Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സത്യപാതയിലെ രാജകുമാരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 11:47 am IST
inVaradyam

സത്യം വദ, ധര്‍മ്മം ചര എന്നു കേട്ടിട്ടില്ലേ. നന്മയുള്ളവര്‍, ജനങ്ങളെ സ്നേഹിക്കുന്നവര്‍, കരളില്‍ ആര്‍ദ്രതയുള്ളവര്‍ അത്‌ അക്ഷരംപ്രതി പാലിക്കും. അങ്ങനെയുള്ള ഒരാളാണ്‌ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. സത്യത്തിന്റെ പാത വിട്ട്‌ അദ്യത്തിന്‌ മറ്റൊരു വഴിയില്ല. ആ വഴിയെക്കുറിച്ച്‌ ശരിക്കറിയാത്തവര്‍ പക്ഷേ, നിരന്തരം വേട്ടയാടുന്നു. ഇതൊന്ന്‌ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ്‌ യു.എന്‍. പുരസ്കാരം വഴി ദൈവം ഒരനുഗ്രഹം ഇ-മെയ്‌ലായി അയച്ചത്‌. അത്‌ അതിനെക്കാള്‍ പ്രശ്നമായിരിക്കുന്നു. അത്തരമൊരു പുരസ്കാരത്തിനെതിരെ പാര്‍ട്ടിക്കുവേണ്ടി മാധ്യമ പുലിക്കുട്ടി തന്നെ രംഗത്തിറങ്ങിയിരുന്നുവത്രെ. ചായ കുടിക്കാന്‍ സമയമില്ലാത്ത, പ്രാതല്‍ കഴിക്കാന്‍പറ്റാത്ത, എന്തിനധികം മുടിയൊന്ന്‌ കോതിയൊതുക്കാന്‍ പോലും സമയമില്ലാത്ത ഒരു സാമൂഹിക പ്രവര്‍ത്തകനല്ലാതെ ആര്‍ക്കു കൊടുക്കും മേപ്പടി പുരസ്കാരം?

ഈ ചോദ്യത്തിന്‌ വ്യക്തമായ മറുപടി കിട്ടാത്തതുകൊണ്ട്‌ പുരസ്കാരം അദ്യത്തിന്‌ തന്നെ സമ്മാനിച്ചു. എതിര്‍ക്കാന്‍ പലവിധത്തില്‍ കോപ്പുകൂട്ടിയവരൊക്കെ സ്വാഹ ആയി എന്നു മാത്രം. തന്റെ സത്യാന്വേഷണവുമായി മുന്നോട്ടുപോയ ഒരു മഹാവ്യക്തിത്വമായിരുന്നു നമ്മുടെ മഹാത്മാവ്‌; അതായത്‌ ഗാന്ധിജി. യു.എന്‍ അസംബ്ലിയില്‍ നടന്ന യുവജനസമ്മേളനത്തില്‍ സംസാരിച്ച പതിനാറുകാരി മലാല യൂസഫ്‌ സായും ആ മഹാത്മാവിന്റെ സ്വത്വം എന്താണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. അതവര്‍ വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ അത്തരമൊരു മഹാത്മാവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയെ തടയാമോ? എതിരു പറയാമോ? അവിശ്വസിക്കാമോ?

