Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എണ്‍പതിലും എംടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:02 pm IST
in Vicharam

ഉതൃട്ടാതി നക്ഷത്രമെന്ന അഭിരാമസങ്കല്‍പ്പം. മനുഷ്യവിധി മാറ്റി എഴുതുന്ന നക്ഷത്രങ്ങളുടെ വഴിത്തിരിവില്‍ മൂന്നരക്കോടി മലയാളികള്‍ക്ക്‌ ഇന്ന്‌ സ്വകാര്യാഹങ്കാരമായിത്തീര്‍ന്ന എണ്‍പതാണ്ടു മുമ്പത്തെ കര്‍ക്കടകക്കോളിലെ ഉതൃട്ടാതി നക്ഷത്രത്തിന്‌ എംടി എന്നുകൂടി പേര്‌. ഇന്ന്‌ മലയാളത്തിന്റെ എഴുത്തു ചക്രവര്‍ത്തി എം.ടി. വാസുദേവന്‍നായര്‍ക്ക്‌ എണ്‍പതു വയസ്‌.

എഴുത്തിനെയും എംടിയെയും സ്നേഹിക്കുന്ന മലയാളിക്കിന്ന്‌ അദ്ദേഹത്തോടൊപ്പം സര്‍ഗോത്സവം. ഏത്‌ ദുരിതത്തിനും ദുഃഖത്തിനുമിടയിലും ആശ്വസിക്കാന്‍ എന്തോ കരുതലുണ്ടെന്ന്‌ ഓര്‍ക്കുംപോലെയാണ്‌ ജീവിതപ്രശ്നങ്ങള്‍ക്കുമേലെയും മലയാളിക്ക്‌ ഒരെംടി ഉണ്ടെന്ന ആശ്വാസം. ചരിത്രം സൃഷ്ടിക്കാനും കൂടെനടത്താനും നിയോഗമുണ്ടായ എംടിയുടെ കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നതെന്നു പറയുന്നതും ഭാഗ്യം.

എണ്‍പതിലാകുമ്പോഴും ചിന്തയിലും എഴുത്തിലും എം.ടി ചെറുപ്പം. കര്‍ക്കടകചികിത്സയില്‍ ശരീരം ഇളപ്പമാകുംപോലെ വായനക്കാരെ വാര്‍ധക്യത്തിലേക്ക്‌ ചായാതെ ഇളയതാക്കുന്ന എംടിയുടെ അക്ഷരചികിത്സക്ക്‌ മാന്ത്രികഭാവം. ഒരു ചുവടു ഭൂതകാലത്തിലും മറുചുവട്‌ ഭാവികാലത്തിലും വെച്ച്‌ എഴുതുന്നതിലെന്തും പുതുമയുടെ പ്രസരിപ്പും പരാഗവും ഉള്ളതിനാലാണ്‌ മലയാളി എംടിയോട്‌ മനസ്‌ ചേര്‍ക്കുന്നത്‌. തിരക്കഥ, സംവിധാനം, കഥ, നോവല്‍ തുടങ്ങിയ എംടിയുടെ എഴുത്തുവിതാനങ്ങളില്‍ മലയാളജീവിതത്തിന്റെ സമതലങ്ങളും പീഠഭൂമികളും മടക്കുമലകളും മാത്രമല്ല, വ്യത്യസ്ത നിരീക്ഷണങ്ങളുടെ ആഴവും പരപ്പുമുള്ള സമുദ്രവും ആകാശവും കാണാം.

എംടിയുടെ സിനിമയും കഥ-നോവലുകളും അറിഞ്ഞതും കണ്ടതുമായ ജീവിതം കൊണ്ട്‌ രചിച്ചതാണ്‌. സിനിമ കാണുമ്പോഴും സാഹിത്യം വായിക്കുമ്പോഴും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും തങ്ങളും തങ്ങളുടെതാണെന്നും ഇതിനാല്‍ കാഴ്ചക്കാരും വായനക്കാരും വിശ്വസിക്കുന്നു. കരുണനും വേലായുധനും അപ്പുണ്ണിയും സേതുവും സുമിത്രയും വിമലയുമൊക്കെ ഓരോ മലയാളിയിലുമുണ്ട്‌. സ്നേഹവും നിരാസവും പകയും വഞ്ചനയുമൊക്കെ ഉള്ളവര്‍.

