Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്ക്‌ ബിജെപിക്കു വമ്പിച്ച മുന്‍തൂക്കമെന്ന്‌ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 09:31 pm IST
inIndia

ന്യൂദല്‍ഹി: വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ വലിയ സംസ്ഥാനങ്ങള്‍ക്കു പുറമേ ഉത്തര്‍പ്രദേശിലും ബിജെപിക്കു വലിയ നേട്ടമുണ്ടാകുമെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്‌. സിഎന്‍എന്‍-ഐബിഎന്‍-സിഡിഎസ്‌-ദ ഹിന്ദു പത്രം എന്നിവര്‍ ചേര്‍ന്നു നടത്തിയ സര്‍വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ്‌ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സര്‍വേ ഫലം പുതിയ ദിശാസൂചിയായിട്ടാണ്‌ കരുതപ്പെടുന്നത്‌.

മൂന്നു വലിയ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ വോട്ടു വിഹിതത്തിന്റെ തോതില്‍ അവിടങ്ങളില്‍ ബിജെപിക്കു വന്‍കുതിപ്പുണ്ടാകുമെന്നാണ്‌ സര്‍വേ ഫലം. യുപി, മധ്യപ്രദേശ്‌,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 80, 29, 25 എന്നിങ്ങനെ ആകെ 134 സീറ്റുകളാണുള്ളത്‌. ഇതില്‍ മധ്യപ്രദേശില്‍ ബിജെപിക്ക്‌ 2009-ലെ തെരഞ്ഞെടുപ്പില്‍ 16 സീറ്റാണ്‌ ലഭിച്ചത്‌. ഇന്നത്തെ നിലയില്‍ ഇവിടെ ബിജെപിക്ക്‌ മൂന്‍ വര്‍ഷത്തെ 43 ശതമാനം വോട്ട്‌ 50 ആക്കി ഉയര്‍ത്താനാവും. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിക്ക്‌ 25 സീറ്റുവരെ കിട്ടാം. തെരഞ്ഞെടുപ്പില്‍ ഒരു തൂത്തുവാരല്‍തന്നെ സംസ്ഥാനത്ത്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി നടത്തും. ഭരണത്തിലിരിക്കുന്നവര്‍ക്കെതിരേ ജനവികാരം വിരുദ്ധമാകുമെന്ന പതിവു രാഷ്‌ട്രീയ പാഠം ഇവിടെ സദ്ഭരണം നടത്തി ചൗഹാന്‍ തിരുത്തുമെന്നാണ്‌ സര്‍വേ വിലയിരുത്തല്‍.

ഇവിടെ കോണ്‍ഗ്രസ്‌ നിലവിലുള്ള 12 സീറ്റില്‍നിന്ന്‌ രണ്ടിലേക്കു ചുരുങ്ങും. നുണപ്രചാരണങ്ങളിലൂടെ ബിജെപിയെ വിമര്‍ശിക്കാന്‍ മാത്രം നാവുയര്‍ത്തുന്ന മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ദിഗ്്‌വിജയ്‌ സിംഗിന്റെ നാവടപ്പിക്കുന്നതാണ്‌ ബിജെപിയെ അടിമുടി എതിര്‍ക്കുന്ന ഹിന്ദു പത്രം സര്‍വേ വിശകലനം ചെയ്ത്‌ എഴുതിയിരിക്കുന്ന വിശകലനം. മുഖ്യമന്ത്രി ചൗഹാന്‌ ഈ നേട്ടത്തിന്‌ പത്രം അഭിനന്ദനം അര്‍പ്പിക്കുന്നുണ്ട്‌.

രാജസ്ഥാനില്‍ പക്ഷേ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ ഈ ഭരണനേട്ടം അവകാശപ്പെടാനില്ല. 25 സീറ്റുകളുള്ള അവിടെ കോണ്‍ഗ്രസിന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 47 ശതമാനത്തില്‍നിന്ന്‌ മൂന്നു ശതമാനം വോട്ടു കുറഞ്ഞ്‌ 44 ആകും. സീറ്റ്‌ ഇപ്പോഴത്തെ 20-ല്‍നിന്ന്‌ 10 ആയി കുറയും.