ഇതിനൊക്കെ സാധാരണഗതിയില്‍ ഉത്തരം പാടില്ല എന്നു തന്നെയാവും, ആവണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട്‌ അദ്യം ആ പാത തെരഞ്ഞെടുത്തുവെന്ന്‌ അറിയാന്‍ നമുക്കും ആഗ്രഹം കാണും. അതിനുള്ള അവസരമാണ്‌ ഉമ്മന്‍ചാണ്ടി തന്നിരിക്കുന്നത്‌. സകലമാന പത്രങ്ങളിലും ആയത്‌ പലതരത്തില്‍ വന്നിരിക്കുന്നു. മലയാള മനോരമ (ജൂലൈ 13)യില്‍ മുഖ്യ ലേഖനമായി അതു കാണാം. ലക്ഷ്യം മറക്കാതെ, മുന്നോട്ട്‌ എന്നാണ്‌ തലക്കെട്ട്‌. എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട്‌. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന്‌ വിളിപ്പേരുള്ള ഗാന്ധിജിക്കുമുണ്ടായിരുന്നു ലക്ഷ്യം. അടിമത്തത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന്‌ ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതയിലേക്കു നയിക്കല്‍. ചോരചിന്താതെ തന്നെ അത്‌ നേടാം എന്ന്‌ അദ്ദേഹം വിശ്വസിച്ചു. കാരണം വിശ്വാസം അദ്ദേഹത്തിന്റെ ജീവനായിരുന്നു. എന്നാല്‍ അപ്പപ്പോഴുള്ള നിലപാടുകളുടെ മൂശയിലേക്ക്‌ വിശ്വാസം ഉരുക്കിയൊഴിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്‌ അതിന്‌ ധാര്‍മ്മിക അവകാശമുണ്ടോ എന്നതാണ്‌ കാതലായ പ്രശ്നം.

മേപ്പടി ലേഖനത്തില്‍ പ്രതിപക്ഷത്തിന്റെ (ഓരോരുത്തരുടെയും) ചോദ്യങ്ങള്‍ക്കൊക്കെ അക്കമിട്ട്‌ മറുപടി പറയുന്നുണ്ട്‌. എന്നാല്‍ വിശദീകരണത്തില്‍ ഒളിയമ്പുകള്‍ ധാരാളം. താന്‍ കേമന്‍, ശേഷിച്ചവരൊക്കെ കൊള്ളരുതാത്തവര്‍ എന്ന ധാര്‍ഷ്ട്യത്തിന്റെ തീപ്പൊരികള്‍ ചിതറുന്നു. ഇതാ തട്ടിപ്പുകളെക്കുറിച്ചുള്ള വിശദീകരണത്തില്‍ ഉമ്മച്ചന്‍വക അമ്പ്‌: തട്ടിപ്പു പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെയും അതിനുപിന്നിലും മുന്നിലും ഉള്ളവരെക്കുറിച്ചു മനസ്സിലാക്കാതെയുമാണ്‌ പലരും ലക്ഷങ്ങളും കോടികളുമായി എടുത്തുചാടിയത്‌. തേക്ക്‌-മാഞ്ചിയം തൊട്ട്‌ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുവരെ എത്രയെത്ര അനുഭവങ്ങള്‍. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. അപ്പോ, അതാണ്‌ സംഗതി. വിവരവും വിദ്യാഭ്യാസവുള്ള നിങ്ങളെന്തിന്‌ തട്ടിപ്പുകാരുടെ പിന്നാലെ പോയി എന്നാണ്‌ ലജ്ജയില്ലാതെ പ്രബുദ്ധകേരളത്തിന്റെ, ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖ്യമന്ത്രി ചോദിക്കുന്നത്‌. ജോപ്പനും സരിതയും കുരുവിളയും മറ്റും മറ്റും പലതും പറയും, ചെയ്യും. അതിലൊക്കെ എന്തിന്‌ തലയിട്ടുകൊടുക്കുന്നു. പ്രബുദ്ധ സംസ്ഥാനത്തെ ജനങ്ങള്‍ക്കും പ്രബുദ്ധത വേണ്ടേ? വെറുതെയാണോ യുഎന്‍ പുരസ്കാരം കിട്ടിയത്‌. കൗശലത്തോടെ കളവു നടത്താനും ആര്‍ജവത്തോടെ അത്‌ നിഷേധിക്കാനുമുള്ള മനസ്സാന്നിധ്യത്തിനാണ്‌ ആ പുരസ്കാരം. ഇനിയും ഇമ്മാതിരി പുരസ്കാരങ്ങള്‍ ഒരുപാടുണ്ട്‌. സത്യത്തിന്‌ നിരക്കാത്തതൊന്നും ചെയ്യാത്ത പുതുപ്പള്ളിയിലെ ഈ സത്യസന്ധന്‌ ഇനിയും പുരസ്കാരങ്ങള്‍ കിട്ടട്ടെ. ആയതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക്‌ കഞ്ഞി കുടിക്കാന്‍ കുറേ പണം കിട്ടുമല്ലോ. പണത്തിന്‌ മീതേ പറക്കുമോ പരുന്ത്‌? അതുകൊണ്ട്‌ ഈ സത്യസന്ധന്റെ പേരില്‍ ഓരോരുത്തരുടെ വിശ്വാസമനുസരിച്ച്‌ മെഴുകുതിരി കത്തിക്കാം, പുഷ്പാഞ്ജലി നടത്താം, പാല്‍പ്പായസം നേദിക്കാം, മേറ്റ്ന്തുവേണമെങ്കിലും ചെയ്യാം. വിശ്വാസം, അതല്ലേ എല്ലാം.

