Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉടുതുണിക്ക് മറുതുണി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 08:59 pm IST
in Vicharam

പ്രതിമാസ സാഹിത്യ സംഗമത്തില്‍ പങ്കെടുത്ത്‌ സ്വന്തം കവിത വായിക്കുക എന്നത്‌ കവി മണിയാ പൊഴിക്ക്‌ വളരെ താല്‍പ്പര്യമുള്ള കാര്യമാണ്‌. മത്സ്യത്തൊഴിലാളിയായ മാണിയാ പൊഴിക്ക്‌ വായില്‍ തോന്നുന്നതെല്ലാം കവിതയാണ്‌. സുഹൃത്തും റിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസറുമായ കൃഷ്ണകൈമളിന്‌ മാണിയാ പൊഴിയെ പെരുത്ത ഇഷ്ടവുമാണ്‌. കഥ-കവിതാ സംഗമങ്ങള്‍ എവിടെയുണ്ടായാലും കൈമളിന്റെ കൂടെ മാണിയാ പൊഴിയും കാണും. പക്ഷെ ഒരു കുഴപ്പമുള്ളത്‌, കൈമളിന്‌ പെന്‍ഷനുണ്ട്‌. മാണിയാ പൊഴിക്കതില്ല, വള്ളമിറക്കിയാലെ എന്തെങ്കിലും കിട്ടൂ. കവി സംഗമമുള്ള ദിവസങ്ങളില്‍ മാണിയാ പൊഴിക്കു മത്സ്യബന്ധനത്തിന്‌ പോകാന്‍ തോന്നില്ല. ആ ദിവസങ്ങളിലാണ്‌ വള്ളക്കാര്‍ക്ക്‌ കൂടുതല്‍ പണികിട്ടാറെന്നും പറഞ്ഞു ഭാര്യ കുറ്റപ്പെടുത്തും. കഴിഞ്ഞ ദിവസം തന്നെ മാണിയാ പൊഴി കവി സമ്മേളനത്തിന്‌ പോയത്‌ കാരണം 2000 രൂപാ നഷ്ടപ്പെട്ടു. ചെമ്മീന്‍ കൊയ്‌ത്തില്‍ ഓരോ തൊഴിലാളിക്കും അന്ന്‌ രണ്ടായിരം വെച്ചു കിട്ടി!

മാണിയാ പൊഴിയുടെ കവിതയിലെ വൃത്തഭംഗം ചിലപ്പോഴെല്ലാം കൈമകള്‍ ചൂണ്ടിക്കാട്ടാറുണ്ട്‌. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന്‌ പലപ്പോഴും തോന്നും. ഇപ്പോള്‍ കവിതയ്‌ക്ക്‌ വൃത്തവും താളവും വേണമെന്നില്ല, വിവാദം മാത്രം മതി. കൈമള്‍, മാണിയാ പൊഴിയോട്‌ പറഞ്ഞു!

“മാണിയാപൊഴി, നീ വിഷമിക്കേണ്ട. കവിതയ്‌ക്ക്‌ വൃത്തമൊന്നും ആരും നോക്കാറില്ല. നീയും ഈയിടെ വായിച്ചതല്ലേ, ഒരു വനിതാ ഐജിയുടെ കവിത. വിവാദമായതോടെ എല്ലാ പത്രക്കാരും മത്സരിച്ച്‌ പ്രസിദ്ധീകരിക്കുകയായിരുന്നു. പറ്റുമെങ്കില്‍ കവിതയില്‍ അല്‍പ്പം വിവാദം ചേര്‍ത്തെഴുതൂ.” കൈമളിന്റെ ഉപദേശം മാണിയാ പൊഴി ശ്രദ്ധയോടെ കേട്ടു.

പതിവ്‌ കാവ്യ-കഥാ സംഗമത്തിന്‌ പകരം അന്ന്‌ ചര്‍ച്ചാ മോഹം ആയിരുന്നു. “കേരള രാഷ്‌ട്രീയത്തില്‍ ജാതി സംഘടനകളുടെ ഇടപെടല്‍”- അതായിരുന്നു വിഷയം. കവിതയ്‌ക്ക്‌ പറ്റിയ വിഷയമല്ലെങ്കിലും മാണിയാ പൊഴിയും കൈമളും സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത്‌ അഭിപ്രായം രേഖപ്പെടുത്തി. യോഗത്തിലെ ചില പ്രസംഗങ്ങള്‍ വളരെ രസകരമായി തോന്നുകയും ചെയ്തു.

സാംസ്ക്കാരിക സംഗമങ്ങളിലെ സ്ഥിരം ഇടപെടല്‍കാരനായ ബാഹുലേയന്‍ വാരണം ജാതി സംഘടനകളെ നിശിതമായി വിമര്‍ശിച്ച കൂട്ടത്തില്‍ “ഉടുതുണിയ്‌ക്ക്‌ മറുതുണി ഉപേക്ഷിച്ച്‌” എന്നു കൂടെക്കൂടെ പറയുന്നത്‌ മാണിയാ പൊഴിയുടെ ശ്രദ്ധയില്‍ പെട്ടു. മാണിയാപൊഴി, കൈമളിനോട്‌ സംശയം ചോദിച്ചു.