എംടി എന്ന എഴുത്തുകാരനിലെ മനുഷ്യന്‍ പലതായി വിഭജിക്കപ്പെട്ടതാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. മലബാര്‍ പരിസരത്തില്‍ ശരാശരി മലയാളിയുടെ ജീവിതമെഴുതുമ്പോഴും ദൃശ്യാവിഷ്ക്കാരം നടത്തുമ്പോഴും അതും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മുഴുവന്‍ കേരളീയ, ആഗോള മലയാളിയുടെയും കൂടി കഥയായിത്തീരുന്നു. ഓരോ കഥയിലും പാത്രങ്ങളിലും ജീവിതം ത്രസിക്കുന്നതുകൊണ്ടുള്ള താദാത്മ്യം. അറിയാത്ത സമുദ്രത്തിന്റെ ആഴച്ചുഴികളെക്കുറിച്ചല്ലാതെ അറിയുന്ന നിളയുടെ ഒഴുക്കിനെക്കുറിച്ചെഴുതുന്നതിലെ സത്യസന്ധതയാണ്‌ ഇത്തരം താദാത്മ്യങ്ങള്‍ക്കുള്ളിലെ പ്രചോദനം.

എഴുത്തുകാരനെ അയാളുടെ കഥാപാത്രങ്ങളില്‍ കാണാം. നിസ്വനും പരാജിതനും ഏകാകിയും പകയുള്ളവനും നിഷേധിയുമായ കഥാപാത്രങ്ങളില്‍ എംടിയില്‍ തന്നെ വിവിധ കാലങ്ങളില്‍ സംഭവിച്ച വ്യക്തികളുണ്ട്‌. പിറന്നാള്‍ പായസത്തിന്‌ പകരം കണ്ണീരുണ്ണുകയും കിട്ടിയതിനെക്കാള്‍ കിട്ടാതിരിക്കുകയും ചെയ്തപ്പോള്‍ വിവിധ ഘട്ടങ്ങളില്‍ സംഭവിച്ച രൂപാന്തരങ്ങളുടെ പ്രതിബിംബങ്ങളാണ്‌ ഇത്തരം കഥാപാത്രങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പൊതുവെ പറയാമെങ്കിലും അത്‌ വലിയൊരു വഴിമാറി നടപ്പാണ്‌. ആത്യന്തികമായി പരാജിതന്റെ വിലാപങ്ങളല്ല തിരിച്ചുപിടിക്കാമെന്നുള്ള ബലിഷ്ടതയുടെ ഉറപ്പുള്ള പ്രതിനിധികള്‍.

അതുകൊണ്ട്‌ തറവാട്‌ ഇടിച്ചുനിരത്തി കാറ്റും വെളിച്ചവുമുള്ള ചെറിയ വീടുമതിയെന്നും വരും വരാതിരിക്കില്ലെന്നും തിരിച്ചുവരാനുള്ള യാത്രയെന്നും ഈ കഥാപാത്രങ്ങള്‍ പറയുന്നു. ക്ലാസിക്കായ രണ്ടാമൂഴത്തിലെ നായകന്‍ ഭീമനും അപ്പുണ്ണിയുടെയും സേതുവിന്റെയും അപരനാണ്‌. വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശിരാജയിലെ പഴശിയും ഇത്തരം പ്രതിനിധാനങ്ങള്‍തന്നെ.

കാണാവുന്ന സാഹിത്യം മലയാള സിനിമക്ക്‌ തന്നത്‌ എംടിയാണ്‌. സിനിമയുടെ പിന്‍ബലം സാഹിത്യമല്ലെന്ന്‌ പറയുമ്പോഴും എംടിയുടെ തിരക്കഥകള്‍ അതുംകൂടിയാണെന്നു പ്രഖ്യാപിക്കുന്നു. നാളത്തെ മലയാള സിനിമ എംടിക്ക്‌ മുമ്പും പിമ്പും എന്ന്‌ വിഭജിക്കപ്പെടാം. കഥയില്ലായ്‌മയും ന്യൂജനറേഷന്‍ സിനിമ എന്ന കാമ്പില്ലായ്‌മയും മലയാളത്തില്‍ കാതലില്ലാത്ത വിവാദപ്പൂരമാകുമ്പോള്‍ മലയാളി ഒരു എംടി സിനിമക്കായി കാത്തിരിക്കുന്നു.

മലയാളി മറക്കാന്‍ തുടങ്ങിയതും പുതുതലമുറ മറന്നതുമായ മലയാളത്തിന്റെ നേര്‍ജീവിതത്തിന്റെ പച്ചപ്പറിയാന്‍ മറിക്കാവുന്ന നിഘണ്ടുവും ആല്‍ബവും കൂടിയാണ്‌ എംടി രചനകള്‍. മലയാളിയെ കൂടുതല്‍ കേരളീയനാക്കുന്നുണ്ടവ. ഈ പശ്ചാത്തലത്തിലാണ്‌ എംടിയുടെ എണ്‍പതാം പിറന്നാളും കര്‍ക്കടകവും ഉതൃട്ടാതി നക്ഷത്രവും ഓരോ മലയാളിക്കുകൂടി സ്വന്തമാകുന്നത്‌.

സേവ്യര്‍. ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.