ഇനി ഈ വിശ്വാസം അങ്ങനെ തന്നെ പുലര്‍ന്നു കാണണമെന്ന്‌ ആഗ്രഹിക്കുന്ന മറ്റൊരാള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്‌. നടനും, ഗാനരചയിതാവും പാട്ടുകാരനും ചിത്രകാരനും പണ്ഡിതനും ഒക്കെയായ ഈ മാന്യദേഹം ഉത്തരകേരളത്തിലെ ഒരു ജില്ലക്കാര്‍ക്ക്‌ ഏറെ പ്രിയങ്കരനാണ്‌. അവരുടെ നല്ല കോഴിക്കോട്ടുകാരന്‍. സ്നേഹസമ്പന്നനായ പിതാവിന്റെ അതിവിശ്വസ്തനും സ്നേഹസമ്പന്നനുമായ മകന്‍. സാമൂഹിക സേവനത്തിന്റെ രജതപാതകളിലൂടെ വിനയാന്വിതനായി പോകുന്ന അദ്യത്തിന്‌ ഒരു കാര്യത്തില്‍ കനത്ത നിര്‍ബന്ധമുണ്ട്‌. അതെന്താണെന്ന്‌ അറിയാന്‍ വായനക്കാരെ മലയാളം വാരിക (ജൂലൈ 12)യിലേക്ക്‌ ക്ഷണിക്കുന്നു.

