Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്കെതിരായി സംസാരിച്ചിട്ടില്ല; പരാമര്‍ശം കോണ്‍ഗ്രസിനെതിരെ: ഉദ്ധവ്‌ താക്കറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 10:02 pm IST
inIndia

മുംബൈ: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെ. മാത്രമല്ല 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണസമിതി നേതൃസ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മോദിക്ക്‌ താന്‍ എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഭരണത്തില്‍ തുടരുന്ന കോണ്‍ഗ്രസിനെ പശ്ചാത്തലമാക്കിയാണ്‌ രാജ്യത്തെ നയിക്കാന്‍ വിശ്വാസയോഗ്യമായ മുഖമുള്ള ആള്‍ വേണമെന്ന്‌ താന്‍ പറഞ്ഞത്‌. ഇത്‌ കോണ്‍ഗ്രസിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം വളച്ചൊടിക്കുകയായിരുന്നെന്നും ഉദ്ധവ്‌ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഹിന്ദുത്വ വിഷയമായ രാമക്ഷേത്രം പോലുള്ളവ പ്രചാരണ വിഷയമായിരിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണം നിമിത്തം സാധാരണക്കാരെ ബാധിച്ച നീറുന്ന പ്രശ്നങ്ങളിലും അവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌ താക്കറെ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ തെരഞ്ഞെടുപ്പു സമിതി തലവനായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴാണ്‌ താക്കറെ ആശംസകള്‍ നേര്‍ന്നത്‌. പ്രഭാഷണത്തില്‍ പറയാത്ത കാര്യങ്ങളെക്കുറിച്ച്‌ താനെന്തിന്‌ വിശദീകരിക്കണമെന്നും താക്കറെ ചോദിച്ചു. സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്‌. മാധ്യമങ്ങള്‍ മാത്രമാണ്‌ ഉദ്ധവ്‌ യു ടേണ്‍ എടുത്തെന്ന്‌ പറയുന്നത്‌. വെള്ളിയാഴ്ച എല്‍.കെ. അദ്വാനി, എ.ബി. വാജപേയ്‌, സുഷമാ സ്വരാജ്‌ എന്നിവരെ കണ്ട ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ധവ്‌ താക്കറെ വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കേണ്ടത്‌ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ്‌. തുടര്‍ന്ന്‌ അവര്‍ അത്‌ സഖ്യകക്ഷികളായ ശിവസേന, അകാലിദള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യണം. മുമ്പുണ്ടായിരുന്ന രീതി തന്നെ പിന്തുടരണമെന്നത്‌ ഒളിച്ചുവയ്‌ക്കാവുന്ന വസ്തുതയല്ല. ഉദ്ധവ്‌ പറഞ്ഞു.

ബാല്‍ താക്കറെ ജീവിച്ചിരുന്ന കാലത്ത്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ച ആരും തുടങ്ങി വച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം അക്കാര്യം വിശദമാക്കിയിട്ടുമില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമെന്നും വിഷയം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.