“സാര്‍, എന്താണ്‌ ബാഹുലേയന്‍ പറയുന്നത്‌?”

കൈമളിനും അര്‍ത്ഥം പിടികിട്ടിയില്ല, “ഉടുതുണിക്ക്‌ മറുതുണിയില്ലാതെ” എന്ന പ്രയോഗം കേട്ടിട്ടുണ്ട്‌. ‘മറുതുണി ഉപേക്ഷിച്ച’ പ്രയോഗം കേള്‍ക്കുന്നത്‌ ആദ്യമാണ്‌.

കൈമള്‍, മാണിയാപൊഴിയോട്‌ ചോദിച്ചു: “ഏതു മാസികയാണ്‌ കൈയില്‍ ഇരിക്കുന്നത്‌?”

“മാസികയല്ല സര്‍, നെഹ്‌റു ട്രോഫി വള്ളംകളി സുവനീര്‍ ആണ്‌. എന്റെ ഒരു വള്ളപ്പാട്ട്‌ അതില്‍ വന്നിട്ടുണ്ട്‌.”

ഗാന്ധിജി നെഹ്‌റു സ്മരണിക വാങ്ങി കൈമള്‍ മറിച്ചു നോക്കി. ഗാന്ധിജി നെഹ്‌റു തുടങ്ങി കുട്ടനാട്ടിലെ താറാവ്‌ കര്‍ഷകന്റെ വരെ ചിത്രങ്ങള്‍. ഇവരെല്ലാം നെഹ്‌റുട്രോഫിയുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

“നോക്കൂ, മണിയാമൊഴി, നമ്മുടെ രാജ്യത്തെ വലിയ നേതാവായിരുന്നു ഇദ്ദേഹം” സുവനീറിലെ ഒരു ചിത്രം ചൂണ്ടി കൈമള്‍ പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കറിയില്ലെങ്കിലും വെള്ളക്കാരില്‍നിന്ന്‌ സ്വാതന്ത്ര്യം വാങ്ങി കൊള്ളക്കാര്‍ക്ക്‌ കൊടുത്തത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം ഉടുത്തിരിക്കുന്നതാണ്‌ ഉടുതുണി, പുതച്ചിരിക്കുന്നത്‌ മറുതുണിയും. സ്വാതന്ത്ര്യസമരകാലത്ത്‌ പട്ടാളത്തിന്റെ മര്‍ദ്ദനമേറ്റ്‌ ഉടുതുണി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌. അദ്ദേഹം എന്തുചെയ്യുമായിരുന്നു ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കും. അതാണ്‌ ബാഹുലേയന്‍ വാരണം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്‌.”

മാണിയാപൊഴി പൊട്ടിച്ചിരിച്ചു.

സദസ്സിലെ ബഹളം കേട്ട്‌ അധ്യക്ഷന്‍ ഇടപെട്ടു.

“നിങ്ങള്‍ ബഹളം വെയ്‌ക്കാതെ. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിയുക സ്വാഭാവികമാണ്‌. നിങ്ങള്‍ക്കും അവസരമുണ്ടല്ലോ?” “അതല്ല സര്‍, കവി മാണിയാപൊഴിക്ക്‌ ഒരു സംശയം. അതു പറഞ്ഞുകൊടുക്കുകയായിരുന്നു. ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയില്ല”

അങ്ങനെ ചര്‍ച്ച സമാപ്തിയിലെത്തി. “സമുദായ ശക്തികള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ ഇടപെടുകയോ ഇടപെടാതിരിക്കുകയോ ആവാം. 50 ശതമാനം സ്ത്രീ സംവരണവും അവര്‍ക്കാവാം. പക്ഷെ വനിതാ കമ്മീഷന്റെ പണി കൂട്ടരുത്‌. ഇപ്പോത്തന്നെ കമ്മീഷന്‌ പിടിപ്പത്‌ പണിയുണ്ട്‌-അദ്ധ്യാപകന്‍ പറഞ്ഞു നിര്‍ത്തി.

“എല്ലായിടത്തും 50 ശതമാനം സംവരണമെന്നത്‌, സാര്‍, വനിതാ കമ്മീഷനിലും വേണ്ടേ? ചില നേരങ്ങളിലെ പുരുഷന്മാരുടെ ‘സംഭ്രമം’ വനിതകള്‍ക്ക്‌ മാത്രമുള്ള കമ്മീഷന്‍ എങ്ങനെ തിരിച്ചറിയും?” കൈമളിന്റെ ചോദ്യം ശ്രദ്ധിക്കാത്ത മട്ടില്‍ യോഗം പിരിച്ചുവിട്ടതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.

കെ.എ.സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.