തെരഞ്ഞെടുപ്പുകാലത്ത്‌ ഓരോരുത്തരും പാര്‍ട്ടിയുടെ സ്വന്തമാള്‍. ജയിച്ചാല്‍ പക്ഷേ, പൊതുജനങ്ങളുടെ സ്വന്തം. ഇതാണ്‌ നടപ്പ്‌. ഒരു വിധപ്പെട്ടവരൊക്കെ അങ്ങനെ തന്നെയാണുതാനും. എന്നാല്‍ ഈ നല്ല കോഴിക്കോട്ടുകാരനില്‍ നിന്ന്‌ നിങ്ങള്‍ അത്‌ പ്രതീക്ഷിച്ചെങ്കില്‍ ഹാ കഷ്ടം എന്നു പറയേണ്ടിവരും. മന്ത്രി മുനീറും ലീഗിന്റെ സമാന്തര ഭരണവും എന്ന കവര്‍ക്കഥയില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ അങ്ങനെ വിങ്ങിപ്പൊട്ടി നില്‍ക്കുന്നു. കെ.കെ. ശ്രീനിവാസന്റെതാണ്‌ രചന. അഞ്ചു പേജില്‍ വസ്തുതകളും വിശകലനങ്ങളും എമ്പാടും. ഇനി ശ്രീനിവാസന്‍ പറയട്ടെ: തദ്ദേശ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. എം. കെ. മുനീറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മൊത്തം ഇരുപത്തേഴ്‌ പേര്‍. ഇതില്‍ ഇരുപത്തിയാറ്‌ പേരും മുനീറിന്റെ സമുദായത്തില്‍പ്പെട്ടവര്‍. തന്റെ മന്ത്രാലയത്തിന്റെ നടത്തിപ്പ്‌ സ്വ സമുദായത്തിലുള്ളവര്‍ക്ക്‌ മാത്രം തീറെഴുതി നല്‍കിയപ്പോള്‍ മുനീറിന്റെ മതേതര പൊയ്‌മുഖം തന്നെയാണ്‌ അഴിഞ്ഞുവീണത്‌, ഒപ്പം ലീഗിന്റെയും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയിലൂടെ ജാതി-മതഭേദങ്ങളില്ലാതെ ജനങ്ങളുടെ വോട്ടുനേടിയാണ്‌ അധികാരത്തിലേറുന്നത്‌. ഈ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം പാടേ അവഗണിച്ചിരിക്കുകയാണ്‌ മുനീര്‍ തന്റെ പേഴ്സണല്‍ സ്റ്റാഫ്‌ നിയമനത്തിലൂടെ. മതേതരജനാധിപത്യവാദിയാണെന്ന്‌ നാഴികക്ക്‌ നാല്‍പ്പതുവട്ടം ആണയിടുന്ന മുനീറിന്റെ മന്ത്രാലയത്തിലെ പേഴ്സണല്‍ സ്റ്റാഫ്‌ ഒരു മദ്രസ കമ്മിറ്റിക്ക്‌ തത്തുല്യമാണെന്ന്‌ പറഞ്ഞാലത്‌ ഒട്ടും അബദ്ധമാകാനിടയില്ല. നോക്കുക; ഇവിടെ അബദ്ധം പറ്റിയത്‌ ആര്‍ക്കാണ്‌? നല്ല കോഴിക്കോട്ടുകാരനോ അതോ കോഴിക്കോട്ടുകാര്‍ക്കോ, ലീഗിനോ, കോണ്‍ഗ്രസിനോ? ആവോ, ആര്‍ക്കറിയാം അല്ലേ? മതേതരത്വത്തിന്റെ മഹാസഹിഷ്ണുതയ്‌ക്ക്‌ ഇങ്ങനെയൊക്കെയുള്ള (ഇത്‌ ഏറെ തുച്ഛം) സാധ്യതകളുണ്ടെന്ന്‌ അറിയുമ്പോഴാണ്‌ പ്രശ്നം. അതറിഞ്ഞാല്‍ നരേന്ദ്രമോദിക്കും ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിനും നേരെ കമ്പിപ്പാരയും വടിവാളുമായി ചാടി വീഴാന്‍ മതേതരത്വ പുലികള്‍ ധാരാളം; അവര്‍ക്ക്‌ ഒത്താശ ചെയ്യാന്‍ മാധ്യമപ്പുലികളും. പിന്നെ നല്ല കോഴിക്കോട്ടുകാരന്‍വക ഒരു മറുപടി സ്റ്റോക്കുണ്ടാവും. കെട്ടിടം തീപിടിക്കുമ്പോള്‍ ഉള്ളില്‍പെട്ടുപൊയവര്‍ ആദ്യം സ്വയം രക്ഷപ്പെടാനല്ലേ ശ്രമിക്കുക. അതേപോലെ സ്വസമുദായത്തെ ഉദ്ധരിച്ചു തീര്‍ന്നാലല്ലേ പൊതുജനത്തെ ഉദ്ധരിക്കാന്‍ കഴിയൂ. അതാണിപ്പോള്‍ നടത്തുന്നത്‌. ആദ്യം പേഴ്സണല്‍ സ്റ്റാഫ്‌, പിന്നെ പൊതു സ്റ്റാഫ്‌, ബൈ.

വെടിച്ചില്ല്‌

പുസ്തകങ്ങളും പേനകളുമാണ്‌ ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍. നമുക്കു നമ്മുടെ പുസ്തകങ്ങളും പേനകളും കരങ്ങളിലേന്താം… ഒരു കുട്ടിക്ക്‌, ഒരധ്യാപകന്‌, പേനയ്‌ക്ക്‌, പുസ്തകത്തിന്‌ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും. വിദ്യാഭ്യാസമാണ്‌ ഒരേയൊരു പോംവഴി.

മലാല യൂസഫ്സായി

കെ. മോഹന്‍ദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.