Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രെയിന്‍ തടഞ്ഞിട്ട്‌ സീസണ്‍ ടിക്കറ്റ്‌ യാത്രികരുടെ മിന്നല്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:20 pm IST
in Kollam

പറവൂര്‍: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കു പോയ ജയന്തി-ജനത എക്സ്പ്രസ്‌ പറവൂരില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരും ടി.ടി.ഇമാരുമായി വാക്ക്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചതാണ്‌ ട്രെയിന്‍ തടയാന്‍ കാരണം. സ്റ്റേഷനില്‍ യാത്രക്കാരും റെയില്‍വേ പോലീസുമായി വാക്കേറ്റം നടന്നത്‌ സംഘര്‍ഷാസ്ഥയ്‌ക്ക്‌ കാരണമായി. യാത്രക്കാര്‍ സംഘടിച്ച്‌ പ്ലാറ്റ്‌ ഫോമിന്‍ മുദ്രാവാക്യം വിളിച്ച്‌ പ്രകടനവും നടത്തി.

റെയില്‍വേ സംരക്ഷണ സേനയുടെ അതിബുദ്ധിയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ജയന്തിജനത എക്സ്പ്രസ്‌ ഇന്നല രാവിലെ 8.10-നാണ്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെട്ടത്‌. എല്ലാ ബോഗികളിലും നിറയെ യാത്രക്കാരുമുണ്ടായിരുന്നു.

ട്രെയിന്‍ പതിവിന്‌ വിപരീതമായി മയ്യനാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. നേരത്തെ പ്ലാന്‍ ചെയ്ത തിരക്കനുസരിച്ച്‌ അവിടെനിന്ന്‌ ടിക്കറ്റ്‌ പരിശോധകരും കുറെയധികം പോലീസും ട്രെയിനില്‍ കയറി. ഉടന്‍തന്നെ ഇവര്‍ സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരെ പരിശോധിച്ചു. സ്ലീപ്പര്‍ ബോഗികളില്‍ കയറിയ വനിതാ യാത്രക്കാര്‍ക്കടക്കം 400 രൂപ പിഴയും നല്‍കി. ഇതിനെ പല യാത്രക്കാരും ചോദ്യം ചെയ്തെങ്കിലും പോലീസ്‌ സംഘത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന്‌ 8.25-ന്‌ ട്രെയിന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പറവൂരില്‍ നിന്ന്‌ ട്രെയിനില്‍ കയറാനൊരുങ്ങിയ യാത്രക്കാരെ പല ബോഗികളിലും ആര്‍.പി.എഫ്‌ സംഘം തടഞ്ഞു.

പല ബോഗികളുടെയും ഇരുവശത്തെ വാതിലുകളിലും വനിതാ പോലീസുകാരടക്കം കാവല്‍ നിന്നു. ഇവര്‍ യാത്രക്കാരെ ആരെയും അകത്തേക്ക്‌ കയറ്റിവിട്ടില്ല. ഇതിനിടയില്‍ 400 രൂപ കൈയിലുണ്ടെങ്കില്‍ അകത്തുകയറാം എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞതും യാത്രക്കാരെ ചൊടിപ്പിച്ചു. തുടര്‍ന്നാണ്‌ റെയില്‍വേ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പറവൂര്‍ സജീബിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത്‌. ഈ സമയത്തു പല കമ്പാര്‍ട്ടുമെന്റുകളിലും ആര്‍.പി.എഫ്‌ ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടന്നുകൊണ്ടിരിക്കുകയായുരന്നു. മുദ്രാവാക്യം വിളികളും തുടന്നു.

ട്രെയിന്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ കൂടുതല്‍ ആര്‍.?പി.?എഫും റെയില്‍വേ പോലീസും പറവൂര്‍ പോലീസും സ്ഥലത്തെത്തി. പോലീസ്‌ സംഘം സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന്‌ മാത്രമല്ല പ്രതിഷേധം കൂടുതല്‍ ശക്തമാകുകയും ചെയ്തു. സ്ത്രീകളടക്കം കൂടുതല്‍ യാത്രക്കാര്‍ പുറത്തിറങ്ങി സമരം ചെയ്യുന്നവര്‍ക്ക്‌ പിന്തുണയുമായി എത്തി. മറ്റ്‌ ട്രെയിനുകളില്‍ പോകേണ്ടവരും ട്രെയിന്‍ തടഞ്ഞവര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ റെയില്‍വേ പോലീസിനും റെയില്‍വേ സംരക്ഷണ സേനയ്‌ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.

ഒടുവില്‍ പറവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ്‌ യാത്രക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. ഇന്ന്‌ തുടര്‍ന്നങ്ങോട്ടുള്ള യാത്രയയില്‍ സ്ലീപ്ലര്‍ ക്ലാസില്‍ യാതര്‍ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുകയില്ല എന്നായിരുന്നു ലോക്കല്‍ പോലീസിന്റെ ഉറപ്പ്‌. ഇതനുസരിച്ച്‌ ട്രെയിന്‍ 9.35-ന്‌ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ടു. ട്രെയിന്‍ പുറപ്പെടുന്നതിന്‌ അല്‍പ്പം മുമ്പ്‌ ട്രെയിന്‍ തടഞ്ഞവരുടെ വീഡിയോ എടുക്കാന്‍ ആര്‍.?പി.?എഫ്‌. ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയത്‌ നേരിയ സംഘര്‍ഷത്തിന്‌ കാരണമായി. ഇതിനെ യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പറവൂര്‍ സി.?ഐ. അടക്കമുള്ളവര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കാനൊരുങ്ങിയതാണ്‌ സംഘര്‍ഷാവസ്ഥ സംജാതമാക്കിയത്‌.

ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ യാത്രക്കാര്‍ സി.?ഐയെ കൂക്കിവിളിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ട ശേഷം ആര്‍.പി.എഫും റെയില്‍വേ പോലീസും കമ്പാര്‍ട്ടുമെന്റുകള്‍ അരിച്ചുപെറുക്കി സമരത്തിന്‌ നേതൃത്വം നല്‍കിയവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.