ബിജെപിയാകട്ടെ മുന്‍ തെരഞ്ഞെടുപ്പിലെ 37 ശതമാനത്തില്‍നിന്ന്‌ വോട്ടു വിഹിതം 44 ആയി ഉയര്‍ത്തും. പാര്‍ട്ടിക്ക്‌ ഇപ്പോഴത്തെ നാലില്‍നിന്ന്‌ 14 വരെ സീറ്റു കിട്ടാമെന്നാണ്‌ സര്‍വേ ഫലം. ഈ രണ്ടു സംസ്ഥാനങ്ങളിലും മത്സരം ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണെന്നതിനാല്‍ സര്‍വേ ഫലത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല.

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ കുതിപ്പാണ്‌ സര്‍വേ ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 80 സീറ്റുള്ള ഈ സംസ്ഥാനത്ത്‌ സര്‍വേ പ്രകാരം ബിജെപി ഒഴികെ മേറ്റ്ല്ലാ പാര്‍ട്ടികള്‍ക്കും വോട്ടു വിഹിതം കുറയും. പാര്‍ട്ടികളുടെ ബാഹുല്യത്തെ തുടര്‍ന്ന്‌ വോട്ടു വിഹിതത്തിലെ നേരിയ വ്യത്യാസംകൊണ്ടു ഭരണത്തിലേറുന്നതാണ്‌ ഇവിടത്തെ തെരഞ്ഞെടുപ്പു രീതി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ സമാജ്‌ വാദി പാര്‍ട്ടിയുടെ വോട്ടു വിഹിതം 23 ശതമാനത്തില്‍നിന്ന്‌ 22 ആകും. പാര്‍ട്ടി സംസ്ഥാനത്ത്‌ ഭരണത്തിലായിട്ടും വോട്ടു കുറയുമെന്ന നിലകാണിക്കുന്നത്‌ ഇനിയും ആ പാര്‍ട്ടി പിന്നാക്കം പോകുമെന്നാണ്‌. ഇപ്പോഴത്തെ നിലയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക്‌ കിട്ടാവുന്നത്‌ 17 സീറ്റാണ്‌. മായാവതിയുടെ ബിഎസ്പിക്ക്‌ മുന്‍ തെരഞ്ഞെടുപ്പിലെ 20 സീറ്റു കുറഞ്ഞ്‌ 14 വരെയാകാം.

കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 18-ല്‍നിന്ന്‌ 16 ആയി ചുരുങ്ങും. സീറ്റെണ്ണം 21-ല്‍ നിന്ന്‌ 11 ആകാം. എന്നാല്‍ ബിജെപിയുടെ മുന്‍ തെരഞ്ഞെടുപ്പിലെ വോട്ട്‌ വിഹിതം 18-ല്‍നിന്ന്‌ 27 ആയി ഉയരും. അങ്ങനെ വന്നാല്‍ പാര്‍ട്ടിക്ക്‌ നിലവിലുള്ള 10 സീറ്റില്‍നിന്ന്‌ എണ്ണം 33 വരെയാക്കി വര്‍ദ്ധിപ്പിക്കാം. യുപിയിലെ ഈ വന്‍ കുതിപ്പിന്റെ സാധ്യത വിരല്‍ ചൂണ്ടുന്നത്‌ പാര്‍ട്ടിയുടെ പുതിയ കരുത്തിനെയാണ്‌.

ഇങ്ങനെ നോക്കുമ്പോള്‍ വടക്കേ ഇന്ത്യയിലെ സുപ്രധാനമായ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ബിജെപിക്ക്‌ ആകെയുള്ള 134 സീറ്റില്‍ 72 സീറ്റുകള്‍, പകുതിയിലേറെ വരെ നേടാനാകും. ഇതു നല്ല സൂചനയായി പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

പക്ഷേ, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പുറത്തുവരുന്ന ഇത്തരം സര്‍വേകളില്‍ വിശ്വസിച്ചു അലസരായിരിക്കരുതെന്ന മുന്നറിയിപ്പ്‌ പാര്‍ട്ടി അതത്‌ സംസ്ഥാന നേതാക്കള്‍ക്കു നല്‍കിക്കഴിഞ്ഞു. 2004-ല്‍ ബിജെപിക്ക്‌ വന്‍ ഭൂരിപക്ഷം പ്രവചിച്ച സര്‍വേഫലങ്ങളാണ്‌ ബിജെപിയെ പരാജയപ്പെടുത്തിയതെന്നും ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങള്‍ക്കു വിശദീകരിക്കുന്നു. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഈ സര്‍വേകള്‍ വിരല്‍ ചൂണ്ടുന്നത്‌ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പാര്‍ട്ടിയുടെ സമ്പൂര്‍ണ വിജയമാണെന്ന്‌ ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.