Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രി ഇനി ആരെ കാത്തിരിക്കുന്നു !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 08:49 pm IST
in Vicharam

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ്‌ ടീം സോളാറിന്റെ പേരില്‍ നടന്നത്‌. ജനങ്ങളെ കബളിപ്പിച്ച്‌ കോടിക്കണക്കിന്‌ രൂപ സ്വരൂപിച്ചതിന്‌ സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്നാണ്‌ ഇതിനകം വ്യക്തമായത്‌. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രതിക്കൂട്ടിലാണ്‌. മുഖ്യമന്ത്രിയുടെ പ്രധാനസഹായികളും താക്കോല്‍ സ്ഥാനത്തിരുന്നവര്‍ക്കും തട്ടിപ്പുകാരുമായുള്ള ബന്ധം ഇതിനകം തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണല്ലോ അഞ്ചുപേര്‍ പുറത്തുപോകേണ്ടിവന്നത്‌.

അതിലൊരാള്‍ ജയിലിലുമാണ്‌. ജയിലിലായ ജോപ്പന്‍ മുഖ്യമന്ത്രിയുടെ നിഴലായി വര്‍ഷങ്ങളായി നടന്നയാളാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തട്ടിപ്പുകാര്‍ നിത്യസന്ദര്‍ശകരെന്നവണ്ണം കയറിയിറങ്ങിയത്‌ മുഖ്യമന്ത്രി അറിയാത്തതല്ല. തട്ടിപ്പുകാരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ സഹവാസം സര്‍ക്കാരിന്റെ ഇന്റലിജന്‍സ്‌ വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടും ഗൗനിച്ചില്ല. ഈ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയുമായി സര്‍ക്കാരിന്റെ അതിഥി മന്ദിരത്തില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയതായി വ്യക്തമാവുകയും ചെയ്തു. ചര്‍ച്ച ചെയ്തകാര്യം എന്തെന്ന്‌ മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്‌ സംബന്ധിച്ച ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നു എന്നു പറയുന്നു. പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുമുണ്ട്‌. അതൊക്കെ പ്രഹസനമെന്ന ആരോപണവും സര്‍ക്കാരിന്റെ രാജിയ്‌ക്കുവേണ്ടിയുള്ള സമരവും തുടരവെ അതിനെ അവഗണിച്ച്‌ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ്‌ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്‌. എന്നാല്‍ ഏറ്റവും ഒടുവില്‍ നീതിപീഠം തന്നെ കേസന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. പ്രതികളെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ കഠിനപ്രയത്നം നടത്തുന്നതെന്ന തോന്നലാണ്‌ ഹൈക്കോടതിക്കുപോലും ഉണ്ടായിരിക്കുന്നത്‌.

സോളാര്‍ തട്ടിപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകളാണ്‌ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്‌. സര്‍ക്കാര്‍ എന്തോ മറച്ചു വയ്‌ക്കാന്‍ ശ്രമിക്കുന്നു. കേസിലെ മുഖ്യകണ്ണിയായ സരിതാനായര്‍ക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു പറഞ്ഞിട്ടും അവരുടെ മൊഴിയെടുക്കാന്‍ അവസരം ഒരുക്കാത്തത്‌ സംശയാസ്പദമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നു. അന്വേഷണത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല. കോടതി ഉത്തരവുകളെ പ്രഹസനമാക്കുന്ന നടപടികളാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. പൊലീസ്‌ നടപടികള്‍ നാണക്കേടുണ്ടാക്കുന്നതെന്ന്‌ കോടതി പറയണമെങ്കില്‍ എത്രമാത്രം കള്ളത്തരം ബോധ്യപ്പെട്ടുകാണും എന്ന്‌ ഊഹിക്കാവുന്നതാണ്‌. എം.കെ.കുരുവിളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക്‌ എന്താണ്‌ അന്വേഷിക്കാത്തതെന്തെന്ന്‌ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചാണ്‌ ചോദിച്ചത്‌. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ശേഷമാണു കുരുവിളയ്‌ക്കെതിരെ കേസെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു കുരുവിള നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശം ഉണ്ടായത്‌. സരിത നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വരൂപിച്ച പണം എങ്ങനെ ചെലവഴിച്ചു എന്നു കണ്ടെത്താന്‍ കാര്യക്ഷമമായി നടപടിയുണ്ടാകുന്നില്ലെന്ന കോടതിയുടെ നിഗമനം ഗൗരവമേറിയതാണ്‌.

കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനെ നേരിട്ടു വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ഇനി എന്ത്‌ ന്യായം പറഞ്ഞാണ്‌ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുക. ഇത്രയെന്നും ഗൗരവമുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്താത്ത സാഹചര്യത്തില്‍പ്പോലും രാജിവച്ച്‌ പുറത്തുപോയ മുഖ്യമന്ത്രിമാര്‍ കേരളത്തിലുണ്ടായതാണ്‌. ആ കീഴ്‌വഴക്കം മാനിച്ച്‌ രാജിവച്ച്‌ പോകുന്നതിന്‌ ഉമ്മന്‍ചാണ്ടി ആരെയാണ്‌ കാത്തിരിക്കുന്നത്‌.
ഹൈക്കമാണ്ടിന്റെ അനുമതിക്കാണെങ്കില്‍ അതുണ്ടാകില്ല. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തില്‍ എന്നു പറഞ്ഞതുപോലെയാണ്‌ അവിടത്തെ സ്ഥിതി. ഇവിടെ ആയിരക്കണക്കിന്‌ കോടികളുടെ ഇടപാടും അഴിമതിയും ക്രമക്കേടുമാണെങ്കില്‍ കേന്ദ്രത്തില്‍ ലക്ഷക്കണക്കിന്‌ കോടികളുടെതാണല്ലോ. പ്രധാനമന്ത്രിയുടെ ഓഫീസുപോലും ആരോപണങ്ങളുടെ നടുക്കയത്തിലാണ്‌. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാന്‍ തുനിഞ്ഞിറങ്ങിയവരെ സംരക്ഷിക്കുന്ന ഭരണകൂടങ്ങള്‍ ഏതായാലും അവരെ പിടിച്ചു പുറത്താക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അതിന്‌ ഏത്‌ മാര്‍ഗ്ഗം അതല്‍പ്പം കടുത്തതായാല്‍പ്പോലും ജനങ്ങള്‍ അംഗീകരിക്കുമെന്നുറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.