാട്ടുന്നതിനും രാമായണം ഉപകരിക്കുന്നു. ഒരു കാലഘട്ടത്തില്‍ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും അയിത്ത അനാചാരങ്ങളും നമ്മുടെ നാട്ടില്‍ എത്രമാത്രം ദുരിത ജീവിതം സൃഷ്ടിച്ചിരുന്നു. പിന്നീട്‌ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായ മഹദ്‌ വ്യക്തികളുടെ അശ്രാന്ത പരിശ്രമംകൊണ്ട്‌ ഒട്ടേറെ മാറ്റങ്ങള്‍ നമ്മുടെ സമൂഹം കൈവരിച്ചു. എന്നാല്‍ രാമായണത്തിലൂടെ ശ്രീരാമചന്ദ്ര സ്വാമി നമുക്ക്‌ നല്‍കുന്ന മാര്‍ഗദര്‍ശനം ഒരു കാലത്തും നാശമില്ലാത്തതാണ്‌. നിഷാദ വംശജനായ ഗുഹനേയും കാട്ടാള വംശത്തില്‍ ജനിച്ച ശബരിയേയും ബഹുമാനിച്ച്‌ സ്നേഹിക്കുന്ന ശ്രീരാമന്റെ ചിത്രം എക്കാലവും നമ്മുടെ മനസ്സില്‍ തെളിഞ്ഞ്‌ നില്‍ക്കും. ‘ജാതി നാമാദികള്‍ക്കല്ല ഗുണഗണഭേദമെന്നത്രെ’ എന്ന ശ്ലോക ശകലം ഏറെ മഹത്തരമാണ്‌. രാക്ഷസ വംശത്തില്‍ ജനിച്ചുവനെങ്കിലും വിഭീഷണന്റെ ഭക്തിയെ അംഗീകരിച്ച്‌ സ്വഭാവ ശുദ്ധിയെ ആദരിച്ച്‌ രാമന്‍ കൂടെ കൂട്ടുന്നത്‌ നമുക്ക്‌ കാണാം.

വാത്മീകിയുടെ ചരിത്രവും ജാതിക്കതീതമായി ഒരാള്‍ക്ക്‌ പ്രവൃത്തിയിലൂടെ ഉയരാന്‍ എങ്ങനെ സാധിക്കും എന്ന്‌ വ്യക്തമാക്കുന്നു. വാനരവംശത്തില്‍ ജനിച്ച സുഗ്രീവനും ഹനുമാനും ജാംബവാനും എല്ലാം രാമന്റെ ഇഷ്ടജനങ്ങളാണ്‌. ഒരുവന്റെ പ്രവൃത്തിയാണ്‌ അവനെ യോഗ്യനാക്കുന്നതും അധഃപതിപ്പിക്കുന്നതും എന്ന്‌ രാമായണത്തില്‍ വ്യക്തമാക്കപ്പെടുന്നു. പക്ഷിവര്‍ഗത്തില്‍ ജനിച്ച ജടായുവും വാനരന്മാരും രാക്ഷസരില്‍ പെട്ട വിഭീഷണനും എല്ലാം ഒത്തുചേരുമ്പോള്‍ അയിത്ത അനാചാരങ്ങള്‍ക്കെതിരായ ഒരു മനോഹര ചിത്രമാണ്‌ രാമായണം. മാതൃപുത്ര സ്നേഹം, ഭാര്യാഭര്‍തൃ ബന്ധം, സഹോദര സ്നേഹം എന്നിവയെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ നമുക്ക്‌ പറഞ്ഞു തരുവാന്‍ രാമായണത്തിന്‌ സാധിക്കുന്നു. ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യബോധവും പ്രജകളോടുള്ള വാത്സല്യവും അധികാരത്തോടുള്ള ആഗ്രഹമില്ലായ്‌മയും എല്ലാം രാമന്‍ നമുക്ക്‌ കാണിച്ചു തരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ വളര്‍ന്നുവരുന്ന അധികാര തര്‍ക്കങ്ങള്‍, അഴിമതി, കുടുംബബന്ധങ്ങളില്‍ കാണുന്ന വിളളലുകള്‍ എന്നിവക്കെല്ലാം ഉത്തമ പരിഹാര നിര്‍ദ്ദേശമാണ്‌ രാമായണതത്വ ചിന്തകള്‍. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മഹദ്‌ വാക്യത്തെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ അയിത്തോച്ചാടനം ഒരു പ്രധാന വിഷയമാണ്‌. ജാതിമത ചിന്തകളുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും തര്‍ക്കങ്ങളും മറന്ന്‌ ഒരമ്മയുടെ മക്കളാണ്‌ നാം എന്ന ചിന്ത ഏവര്‍ക്കും ഉണ്ടാകണം. വസുധൈവ കുടുംബകം എന്ന ലോകം മുഴുവനും ഒരു തറവാട്‌ എന്ന ആശയം വിശ്വമാകെ പ്രചരിക്കണം. രാമായണ പാരായണത്തിലൂടെ രാമനാമ ജപത്തിലൂടെ ലഭിക്കുന്ന പുണ്യം മാത്രമല്ല ശ്രീരാമന്റെ ജാതി ചിന്തകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളുടെ ആശയം ഹൃദയത്തില്‍ ഉറപ്പിക്കുകയും അതിലൂടെ ലോകത്തെ ഒന്നെന്ന രീതിയില്‍ നയിക്കാന്‍ കഴിയുകയുമാകണം നമ്മുടെ ലക്ഷ്യം.

ബ്രഹ്മശ്രീ പുതുമന മനു നമ്പൂതിരി

(പമ്പാക്ഷേത്രം മേല്‍ശാന്തി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.